• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുഴൽപണ കേസ് കെ സുരേന്ദ്രനിലേക്ക്; കെജി കര്‍ത്തയുടെ മൊഴിയിൽ നിർണായക വിവരങ്ങൾ... സുരേന്ദ്രന്റെ മൊഴിയെടുക്കും

കൊച്ചി/തൃശൂര്‍: കൊടകര കുഴല്‍പണ കേസ് അന്വേഷണം വീണ്ടും ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് നീങ്ങുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മൊഴിയെടുക്കും എന്ന് പോലീസ് വ്യക്തമാക്കിക്കഴിഞ്ഞു. ഒരുപക്ഷേ, കേരള ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരം ഒരു സംഭവം അരങ്ങേറുന്നത്.

വിവി രാജേഷും സി ശിവന്‍കുട്ടിയും പി സുധീറും കെ സുരേന്ദ്രന്റെ വീട്ടിൽ? അടിയന്തര സന്ദര്‍ശനത്തിന് പിന്നിൽ എന്ത്?വിവി രാജേഷും സി ശിവന്‍കുട്ടിയും പി സുധീറും കെ സുരേന്ദ്രന്റെ വീട്ടിൽ? അടിയന്തര സന്ദര്‍ശനത്തിന് പിന്നിൽ എന്ത്?

'എല്ലാം ഡിജിറ്റല്‍'... അപ്പോള്‍ ആ പത്ത് ലക്ഷമോ? കെ സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവി കുളംതോണ്ടുമോ കുഴല്‍പണ കേസ്?'എല്ലാം ഡിജിറ്റല്‍'... അപ്പോള്‍ ആ പത്ത് ലക്ഷമോ? കെ സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവി കുളംതോണ്ടുമോ കുഴല്‍പണ കേസ്?

ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ പുതിയ നീക്കം. കര്‍ത്ത ആദ്യം മാധ്യമങ്ങളോട് നടത്തിയ പ്രതികരണവും കെ സുരേന്ദ്രനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. വിശദാംശങ്ങള്‍ പരിശോധിക്കാം...

കൊലപാതക കേസില്‍ അറസ്റ്റിലായ ഗുസ്തി താരം സുശീല്‍ കുമാറിനെ ദില്ലി കോടതിയിലേക്ക് കൊണ്ടുവരുന്നു: ചിത്രങ്ങള്‍ കാണാം

നേതൃത്വത്തിന് അറിയാം

നേതൃത്വത്തിന് അറിയാം

കുഴല്‍ പണം എത്തിച്ചത് ബിജെപിയ്ക്ക് വേണ്ടിയാണെന്ന നിഗമനത്തില്‍ ആണ് പോലീസ്. ഇത് കൃത്യമായി ആരിലേക്ക് എത്തേണ്ടതായിരുന്നു എന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന് അറിയാം എന്നാണ് കെജി കര്‍ത്ത അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്.

അടുത്തത് സുരേന്ദ്രന്‍

അടുത്തത് സുരേന്ദ്രന്‍

ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനെ പോലീസ് ഒരു തവണ ചോദ്യം ചെയ്തുകഴിഞ്ഞിട്ടുണ്ട്. അടുത്തതായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മൊഴി എടുക്കും എന്നാണ് പുറത്ത് വരുന്ന വിവരം. എന്നായിരിക്കും സുരേന്ദ്രനെ വിളിച്ചുവരുത്തുക എന്നത് വ്യക്തമല്ല.

ചില സ്ഥാനാര്‍ത്ഥികള്‍

ചില സ്ഥാനാര്‍ത്ഥികള്‍

കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്ന ചില ബിജെപി സ്ഥാനാര്‍ത്ഥികളേയും ചോദ്യം ചെയ്യും എന്നാണ് വിവരം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് അടിയന്തരമായി കോഴിക്കോട് എത്തി കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയത്.

മൂന്നര കോടിയില്‍ ഒതുങ്ങുമോ

മൂന്നര കോടിയില്‍ ഒതുങ്ങുമോ

കൊടകര കേസില്‍ മൂന്നര കോടി രൂപയാണ് കടത്താന്‍ ശ്രമിച്ചത് എന്ന് പരാതിക്കാരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ഒരു സംഭവം മാത്രമായിരിക്കില്ല നടന്നിട്ടുണ്ടാവുക എന്ന നിഗമനത്തിലാണ് പോലീസ്. ആ രീതിയിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

400 കോടിയെന്ന്

400 കോടിയെന്ന്

നിമയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി കേരളത്തിലേക്ക് ഒഴുക്കിയത് നാനൂറ് കോടിയുടെ കള്ളപ്പണം ആണെന്ന രീതിയിലും വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ പണത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതെന്നും ബാക്കി പണം നേതാക്കള്‍ വീതംവച്ച് എടുത്തുവെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

നേതാക്കളുടെ അറിവോടെ

നേതാക്കളുടെ അറിവോടെ

കേരളത്തിലേക്കുള്ള ഈ പണത്തിന്റെ ഒഴുക്കിനെ കുറിച്ച് പല നേതാക്കള്‍ക്കും അറിവുണ്ടായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍, ഇതുവരെ ചോദ്യം ചെയ്ത ബിജെപി നേതാക്കളുടെ മൊഴികളില്‍ വലിയ പൊരുത്തക്കേടുകളും ഉണ്ട്. ഇത് കൂടുതല്‍ സംശയങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.

ധര്‍മരാജന്റെ കാര്യത്തില്‍

ധര്‍മരാജന്റെ കാര്യത്തില്‍

ധര്‍മരാജന് ബിജെപിയുടെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിന്റെ ചുമതലയുണ്ടായിരുന്നു എന്നാണ് എം ഗണേശന്‍ നല്‍കിയ മൊഴി. അതുകൊണ്ടാണ് നിരന്തരം ബന്ധപ്പെട്ടത് എന്നും ഗണേശന്‍ മൊഴി നല്‍കിയിരുന്നു. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റും ഇങ്ങനെ തന്നെയാണ് പറയുന്നത്. എന്നാല്‍ തനിക്ക് ഒരു തിരഞ്ഞെടുപ്പ് ചുമതലയും ഉണ്ടായിരുന്നില്ല എന്നാണ് ധര്‍മരാജന്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്.

എല്ലാം നിഷേധിച്ച് സുരേന്ദ്രന്‍

എല്ലാം നിഷേധിച്ച് സുരേന്ദ്രന്‍

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കുഴല്‍പണ കേസിലെ ബിജെപി ബന്ധത്തെ പാടേ നിഷേധിക്കുകയാണ് കെ സുരന്ദ്രന്‍. സിപിഎമ്മും ചില മാധ്യമങ്ങളും ബിജെപിയ്‌ക്കെതിരെ കള്ളപ്രചാരണം നടത്തുകയാണെന്ന ആക്ഷേപമാണ് സുരേന്ദ്രന്‍ ഉന്നയിച്ചത്.

കുഴല്‍പണ കേസില്‍ രാജ്യദ്രോഹക്കുറ്റം വരുമോ? ബിജെപിയ്ക്കുള്ളിൽ നിന്ന് പുതിയ ചര്‍ച്ച; ലക്ഷ്യം സുരേന്ദ്രൻ തന്നെ?കുഴല്‍പണ കേസില്‍ രാജ്യദ്രോഹക്കുറ്റം വരുമോ? ബിജെപിയ്ക്കുള്ളിൽ നിന്ന് പുതിയ ചര്‍ച്ച; ലക്ഷ്യം സുരേന്ദ്രൻ തന്നെ?

എം ഗണേശനെ കുരുക്കി ധര്‍മരാജന്റെ മൊഴി; കള്ളം പറഞ്ഞത് ബിജെപിയിലെ ആര്‍എസ്എസ് പ്രതിനിധിയോ? കൂടുതല്‍ കുരുക്ക്എം ഗണേശനെ കുരുക്കി ധര്‍മരാജന്റെ മൊഴി; കള്ളം പറഞ്ഞത് ബിജെപിയിലെ ആര്‍എസ്എസ് പ്രതിനിധിയോ? കൂടുതല്‍ കുരുക്ക്

ആരാധകര്‍ കാത്തിരുന്ന ഫോട്ടോഷൂട്ട് എത്തി, കൃതി സാനോനിന്റെ ചിത്രങ്ങള്‍ വൈറല്‍

cmsvideo
  K Surendran Talks about the BJP Kerala controversy

  English summary
  Kodakara Black Money Case: K Surendran will be summoned and police will record statement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X