ജസീറയ്ക്ക് അഞ്ച് ലക്ഷം കൊടുക്കില്ല: ചിറ്റിലപ്പള്ളി
കൊച്ചി: സമരനായിക ജസീറയ്ക്ക് 5 ലക്ഷം കൊടുക്കില്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു. പകരം അഞ്ച് ലക്ഷം രൂപ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ താലോലം പദ്ധതിക്ക് കൊടുക്കാനാണ് തന്റെ പരിപാടിയെന്നും ചിറ്റിലപ്പള്ളി പറഞ്ഞു. മണല്‍ മാഫിയയ്ക്കെതിരെ ഒറ്റയാള്‍ സമരം ചെയ്തതിനാണ് കണ്ണൂര്‍ക്കാരിയായ ജസീറയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് വ്യവസായ ഭീമനായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പ്രഖ്യാപിച്ചത്.
അഞ്ച് ലക്ഷം രൂപ നല്കുന്ന പ്രശ്നമില്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നയം വ്യക്തമാക്കിയതോടെ ജസീറ സമരം പിന്‍വലിച്ചു. പാലാരിവട്ടം സ്റ്റേഷനില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെ നല്കിയ പരാതിയും ജസീറ പിന്‍വലിച്ചിട്ടുണ്ട്. ജസീറയുടെ സമരം സ്പോണ്‍സേര്‍ഡ് ആണെന്ന ചിറ്റിലപ്പള്ളിയുടെ പ്രസ്താവനയ്ക്കെതിരെയാണ് ജസീറ പോലീസില്‍ പരാതി നല്‍കിയിരുന്നത്.

പ്രഖ്യാപിച്ച തുക തരാത്തതില്‍ പ്രതിഷേധിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീടിന് മുന്നില്‍ ജസീറ നിരാഹാരമിരിക്കുന്നത് വരെയെത്തിയിരുന്നു ഈ അഞ്ച് ലക്ഷം രൂപ കൊണ്ടുള്ള പുകിലുകള്. എല്‍ ഡി എഫിന്റെ ക്ലിഫ് ഹൗസ് സമരം അലങ്കോലമാക്കിയ സന്ധ്യയ്ക്കൊപ്പം തുക സ്വീകരിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് നേരത്തെ ജസീറ അഞ്ച് ലക്ഷം രൂപ നിരസിച്ചിരുന്നു.
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീട്ടുപടിക്കല്‍ സമരം നടത്തിവന്നിരുന്ന ജസീറയെ കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം ആളുകൾ ഭീഷണിപ്പെടുത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസെത്തി ജസീറയെ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചു എന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ജസീറയെ പോലീസ് മര്‍ദ്ദിച്ചിട്ടില്ല എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications