'കൊച്ചു വെടികള്‍', കുട്ടികളുടെ ചിത്രവുമായി ഫേസ്ബുക്കില്‍ വീണ്ടും അശ്ലീല പേജ്
കൊച്ചി: കൊച്ചുസുന്ദരികളെന്ന പേരില്‍ ഫേസ്ബുക്കില്‍ അശ്ലീല പേജുണ്ടാക്കി ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയവര്‍ ജയിലില്‍ കിടക്കവെ അതേരീതിയില്‍ മറ്റൊരു ഫേസ്ബുക്ക് പേജ് പ്രത്യക്ഷമായി. കൊച്ചു വെടികള്‍ എന്ന പേരില്‍ കുട്ടികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും അശ്ലീല കമന്റുകള്‍ക്ക് ക്ഷണിക്കുകയും ചെയ്യുന്ന ഫേസ്ബുക്ക് പേജാണ് അജ്ഞാതര്‍ തുടങ്ങിവെച്ചത്.
ഫേസ്ബുക്കിലെ അശ്ലീല പേജുകള്‍ക്കെതിരെ പോലീസ് നടപടി ശക്തമായിക്കൊണ്ടിരിക്കെ തന്നെ ഇത്തരത്തിലുള്ള പേജുകള്‍ തുടങ്ങിയത് പോലീസിനെ അമ്പരപ്പിച്ചിട്ടുണ്ട്. പോലീസ് നടപടി എത്ര ശക്തമായാലും പെണ്‍വാണിഭ ലോബി സജീവമാണെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ഫേസ്ബുക്കിലൂടെ പലരും പ്രതികരിച്ചു.

നേരത്തെ രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും ഉള്‍പ്പെടെയുള്ളവര്‍ പിടിയിലാകാന്‍ കാരണമായത് കൊച്ചു സുന്ദരികള്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിന്റെ പിറകിലുള്ളവര്‍ക്കുവേണ്ടിയുള്ള പോലീസ് അന്വേഷണത്തിലാണ്. 6 പേരാണ് വിഷയത്തില്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. ഇവര്‍ ഇപ്പോള്‍ കേരള പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്.
പെണ്‍വാണിഭം ലക്ഷ്യം വെച്ചുള്ളതാണ് പുതിയ ഫേസ്ബുക്ക് പേജുമെന്ന് പോലീസ് സംശയിക്കുന്നു. ഇവര്‍ക്കെതിരെ നടപടിവേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പരാതി ലഭിക്കാതെ തന്നെ ഇത്തരക്കാര്‍ക്കെതിരെ സൈബര്‍ പോലീസ് നടപടിയെടുത്തേക്കുമെന്നാണ് സൂചന.


Click it and Unblock the Notifications