തിരുവനന്തപുരത്ത് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നിരാഹാരം
തിരുവനന്തപുരം: തെരുവുനായ ശല്യത്തിനെതിരെ തിരുവനന്തപുരം എല്‍എംഎസില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നിരാഹാരം.പേവിഷയേറ്റ് ഇനിയൊരാളും മരിക്കാന്‍ ഇടയാകരുതെനും തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും ചിറ്റിലപ്പള്ളി ആവശ്യപെട്ടു.
അതേസമയം നിരാഹാര സമരം തെരുവുനായകളെ ഇല്ലാതാക്കണമെന്ന സന്ദേശം നല്‍കുമെന്ന ആശങ്കയില്‍ മുംബൈ സഞ്ജീവ് കരുണ ട്രസ്റ്റ് കൊടുത്ത ഹരജി കോടതി തള്ളി. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നടത്തുന്ന നിരാഹാരം തടയാനാവില്ലെന്ന് കോടതി അഭിപ്രായപെട്ടു. സമരത്തില്‍ നിയമ വിരുദ്ധമായി എന്തെങ്കിലും കണ്ടാല്‍ അധികൃതരോട് പരാതിപെടാന്‍ സാധ്യമാണെന്ന് കോടതി വിലയിരുത്തി.

തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ: സുസൈപാക്യമാണ് സമരം ഉദ്ഘാടനം ചെയ്തത്. കെ മുരളീധരന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍, സിനിമാ നടന്‍ മണിയന്‍ പിള്ള രാജു, റോസ് മേരി തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.
കഴിഞ്ഞ ഡിസംബറില്‍ കോഴിക്കോട് സജ്ജമാക്കിയ വേദിയില്‍ 24 മണിക്കൂര്‍ നിരാഹാര സമരം നടത്തിയിരുന്നു. സമരത്തിന് പിന്തുണയുമായി സംവിധായകന്‍ രഞ്ജിത്തും നടന്‍ മാമുക്കോയയുമുള്‍പെടെ കോഴിക്കോട്ടെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications