കൊടകര കുഴല്‍പ്പണക്കേസ്: കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. നാളെ രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് പോലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് കൊണ്ടുളള നോട്ടീസ് ദിപിന് ലഭിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദിപിനെ ചോദ്യം ചെയ്ത ശേഷം കൃത്യമായ വിവരങ്ങള്‍ ലഭിച്ചാല്‍ അന്വേഷണം കെ സുരേന്ദ്രനിലേക്കും നീങ്ങുമെന്നാണ് സൂചന.
പണം നഷ്ടപ്പെട്ടതായി പരാതി നല്കിയ ധര്‍മ്മരാജനെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് വിളിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഓഫീസ് ജീവനക്കാരന് മിഥുന് ആണ് വിളിച്ചത് എന്നാണ് വിവരം. മിഥുനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ദിപിനേയും ചോദ്യം ചെയ്യാനുളള നീക്കം.

കെ സുരേന്ദ്രന് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പത്തനംതിട്ട ജില്ലയിലെ കോന്നിയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. കോന്നിയില്‍ എത്തി അന്വേഷണ സംഘം വിവരശേഖരണം നടത്തി. കോന്നിയില്‍ കെ സുരേന്ദ്രന് അടക്കം താമസിച്ച ഹോട്ടലില്‍ പോലീസ് പരിശോധന നടത്തി. ഹോട്ടല്‍ രജിസ്റ്ററിലെ വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video
പോലീസിനെ ഉപയോഗിച്ച് കൊടകര കുഴല്‍പ്പണക്കേസില്‍ പാര്‍ട്ടിയെ കുരുക്കാനുളള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നാണ് ബിജെപി ആരോപിക്കുന്നത്. ആരോപണങ്ങള്‍ നിഷേധിച്ച കെ സുരേന്ദ്രന് സിപിഎമ്മും ഒരു പറ്റം മാധ്യമങ്ങളും ചേര്‍ന്ന് ബിജെപിക്ക് എതിരെ പുകമറ സൃഷ്ടിക്കുകയാണ് എന്നും ആരോപിച്ചു. ഒരു കാര്യവും ഇല്ലാതെയാണ് ബിജെപി നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് എന്നും അന്വേഷണം ശരിയായ രീതിയില്‍ നടന്നാല്‍ ഏതറ്റം വരെയും സഹകരിക്കുമെന്നും കെ സുരേന്ദ്രന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications