കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റേഷന് മുന്നില്‍ തെരുവ് നായ്ക്കളെ കെട്ടിയിട്ട് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പ്രതിഷേധം

Google Oneindia Malayalam News

കൊച്ചി: തെരുവ് നായ്ക്കളുടെ ശല്യം സംസ്ഥാനത്ത് പലയിടത്തും രൂക്ഷമാണ്. ആക്രമണകാരികളായ നായ്ക്കളെ പോലും കൊന്നൊടുക്കാന്‍ കഴിയാത്ത അവസ്ഥായാണ്. മൃഗസ്‌നേഹികളുടെ എതിര്‍പ്പ് മൂലം നായ്ക്കളെ കൊല്ലാന്‍ കഴിയാത്തതിനാല്‍ നായയുടെ കടി കൊള്ളുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും തന്നെയില്ല . നായശല്യംകൊണ്ട് പൊറുതി മുട്ടിയപ്പോള്‍ പള്ളുരുത്തിക്കാര്‍ ചെയ്തതെന്താണെന്നോ?

തെരുവ് നായ്ക്കളെ പിടികൂടി പൊലീസ് സ്റ്റേഷന് മുന്നില്‍ കെട്ടിയിട്ടായിരുന്നു കൊച്ചിക്കാരുടെ പ്രതിഷേധം . വ്യവസായ പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം . പള്ളുരുത്തി പൊലീസ് സ്റ്റേഷനിലാണ് പ്രതിഷേധം നടന്നത്.

Kochousep

ഇടക്കൊച്ചി സ്വദേശിയുടെ വളര്‍ത്തു മൃഗങ്ങളെ തെരുവ് നായ്ക്കള്‍ ആക്രമിച്ചതോടെയാണ് പ്രതിഷേധത്തിന് തുടക്കാമാകുന്നത്. 40 ഓളം ആടുകളും കോഴികളും ഇദ്ദേഹത്തിനുണ്ടായിരുന്നു . ഇതില്‍ പകുതിയെണ്ണത്തിനേയും തെരുവ് നായ്ക്കള്‍ ആക്രമിച്ചു . ഇതോടെ വീട്ടുടമ തെരുവ് നായ്ക്കളെ കെട്ടിയിട്ടു . തുടര്‍ന്ന് ഈ നായ്ക്കളുമായി പൊലീസ് സ്റ്റേഷന് മുന്നിലെത്തിയായിരുന്നു പ്രതിഷേധം .

നായശല്യം പൊലീസുകാരെ അറിയിച്ചെങ്കിലും ഒരൊറ്റ പൊലീസുകാരന്‍ പോലും സ്ഥലത്തെത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ ഇത്തരമൊരു പ്രതിഷേധം നടന്നത് .

English summary
Kochouseph Chittilappilly protest against stray dog menace in Kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X