കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടകര കുഴല്‍പണ കേസ് അട്ടിമറിക്കപ്പെടുമോ? ധര്‍മരാജനോട് ബിസിനസ് രേഖകള്‍ ഹാജരാക്കാന്‍ പോലീസ്

Google Oneindia Malayalam News

തൃശൂര്‍: കൊടകര കുഴല്‍പണ കേസിലെ പരാതിക്കാരന്‍ ധര്‍മരാജനോട് ബിസിനസിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പോലീസ്. ധര്‍മരാജനെ വീണ്ടും ചോദ്യം ചെയ്യണം എന്നതാണ് പോലീസ് നിലപാട്.

ഇനി ബിജെപി എന്ത് പറയും? കൊടകര കുഴല്‍പണം രാഷ്ട്രീയ പാര്‍ട്ടിയുടേതെന്ന് പ്രതികള്‍, കവര്‍ച്ചയ്ക്ക് പിന്നിലും അവർഇനി ബിജെപി എന്ത് പറയും? കൊടകര കുഴല്‍പണം രാഷ്ട്രീയ പാര്‍ട്ടിയുടേതെന്ന് പ്രതികള്‍, കവര്‍ച്ചയ്ക്ക് പിന്നിലും അവർ

ബിജെപിയ്ക്ക് വന്‍ പ്രഹരം; കൊടകര കുഴല്‍പണം ബിജെപിയുടേതെന്ന് പോലീസ് റിപ്പോര്‍ട്ട്... അടുത്തത് എന്ത്?ബിജെപിയ്ക്ക് വന്‍ പ്രഹരം; കൊടകര കുഴല്‍പണം ബിജെപിയുടേതെന്ന് പോലീസ് റിപ്പോര്‍ട്ട്... അടുത്തത് എന്ത്?

പോലീസ് പരിശോധനയില്‍ പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത പണം തിരികെ കിട്ടണം എന്നാവശ്യപ്പെട്ട് ധര്‍മരാജന്‍ കോടതിയെ സമീപിച്ചിരുന്നു. ആ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍, നേരത്തേ പോലീസിനോട് പറഞ്ഞതില്‍ നിന്ന് തികച്ചും വിഭിന്നമാണ്. ഇത് പോലീസിനെ ശരിക്കും ഞെട്ടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസിന്റെ അടുത്ത നടപടി. വിശദാംശങ്ങള്‍...

ഹര്‍ജിയില്‍ പറഞ്ഞത്

ഹര്‍ജിയില്‍ പറഞ്ഞത്

താന്‍ പഴം, പച്ചക്കറി എന്നിവയുടെ മൊത്ത വിതരണക്കാരന്‍ ആണെന്നാണ് ധര്‍മരാജന്‍ ഇരിങ്ങാലക്കുട കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഇത് കൂടാതെ സപ്ലൈകോയുടെ വിതരണജോലികളും ചെയ്യുന്നുണ്ട് എന്നാണ് ധര്‍മരാജന്റെ വാദം.

പോലീസിന് ലഭിച്ച വിവരം

പോലീസിന് ലഭിച്ച വിവരം

എന്നാല്‍ ധര്‍മരാജന്‍ അബ്കാരി ബിസിനസ്സുകാരന്‍ ആണെന്നാണ് പോലീസിന് ലഭിച്ച വിവരം. കോഴിക്കോട്, വയനാട് ജില്ലകളിലായി ഇയാള്‍ക്കെതിരെ സ്പിരിറ്റ് കടത്തിന് കേസും ഉണ്ട്. അതില്‍ ഒന്നില്‍ ജയില്‍ ശിക്ഷ അനുഭവിക്കവേ, ഹൈക്കോടതി വിധിയുടെ പിന്‍ബലത്തില്‍ പുറത്തിറങ്ങിയതായും പോലീസിന് വിവരമുണ്ട്.

രേഖകള്‍ എവിടെ

രേഖകള്‍ എവിടെ

കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പ്രകാരം, ധര്‍മരാജന്റെ ബിസിനസ്സുകള്‍ എന്തൊക്കെയാണ് എന്നാണ് പോലീസ് ചോദിക്കുന്നത്. ആ ബിസിനസിന്റെ രേഖകള്‍ ഹാജരാക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ രേഖകള്‍ ധര്‍മരാജന് ഹാജരാക്കാന്‍ ആകുമോ എന്ന് ഇനി കാത്തിരുന്ന് കാണാം.

സ്വന്തം പണം

സ്വന്തം പണം

കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് തന്റേയും സുനില്‍ നായിക്കിന്റേയും മാത്രം പണം ആണെന്നാണ് ധര്‍മരാജന്റെ ഹര്‍ജിയില്‍ പറയുന്നത്. മൂന്നര കോടി തന്റേയും 25 ലക്ഷം സുനില്‍ നായിക്കിന്റേയും ആണെന്നാണ് വാദം. ബിസിനസ് ആവശ്യത്തിനുള്ള പണമായിരുന്നു എന്നും അതുകൊണ്ട് പോലീസ് പിടിച്ചെടുത്ത പണം തിരികെ ലഭിക്കണം എന്നും ആണ് ആവശ്യം.

പണത്തിന്റെ സ്രോതസ്സ്

പണത്തിന്റെ സ്രോതസ്സ്

കോടതി ആവശ്യപ്പെട്ടാല്‍ പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കാമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. എന്നാല്‍ പോലീസിനോട് ധര്‍മരാജന്‍ പറഞ്ഞത് ഇങ്ങനെയല്ല. പണത്തിന്റെ സ്രോതസ്സ് പോലീസിനോട് വ്യക്തമാക്കിയിട്ടും ഇല്ല.

പോലീസിന്റെ കണ്ടെത്തല്‍

പോലീസിന്റെ കണ്ടെത്തല്‍

ഈ പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി കൊണ്ടുവന്നതാണ് എന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ധര്‍മരാജനും സുനില്‍ നായിക്കും കമ്മീഷന്‍ അടിസ്ഥാനത്തിലാണ് കുഴല്‍പണം കൊണ്ടുവന്നത് എന്നും ഇത് കര്‍ണാടകത്തില്‍ നിന്നാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

രേഖകള്‍ ഹാജരാക്കിയാല്‍

രേഖകള്‍ ഹാജരാക്കിയാല്‍

ധര്‍മരാജന്‍ പണത്തിന്റെ സ്രോതസ്സ് സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയാല്‍ അന്വേഷണം വഴിമുട്ടിയേക്കുമെന്ന വിലയിരുത്തലും നിയമവിദഗ്ധര്‍ നടത്തുന്നുണ്ട്. അപ്പോള്‍ ഒരു കവര്‍ച്ചാ കേസ് മാത്രമായി ഈ കേസ് അവസാനിക്കുകയും ചെയ്യും. എന്തായാലും വരും ദിനങ്ങളില്‍ കൊടകര കേസിന്റെ കൃത്യമായ ചിത്രം പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം.

ബിജെപി വലിയ കുടുക്കിലേക്ക്... പ്രകോപനങ്ങള്‍ തിരിച്ചടിയാകും; അന്തര്‍നാടകങ്ങളും സജീവംബിജെപി വലിയ കുടുക്കിലേക്ക്... പ്രകോപനങ്ങള്‍ തിരിച്ചടിയാകും; അന്തര്‍നാടകങ്ങളും സജീവം

Recommended Video

cmsvideo
BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

ശോഭ സുരേന്ദ്രന്‍ ചരിത്രം കുറിയ്ക്കുമോ? തള്ളാനാകാത്ത സാധ്യതകള്‍... കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയില്‍ശോഭ സുരേന്ദ്രന്‍ ചരിത്രം കുറിയ്ക്കുമോ? തള്ളാനാകാത്ത സാധ്യതകള്‍... കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയില്‍

English summary
Kodakara Black Money Case: Police asks Dharmarajan to file documents about his business. In his plea, Dharmarajan said that he is whole sale dealer of fruit and vegetables.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X