കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവ് നായ്ക്കളെ 'ഉന്മൂലനം ചെയ്യാന്‍' ചിറ്റിലപ്പിള്ളിയുടെ നിരാഹാരം- ഇതാ പത്ത് മുദ്രാവാക്യങ്ങള്‍

Google Oneindia Malayalam News

കൊച്ചി: തെരുവ് നായ്ക്കളുടെ പ്രശ്‌നത്തില്‍ രഞ്ജിനി ഹരിദാസിനെ പോലെ തന്നെ സജീവമായി ഇടപെടുന്ന ആളാണ് വ്യവസായിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. രഞ്ജിനി തെരുവ് നായ്ക്കളെ സംരക്ഷിയ്ക്കാനിറങ്ങിയപ്പോള്‍ തെരുവ് നായ്ക്കളില്‍ നിന്ന് മനുഷ്യന് സംരക്ഷണം വേണം എന്ന് പറഞ്ഞാണ് ചിറ്റിപ്പിള്ളി ഇറങ്ങിയത്.

തെരുവ് നായ്ക്കള്‍ക്കെതിരെ ചിറ്റിലപ്പിള്ളി ഇപ്പോള്‍ ഒരു പുതിയ സമരമുഖം തുറക്കുകയാണ്. തികച്ചും ഗാന്ധിയന്‍ രീതി- നിരാഹാര സമരം.

പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചിറ്റിലപ്പിള്ളിയുടെ നിരാഹാര സമരം. കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒക്ടോബര്‍ 25 ന് രാവിലെ 10 ന് തുടങ്ങുന്ന സമരം 26 ന് രാവിലെ 10 ന് അവസാനിയ്ക്കും. ഫേസ്ബുക്കിലൂടെയാണ് ചിറ്റിലപ്പിള്ളി ഇക്കാര്യം അറിയിച്ചത്. എന്തൊക്കെയാണ് ചിറ്റിലപ്പിള്ളിയുടെ മുദ്രാവാക്യങ്ങള്‍

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

പ്രമുഖ വ്യവസായിയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. വി ഗാര്‍ഡില്‍ നിന്ന് തുടക്കം. സമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ്. സ്വന്തം കിഡ്‌നി ദാനം ചെയ്തിട്ടുണ്ട്.

തെരുവ് നായ്ക്കള്‍ക്കെതിരെ

തെരുവ് നായ്ക്കള്‍ക്കെതിരെ

സംസ്ഥാനം നേരിടുന്ന വലിയ പ്രശ്‌നമാണ് തെരുവ് നാശ ശല്യം. ഇതിനെതിരെ നിരന്തരം പോരാടുന്ന ആളാണ് ചിറ്റിലപ്പിള്ളി. പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അദ്ദേഹം 24 മണിക്കൂര്‍ നിരാഹാര സമരം നടത്തുന്നത്.

തെരുവ് നായ വിമുക്ത കേരളം

തെരുവ് നായ വിമുക്ത കേരളം

തെരുവ് നായ വിമുക്ത കേരളം സൃഷ്ടിയ്ക്കണം എന്നതാണ് ചിറ്റിലപ്പിള്ളിയുടെ സമരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം.

പേവിഷരഹിത സ്വച്ഛ ഭാരത്

പേവിഷരഹിത സ്വച്ഛ ഭാരത്

തെരുവ് നായ്ക്കള്‍ പേവിഷ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. സംസ്‌കരിയ്ക്കാതെ ഉപേക്ഷിയ്ക്കുന്ന ഭക്ഷണ മാലിന്യങ്ങളാണ് തെരുവ് നായ്ക്കളെ 'തീറ്റിപ്പോറ്റുന്നത്' എന്ന് വേണമെങ്കില്‍ പറയാം. അപ്പോള്‍ പേവിഷരഹിത സ്വച്ഛ ഭാരതും ചിറ്റിലപ്പിള്ളിയുടെ ആവശ്യമാണ്.

ഭീകരരാണവര്‍

ഭീകരരാണവര്‍

എല്ലാ തെരുവ് നായ്ക്കളും അപകടകാരികളാണ്. അവയെ സംരക്ഷിയ്ക്കുകയാണ് വേണ്ടത്.

മനുഷ്യ ജീവന്‍

മനുഷ്യ ജീവന്‍

മനുഷ്യന്റെ ജീവനും സ്വത്തിനും ആണ് തെരുവ് നായ്ക്കളേക്കാള്‍ വില. അത് സംരക്ഷിയ്ക്കപ്പെടണം.

വ്യാജ സ്‌നേഹം

വ്യാജ സ്‌നേഹം

പലരുടേയും മൃഗസ്‌നേഹം വ്യാജമാണെന്നാണ് ചിറ്റിലപ്പിള്ളി ആരോപിയ്ക്കുന്നത്. ഇങ്ങനെയുള്ള വ്യാജ മൃഗസ്‌നേഹം അവസാനിപ്പിയ്ക്കണം.

വനിത, ശിശുക്ഷേമ വകുപ്പ്

വനിത, ശിശുക്ഷേമ വകുപ്പ്

സ്ത്രീകളും കുട്ടികളും ആണ് തെരുവ് നായ്ക്കളില്‍ നിന്ന് ഏറ്റവും അധികം ആക്രമണങ്ങള്‍ നേരിടുന്നത്. വനിത, ശിശുവികസന മന്ത്രാലയം ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം.

നായ ക്ഷേമ ബോര്‍ഡ്

നായ ക്ഷേമ ബോര്‍ഡ്

രാജ്യത്തെ മൃഗ ക്ഷേമ ബോര്‍ഡിന്റെ പേര് മാറ്റണം എന്ന വിചിത്രമായ ആവശ്യവും ചിറ്റലപ്പിള്ളി ഉന്നയിക്കുന്നുണ്ട്. മൃഗക്ഷേമത്തിന് പകരം 'നായ ക്ഷേമ ബോര്‍ഡ് ഓഫ് ഇന്ത്യ' എന്നാക്കണം എന്നാണ് പരിഹാസം.

ബോയ്‌കോട്ട് കേരള

ബോയ്‌കോട്ട് കേരള

കേരളത്തില്‍ തെരുവ് നായ്ക്കളെ അതിക്രൂരമായി കൊല്ലുന്നു എന്ന രീതിയില്‍ ദേശീയ തലത്തില്‍ ബോയ്‌കോട്ട് കേരള എന്ന പേരില്‍ വലിയ കാമ്പയിന്‍ തന്നെ നടന്നിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം എന്നാണ് മറ്റൊരു ആവശ്യം.

ഡിജിപിയുടെ നിലപാട്

ഡിജിപിയുടെ നിലപാട്

തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കും എന്നായിരുന്നു ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞിരുന്നത്. തെരുവ് നായ പ്രശ്‌നത്തില്‍ ഡിജിയുടെ നിലപാടിനെ കുറിച്ച് അന്വേഷണം നടത്തണം എന്നതാണ് മറ്റൊരു ആവശ്യം.

തിരഞ്ഞെടുപ്പില്‍

തെരുവ് നായ ശല്യം പരിഹരിയ്ക്കാമെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമേ ഇത്തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് നല്‍കാവൂ എന്നൊരു ആഹ്വാനവും ചിറ്റിലപ്പിള്ളി നടത്തുന്നുണ്ട്.

വിജേഷിനെ മറന്നിട്ടാണോ

വിജേഷിനെ മറന്നിട്ടാണോ

ഈ വിഷയത്തില്‍ ചേര്‍ക്കാവുന്നതല്ലെങ്കിലും ഒരു കാര്യം കൂടി പരാമര്‍ശിയ്‌ക്കേണ്ടതാണ്. പണ്ട് വീഗാലാന്റില്‍ അപകടത്തില്‍ പെട്ട വിജേഷിന്റെ കാര്യം. സമൂഹ്യ സേവനത്തിനിടെ ചിറ്റിലപ്പിള്ളി അക്കാര്യം മറന്നോ ആവോ?

English summary
Kochouseph Chittilappilly to start Hunger Strike in stray dog issue. He will be in hunger strike for 24 hours from October 25 th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X