കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവുനായ്ക്കള്‍ക്ക് ശല്യം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയോ? വീണ്ടും നിരാഹാര സമരത്തില്‍

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: മനുഷ്യന് ഭീഷണിയായി മാറുന്ന തെരുനായ്ക്കളെ ഉന്മൂലനം ചെയ്യാതെ വ്യവസായ പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അടങ്ങില്ല. തെരുവുനായ ശല്യത്തിനെതിരെ വീണ്ടും 24 മണിക്കൂര്‍ നിരാഹാര സമരമിരിക്കാനാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ തീരുമാനം. ഈ മാസം 20ന് തിരുവനന്തപുരത്താണ് ചിറ്റിലപ്പിള്ളി നിരാഹാര സമരമിരിക്കുന്നത്.

തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം നല്‍കിയും, നിരാഹാര സമരമിരുന്നും ചിറ്റിലപ്പിള്ളി നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കൊച്ചിയിലും കോഴിക്കോട്ടുമാണ് ചിറ്റിലപ്പിള്ളി നേരത്തെ സമരമിരുന്നത്. ഉച്ചയ്ക്ക് 12 മണിമുതല്‍ 24മണിക്കൂര്‍ എല്‍എംഎസ് കോമ്പൗണ്ടിലെ സമരവേദിയിലാണ് ചിറ്റിലപ്പിള്ളി നിരാഹാര സമരമിരിക്കുന്നത്.

kochouseph-chittilappilly

ചിറ്റിലപ്പിള്ളിക്ക് പിന്തുണയുമായി പ്രമുഖര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. പോരാട്ടത്തില്‍ ആളുകളുടെ എണ്ണം കൂടുമെന്നാണ് പറയുന്നത്. തെരുവുനായ്ക്കള്‍ക്കിപ്പോള്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും രഞ്ജിനി ഹരിദാസും ശല്യമായി മറിയിരിക്കുകയാണോ എന്നു ചോദിച്ചു പോകും.

തെരുവുനായ പ്രശ്‌നത്തില്‍ സജീവമായി ഇടപ്പെടുന്നവരില്‍ രണ്ടുപേരുമുണ്ട്. പ്രശ്‌നപരിഹാരത്തിന് കൂടുതല്‍ ശ്രമങ്ങളുമായി മുന്നോട്ടു പോകുമെന്നാണ് ചിറ്റിലപ്പിള്ളി പറഞ്ഞത്. അതേസമയം, ഇതിനെതിരെ രഞ്ജനി ഹരിദാസ് തെരുവുനായ്ക്കളുടെ സുരക്ഷ്‌ക്കായി വീണ്ടും സമരത്തിനിറങ്ങുമോയെന്ന് കണ്ടറിയാം.

English summary
Kochouseph Chittilappilly to start Hunger Strike in stray dog issue. He will be in hunger strike for 24 hours from february 20th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X