Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിജിപിയ്‌ക്കെന്താ കൊമ്പുണ്ടോ... മനേക ഗാന്ധി കോഴവാങ്ങുന്നുണ്ടോ... ചിറ്റിലപ്പിള്ളിയുടെ ചോദ്യങ്ങള്‍

കൊച്ചി: തെരുവ് നായ പ്രശ്‌നത്തില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നിരാഹാര സമരം കൊച്ചിയില്‍ തുടങ്ങി. ഒക്‌ബോബര്‍ 25 ന് രാവിലെ 10 മണിയ്ക്കാണ് സമരം തുടങ്ങിയത്. 26 ന് രാവിലെ 10 മണിയ്ക്ക് സമരം അവസാനിയ്ക്കും.

പത്ത് മുദ്രാവാക്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നിരാഹാര സമരം. എന്നാല്‍ സമരം തുടങ്ങും മുമ്പ് ചിറ്റിലപ്പിള്ളി ചില ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

ദേശീയ തലത്തില്‍ തന്റെ സമരത്തിന് പിന്തുണ ലഭിയ്ക്കുന്നുണ്ടെന്നാണ് ചിറ്റിലപ്പിള്ളി പറയുന്നത്. അദ്ദേഹത്തിന്റെ ചില ആരോപണങ്ങള്‍ക്ക് ദേശീയ പ്രാധാന്യവും ഉണ്ട്.

ഡിജിപിയ്‌ക്കെന്താ കൊമ്പുണ്ടോ?

ഡിജിപിയ്‌ക്കെന്താ കൊമ്പുണ്ടോ?

കേരളത്തിലെ ഡിജിപിയ്‌ക്കെന്താ കൊമ്പുണ്ടോ എന്നാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ചോദ്യം. തെരുവ് നായ വിഷയത്തില്‍ ഡിജിപിയുടെ നിലപാടുകളാണ് ചിറ്റിലപ്പിള്ളിയെ ചൊടിപ്പിയ്ക്കുന്നത്.

സര്‍ക്കാരിന്റെ പിന്തുണയുണ്ട്, പിന്നെന്താ...?

സര്‍ക്കാരിന്റെ പിന്തുണയുണ്ട്, പിന്നെന്താ...?

തെരുവ് നായക്കളെ ഉന്‍മൂലനം ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ വരെ പിന്തുണയുണ്ട്. പിന്നെന്താണ് ഡിജിപിയുടെ പ്രശ്‌നം എന്നാണ് ചോദ്യം.

അന്വേഷണം നടത്തണം

അന്വേഷണം നടത്തണം

ചിറ്റിലപ്പിള്ളി നടത്തുന്ന ഏകദിന നിരാഹാര സമരത്തിന്റെ മുദ്രാവാക്യങ്ങളില്‍ ഒന്ന് തന്നെ ഡിജിപി സെന്‍കുമാറിന് എതിരെയുള്ളതാണ്. സെന്‍കുമാറിന്റെ നിലപാട് സംബന്ധിച്ച് അന്വേഷണം നടത്തണം എന്നാണ് ആവശ്യം.

മനേക ഗാന്ധി

മനേക ഗാന്ധി

തെരുവ് നായ വിഷയത്തില്‍ ഏറ്റവും ശക്തമായ പ്രതിഷേധം ഉന്നയിയ്ക്കുന്നത് കേന്ദ്ര മന്ത്രിയും ബിജെപി നേതാവും ആയ മനേക ഗാന്ധിയാണ്. മനേകയ്‌ക്കെതിരേയും രൂക്ഷമായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്.

കോഴവാങ്ങുന്നുണ്ടോ

കോഴവാങ്ങുന്നുണ്ടോ

പേവിഷ പ്രതിരോധ മരുന്നിന്റേത് വലിയ ബിസിനസ്സ് ആണ്. രാജ്യത്ത് പതിനായിരം കോടി രൂപയുടെ കച്ചവടം നടക്കുന്നുണ്ട്. മനേക ഗാന്ധി മരുന്ന് കമ്പനികളില്‍ നിന്ന് കമ്മീഷന്‍ വാങ്ങുണ്ടാകാമെന്നും ചിറ്റിലപ്പിള്ളി ആരോപിയ്ക്കുന്നു.

രാഷ്ട്രീയമില്ല

രാഷ്ട്രീയമില്ല

തന്റെ സമരത്തിന് പിന്നില്‍ ഒരു രാഷ്ട്രീയ ലക്ഷ്യവും ഇല്ലെന്ന് ചിറ്റിലപ്പിള്ളി പറഞ്ഞു. തെരുവ് നായ വിമുക്ത കേരളമാണ് ലക്ഷ്യം.

 ഇരകളെത്തി

ഇരകളെത്തി

തെരുവ് നായക്കളുടെ കടിയേറ്റവരും ചിറ്റിലപ്പിള്ളിയുടെ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിയ്ക്കാനെത്തി. തെരുവ് നായ ഉന്‍മൂലന സംഘടനയുടെ ആഭിമുഖ്യത്തിലാണ് നിരഹാര സമരം.

സമരപ്പന്തലില്‍ വിജേഷ്, വാക്കേറ്റം

സമരപ്പന്തലില്‍ വിജേഷ്, വാക്കേറ്റം

വീഗാലാന്റില്‍ വച്ച് അപകടം സംഭവിച്ച വിജേഷിനെ ചിറ്റിലപ്പിള്ളി മറന്നോ എന്ന ചോദ്യം നിരാഹാര സമരവേദിയില്‍ ഒരിയ്ക്കല്‍ കൂടി ഉന്നയിയ്ക്കപ്പെട്ടു. വിജേഷും കുടുംബാംഗങ്ങളും പ്രതിഷേധവുമായി എത്തിയത് ചെറിയ വാക്കേറ്റത്തിനും കാരണമായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+