നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റി; ഇനി അറിയപ്പെടുക ഈ പേരുകളില്‍
തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് റെയില്‍ വേ സ്റ്റേഷനുകളാണ് കൊച്ചുവേളിയും നേമവും. രാജ്യത്തെ വിവിധ നഗരങ്ങളേയും തിരുവനന്തപുരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവിധ ട്രെയിനുകള്‍ യാത്ര ആരംഭിക്കും അവസാനിപ്പിക്കുന്നതുമായി സ്റ്റേഷനെന്ന പ്രത്യേകതയും കൊച്ചുവേളിക്കുണ്ട്. ഇപ്പോഴിതാ ഈ രണ്ട് സ്റ്റേഷനുകളുടേയും പേര് മാറാന്‍ പോകുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.
നേമം, കൊച്ചു വേളി റെയില്‍വേ സ്റ്റേഷനകളുടെ പേര് മാറ്റണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. സംസ്ഥാന സർക്കാർ തന്നെയായിരുന്നു ഈ ആവശ്യത്തിന്റെ മുന്‍നിരക്കാർ. രണ്ട് സ്റ്റേഷനുകള്‍ക്കും പകരം നല്‍കേണ്ട പേരും സർക്കാർ കണ്ടുവെച്ചിരുന്നു. എന്നാല്‍ പേര് മാറ്റത്തിന് കേന്ദ്ര സർക്കാറിന്റെ അനുമതി ആവശ്യമായിരുന്നു.

പേര് മാറ്റത്തിനുള്ള അപേക്ഷ നല്‍കി കേന്ദ്ര സർക്കാറിന്റെ അനുമതിയ്ക്കായി കാത്ത് നില്‍ക്കുകയായിരുന്നു കേരളം. ഒടുവില്‍ ഇപ്പോഴിതാ ആ അനുമതി വന്നിരിക്കുകയാണ്. സംസ്ഥാന സർക്കാറിന്റെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിക്കുകയായിരുന്നു. 2023 ലാണ് ഇത് സംബന്ധിച്ച ശുപാർശ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നല്‍കിയത്.
പേര് മാറ്റം സംബന്ധിച്ച ശുപാർശയുടെ അംഗീകാരം ജുലൈ 26 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തിലൂടെ അറിയിക്കുകയായിരുന്നു. സംസ്ഥാന പൊതുമരാമത്ത്-ഗതാഗത വകുപ്പ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച കത്ത് ലഭിച്ചത്. പേര് മാറ്റത്തിന് കേന്ദ്രസർക്കാറിന് തടസ്സമില്ലെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.
നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിനായി വലിയ പദ്ധതികളാണ് ഒരുങ്ങുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി തന്നെയാണ് പേര് മാറ്റവും. നേമം റെയില്‍വേ സ്റ്റേഷനെ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി സ്റ്റേഷനെ തിരുവനന്തപുരം നോർത്തും എന്ന് നാമകരണം ചെയ്യണമെന്നായിരുന്നു കേരള സർക്കാർറിന്റെ ശുപാർശ. ഇതാണ് കേന്ദ്രം അംഗീകരിച്ചത്.
സംസ്ഥാനത്തിന്റെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെ നേമം റെയില്‍വേ സ്റ്റേഷന്‍ ഇനി മുതല്‍ തിരുവനന്തപുരം സൗത്ത് എന്ന പേരിലും കൊച്ചുവേളി സ്റ്റേഷന്‍ തിരുവനന്തപുരം നോർത്തും എന്ന് അറിയപ്പെടും. ഇതോടെ തിരുവനന്തപുരം സെന്‍ട്രല്‍ അടക്കും തിരുവനന്തപുരത്തിന്റെ പേരില്‍ മൂന്ന് റെയില്‍വേ സ്റ്റേഷനുകളാകും.
നേമത്ത് നിന്നും കൊച്ചുവേളിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഒമ്പത് കിലോമീറ്ററിന്റെ ദൂരമാണുള്ളത്. എങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് തിരുവനന്തപുരം സെന്‍ട്രലിനേയാണ്. തിരിവനന്തപുരം എന്ന പേര് മാറ്റി റീ ബ്രാന്‍ഡ് ചെയ്യുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications