• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഉന്നം ചാണ്ടി ചെന്നിത്തല മുല്ലപ്പള്ളി, കെസി വേണുഗോപാൽ വഴി രാഹുലും', മുരളിക്ക് സുരേന്ദ്രന്റെ മറുപടി

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ വിവാദത്തിന്റെ പശ്ചാത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കോണ്‍ഗ്രസ് എംപി കെ മുരളീധരനും തുറന്ന പോരില്‍. കെ സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ പണം കടത്തിയോ എന്ന് അന്വേഷിക്കണമെന്ന് കെ മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതോടെ മുരളീധരന് മറുപടിയുമായി സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്. മുരളീധരൻ ഉന്നമിടുന്നത് കോൺഗ്രസിലെ തന്നെ നേതാക്കളെ ആണെന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നത്.

സംസ്ഥാനത്ത് മഴ കനക്കുന്നു- ചിത്രങ്ങൾ

1

കെ സുരേന്ദ്രന്റെ മറുപടി: ബിജെപിക്കും എനിക്കുമെതിരെ ഒരുപാട് ആരോപണങ്ങൾ താങ്കൾ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചതായി കണ്ടു. ലക്ഷ്യം വെച്ചത് എന്നെയോ ബിജെപിയെയോ അല്ലെന്ന് വ്യക്തം. മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ് പിന്നെ കർണ്ണാടകാ പി. സി. സി വഴി കേരളത്തിലേക്കുവന്ന കോടികൾ താനറിഞ്ഞില്ലെന്ന പാർട്ടിക്കുള്ളിൽ താങ്കൾ ഉന്നയിച്ച ആരോപണം പുറത്തേക്കുവരട്ടെ എന്നതായിരിക്കും ഈ ഉണ്ടയില്ലാ വെടിയുടെ ലക്ഷ്യം എന്ന് മനസ്സിലാക്കാൻ ഏതായാലും വലിയ ഗവേഷണ ബുദ്ധിയൊന്നും വേണ്ടിവരില്ല.

2

ചാണ്ടി ചെന്നിത്തല മുല്ലപ്പള്ളി അധികാരത്രയത്തേയും കെ. സി. വേണുഗോപാൽ വഴി രാഹുലിനെത്തന്നെയും ഉന്നം വെച്ചുള്ള വെടിയാണിത്. പിന്നെ ഹെലികോപ്റ്റർ ഉപയോഗിച്ചതിന്റെ ചെലവ് തെരഞ്ഞെടുപ്പ് കമ്മീഷന് ഞങ്ങളുടെ പാർട്ടി കൊടുത്തുകൊള്ളാം. സ്റ്റാർ ക്യാംപയിനേഴ്സ് പട്ടികയിൽ തെരഞ്ഞെടുപ്പുകമ്മീഷൻ ഉൾപ്പെടുത്തിയവരുടെ ചെലവ് സ്ഥാനാർത്ഥിയുടെ കണക്കിൽ വരില്ലെന്ന സാമാന്യ വിവരം എത്രയോ തെരഞ്ഞെടുപ്പുകളിൽ മൽസരിച്ച താങ്കൾക്കറിയില്ലെങ്കിൽ അറിവുള്ള ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കാമായിരുന്നു.

3

ഇനി ഹെലികോപ്‌ടറിൽ പണം കടത്തിയിട്ടുണ്ടെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥരും സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരും എല്ലാ ഹെലിപ്പാഡുകളിലും പരിശോധനയ്ക്കായി എന്നെ കാത്തിരുന്നിരുന്നിരുന്നു എന്ന വസ്തുതയെങ്കിലും താങ്കൾ അറിയണമായിരുന്നു. അതൊക്കെ പോകട്ടെ മോദിക്കെതിരെ യുദ്ധം ചെയ്യാൻ ഞാൻ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ഗൾഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളിൽ നിന്ന് താങ്കൾ പത്തുകോടിയിലധികം പിരിച്ചു എന്നാണ് കോൺഗ്രസ്സിലെ ഉപശാലാ കണക്കപ്പിള്ളമാർ പറയുന്നത്. അതിൽ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്നും കരക്കമ്പി കേൾക്കുന്നു. ഇനിയുമുണ്ട് തെരഞ്ഞെടുപ്പുകഥകൾ. ശേഷം ഇടവേള കഴിഞ്ഞ്'.

4

കുഴല്‍പ്പണക്കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ നരേന്ദ്ര മോദിയിലേക്ക് വരെ എത്തിയേക്കുമെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു. കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഹെലികോപ്റ്റര്‍ വാടക കാണിച്ചിട്ടുണ്ടോ എന്ന് കെ മുരളീധരന്‍ ചോദിച്ചു. കേന്ദ്ര നേതൃത്വമാണ് കുഴല്‍പ്പണം നല്‍കിയത് എന്നും അവരും ഉത്തരവാദികളാണ് എന്നും കെ മുരളീധരന്‍ ആരോപിച്ചു

ഹോട്ട് ആന്റ് ഗ്ലാമർ... നടി ആത്മികയുടെ ഏറ്റവും പുതിയ ഫോട്ടോകൾ

cmsvideo
  K Surendran gave 40 lakhs to ck Janu says Babu BC | Oneindia Malayalam

  English summary
  Kodakara Black Money Case: K Surendran gives reply to K Muraleedharan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X