കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവുനായകളെ കൊല്ലുന്നവര്‍ക്ക് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം നല്‍കും!!

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് പാരിതോഷികവുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും രംഗത്തെത്തി. അഞ്ഞൂറോ, പതിനായിരമോ അല്ല പാരിതോഷികമായി നല്‍കുന്നത്. അഞ്ച് ലക്ഷം രൂപയാണ് കൊച്ചൗസേപ്പ് നല്‍കുന്നത്. തെരുവുനായ ഉന്‍മൂലന സംഘം പ്രസിഡന്റ് ഒ.എം.ജോയിക്കാണ് ഇത്രയും രൂപ ലഭിക്കുന്നത്.

മൂവാറ്റുപുഴയിലെ തെരുവുനായ്ക്കളുടെ ശല്യമാണ് ജോയും സംഘവും ഇല്ലാതാക്കിയത്. തെരുവുനായ്ക്കളെ പിടികൂടാന്‍ കൊച്ചൗസേപ്പും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍, തെരുവുനായകളെ പിടികൂടാനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയാണ് ചെയ്തത്. തെരുവുനായ ഉന്മൂലന സംഘത്തിന്റെ ചെയര്‍മാന്‍ കൂടിയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.

straydog

മൂവാറ്റുപ്പുഴ ആയവന ഗ്രാമ പഞ്ചായത്ത് തെരുവുനായ്ക്കളെ കൊല്ലാനുള്ള സമ്മതം കൊടുത്തിരുന്നു. കരാറില്‍ ഒപ്പിട്ടതിനുശേഷമാണ് ചിറ്റിലപ്പിള്ളിയും സംഘവും നായകളെ പിടികൂടാന്‍ ആയവനയില്‍ എത്തിയത്. പൊരിഞ്ഞ പോരാട്ടത്തിനൊടുവിലാണ് നായ്ക്കളെ പിടികൂടിയത്. എന്നാല്‍, പിടികൂടിയ നായ്ക്കളെ സ്ഥലത്തുനിന്നു കൊണ്ടു പോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് പോലീസ് രംഗത്തു വരികയായിരുന്നു.

തുടര്‍ന്ന് തെരുവുനായ ഉന്മൂലന സംഘവും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. കൊണ്ടുപോകാന്‍ സമ്മതിച്ചില്ലെങ്കില്‍ പോലീസ് സ്‌റ്റേഷനില്‍ നായ്ക്കളെ കൊണ്ടുവിടും എന്നായിരുന്നു സംഘം പറഞ്ഞത്. ഇതിനിടയിലാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഒ.എം.ജോയിക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.

English summary
kochouseph chittilappilly offers five lakhs to om joy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X