• search

നടി വിഷ്ണുപ്രിയയുമായി പ്രണയ ബന്ധം.. യുവാവിനെ കഴുത്തറുത്ത് കൊന്നു!! നടിയുടെ പിതാവിനെ തേടി പോലീസ്

  • By DESK
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    നടിയെ പ്രണയിച്ചതിന് ഡ്രൈവറെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ നാല് പേര്‍ പോലീസ് പിടിയില്‍. കൊടൈക്കനാലില്‍ ടാക്സി ഡ്രൈവറായിരുന്ന യുവാവിനെയാണ് നടിയുമായുള്ള പ്രണയബന്ധത്തെ തുടര്‍ന്ന് പിതാവും സംഘവും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

    കഴുത്തറുത്ത ശേഷം കൊക്കയില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ നടിയുടെ പിതാവിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ

    ടാക്സി ഡ്രൈവര്‍

    ടാക്സി ഡ്രൈവര്‍

    കൊടൈക്കനാലിന് സമീപം അട്ടുവംപട്ടിയിലെ ടൂറിസ്റ്റ് കാര്‍ ഡ്രൈവര്‍ പ്രഭാകരനെ ഈ മാസം 25 നാണ് കൊക്കയില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്ത് നിന്ന് ഒരു കാര്‍ പോലീസ് കണ്ടെടുത്തു. കാറിനുളളില്‍ നിറയെ ചോരപ്പാടുകളുണ്ടായിരുന്നു.

    പോലീസ് എത്തി

    പോലീസ് എത്തി

    കാറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് പ്രഭാകരന്‍ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. പ്രഭാകരന്‍റെ ഫോണ്‍ പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

    പ്രണയബന്ധം

    പ്രണയബന്ധം

    പത്തുവര്‍ഷമായി കുടുംബത്തോടൊപ്പം കൊടൈക്കനാലിലാണ് സൂര്യനാരായണനും കുടുംബവും താമസിക്കുന്നത്. മകളും തമിഴ് സിനിമാ നടിയായ വിഷ്ണുപ്രിയയ്ക്ക് പ്രഭാകരനുമായി അടുപ്പമുണ്ടെന്ന് മനസിലായതോടെ സൂര്യനാരായണന്‍ മകളേയും പ്രഭാകരനേയും താക്കീത് ചെയ്തു.

    തുടര്‍ന്നു

    തുടര്‍ന്നു

    ​എന്നാല്‍ ഇരുവരും തങ്ങളുടെ ബന്ധം തുടര്‍ന്നു. ഇതോടെയാണ് വാടക കൊലയാളികളുടെ സഹായത്തോടെ പ്രഭാകരനെ വകവരുത്താന്‍ സൂര്യനാരായണന്‍ തിരുമാനിക്കുന്നത്. തുടര്‍ന്ന് കൊലപാതകത്തിനായി സെന്തില്‍ എന്നയാളെ സൂര്യനാരായണന്‍ സമീപിച്ചു.

    പണവും സ്ഥലവും

    പണവും സ്ഥലവും

    കൊലപാതകത്തിന് പ്രതിഫലമായി മൂന്നരക്ഷം രൂപയും 13 സെന്‍റ് സ്ഥലവുമാണ് സെന്‍തിലിന് സൂര്യനാരായണന്‍ വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് സെന്തിലിന്‍റെ സുഹൃത്തും കൂട്ടാളിയുമായ മണികണ്ഠന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് 50000 രൂ മാറ്റുകയും ചെയ്തു.

    നാല് പേര്‍ ചേര്‍ന്ന്

    നാല് പേര്‍ ചേര്‍ന്ന്

    24 ന് വാടക കാര്‍ വേണമെന്ന് ആവശ്യപ്പെട്ട് സെന്തില്‍ കൊല്ലപ്പെട്ട പ്രഭാകരനെ വിളിച്ചു വരുത്തി. തുടര്‍ന്ന് കൂട്ടാളികളായ മണികണ്ഠനും മുഹമ്മദ് സല്‍മാനും പ്രഭാകരന്‍റെ കാറില്‍ കയറി. പ്രഭാകരന്‍റെ മുഖം തുണി കൊണ്ട് മൂടി.

    കഴുത്തറുത്ത് കൊന്നു

    കഴുത്തറുത്ത് കൊന്നു

    തുടര്‍ന്ന് പ്രഭാകരനെ കഴുത്തറുത്ത് കൊന്ന ശേഷം കൊക്കയില്‍ തള്ളുകയായിരുന്നു. പ്രഭാകരന്‍റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സെനന്തിലിനെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഇതോടെയാണ് കൊലയാളി സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.

    അന്വേഷണം

    അന്വേഷണം

    സംഭവത്തില്‍ വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇയാള്‍ ഹൈദരാബാദിലേക്ക് തിരിച്ചതായാണ് വിവരം. ഇയാളെ ഉടനെ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി.

    English summary
    kodai-police-arrest-4-for-killing-driver-dumping-his-body

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more