കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടകര കുഴല്‍പണം: ബിജെപി നേതാക്കള്‍ക്ക് ഇനി ഉറക്കമില്ലാത്ത നാളുകള്‍? അന്വേഷണം രാഷ്ട്രീയ നേതൃത്വത്തിലേക്ക്

Google Oneindia Malayalam News

കൊച്ചി: വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നര കോടി രൂപയാണ് തൃശൂരിലെ കൊടകരയില്‍ വച്ച് ഒരു സംഘം തട്ടിയെടുത്തത്. ദേശീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണം എന്ന നിലയിലാണ് അന്ന് വാര്‍ത്തകള്‍ വന്നത്. ആ പാര്‍ട്ടി ബിജെപി ആണെന്ന ആക്ഷേപവുമായി പിന്നീട് സിപിഎം രംഗത്ത് വരികയും ചെയ്തു.

ബിജെപി വന്‍ കുടുക്കിലേക്ക്... കുഴല്‍പണം കേസില്‍ നിര്‍ണായക മൊഴി; 25 ലക്ഷമല്ല, മൂന്നരക്കോടിയെന്ന് ധര്‍മരാജന്‍ബിജെപി വന്‍ കുടുക്കിലേക്ക്... കുഴല്‍പണം കേസില്‍ നിര്‍ണായക മൊഴി; 25 ലക്ഷമല്ല, മൂന്നരക്കോടിയെന്ന് ധര്‍മരാജന്‍

ബിജെപിയ്ക്ക് തിരിച്ചടിയേറ്റതിന് കാരണം ആര്‍എസ്എസ്? കടുത്ത വിമര്‍ശനമുവായി സ്ഥാനാര്‍ത്ഥികള്‍... അപൂര്‍വ്വ സംഭവംബിജെപിയ്ക്ക് തിരിച്ചടിയേറ്റതിന് കാരണം ആര്‍എസ്എസ്? കടുത്ത വിമര്‍ശനമുവായി സ്ഥാനാര്‍ത്ഥികള്‍... അപൂര്‍വ്വ സംഭവം

കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് 19 പ്രതികള്‍ ആയിരുന്നു. ഇവരുടെ ചോദ്യം ചെയ്യലും തെളിവെടുപ്പും എല്ലാം പൂര്‍ത്തിയായിട്ടുണ്ട്. അടുത്തതായി കേസില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതൃത്വത്തിലേക്ക് അന്വേഷണം നീങ്ങുന്നത്. ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ളവര്‍ അടുത്ത ഘട്ടത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന. വിശദാംശങ്ങള്‍....

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്‍

ആര്‍എസ്എസ് പ്രവര്‍ത്തകനും കോഴിക്കോട് സ്വദേശിയും ആയ ധര്‍മരാജന്‍ എന്ന ആളാണ് കാറില്‍ പണം കൊടുത്തയച്ചത്. പണവും കാറും തട്ടിയെടുക്കപ്പെട്ടപ്പോള്‍ ധര്‍മരാജന്‍ തന്നെ ആയിരുന്നു പോലീസില്‍ പരാതിപ്പെട്ടത്. അപ്പോള്‍ തന്നെ ബിജെപി ബന്ധത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

25 ലക്ഷമെന്ന്

25 ലക്ഷമെന്ന്

ഭൂമി ഇടപാടിനായി കൊടുത്തയച്ച 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത് എന്നായിരുന്നു ധര്‍മരാജന്‍ രാതിയില്‍ പറഞ്ഞിരുന്നത്. തനിക്ക് പണം നല്‍കിയത് യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷറര്‍ കൂടി ആയിരുന്ന സുനില്‍ നായിക് ആയിരുന്നു പണം നല്‍കിയത് എന്നും ധര്‍മരാജന്‍ പറഞ്ഞിരുന്നു.

പോലീസ് പിടിച്ചെടുത്തത് 47.5 ലക്ഷം

പോലീസ് പിടിച്ചെടുത്തത് 47.5 ലക്ഷം

ധര്‍മരാജന്‍ തന്റെ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതിനിടെയാണ് പോലീസ് അന്വേഷണം ശക്തമായത്. പിടികൂടിയ പ്രതികളില്‍ നിന്ന് മാത്രം അന്വേഷണ സംഘം കണ്ടെത്തിയത് 47.5 ലക്ഷം രൂപ ആയിരുന്നു. ഇതോടെ ധര്‍മരാജനും പിടിച്ചുനില്‍ക്കാന്‍ ആകാത്ത സ്ഥിതിയായി.

മൂന്നര കോടിയെന്ന് സമ്മതിച്ചു

മൂന്നര കോടിയെന്ന് സമ്മതിച്ചു

ഏറ്റവും ഒടുവില്‍ ധര്‍മരാജന്‍ തന്നെ തുകയുടെ കാര്യത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി. കാറിലെ രഹസ്യ അറിയില്‍ മൂന്നര കോടി രൂപ കൊടുത്തയച്ചിരുന്നു എന്നതാണത്. ഇതോടെ രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചുള്ള അന്വേഷണവും ശക്തമായി.

ബിജെപിക്കാര്‍ തന്നെ

ബിജെപിക്കാര്‍ തന്നെ


എറണാകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നു പണം എന്നാണ് പുറത്ത് വരുന്ന സൂചന. അനധിക പണം ആയതിനാല്‍, ഇതേ കുറിച്ച് അറിവുള്ള ബിജെപിയിലെ തന്നെ ഒരു വിഭാഗം തന്നെയാണ് പണം തട്ടിയെടുത്തത് എന്ന രീതിയില്‍ ആണ് സൂചനകള്‍. ചില പ്രമുഖ നേതാക്കളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും വിവരമുണ്ട്.

മൂന്നര കോടി മാത്രമല്ല

മൂന്നര കോടി മാത്രമല്ല

നിര്‍ണായകമായ മറ്റ് ചില വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എറണാകുളം ജില്ലയിലേക്ക് മാത്രമല്ല, മറ്റ് ജില്ലകളിലേക്കും ഇത്തരത്തില്‍ കോടിക്കണക്കിന് രൂപ എത്തിച്ചിട്ടുണ്ട് എന്നാണത്. കര്‍ണാടകത്തില്‍ നിന്നാണ് ഈ പണം എത്തിയിട്ടുള്ളത് എന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊടകരയ്ക്ക് സമാനമായ രീതിയില്‍ പാലക്കാടും പണം തട്ടിയെടുക്കാന്‍ ചിലര്‍ ആസൂത്രണം ചെയ്തിരുന്നു എന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും എല്‍ഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടി ഈ പണം ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം എന്നാണ് ആവശ്യം. എന്തായാലും ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു.

സുനില്‍ നായിക്ക്

സുനില്‍ നായിക്ക്

ധര്‍മരാജന് പണം കൊടുത്തു എന്ന് പറയപ്പെടുന്ന സുനില്‍ നായിക്കിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും എന്നാണ് വിവരം. ഇപ്പോഴത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ യുവമോര്‍ച്ച അധ്യക്ഷന്‍ ആയിരിക്കെ ആയിരുന്നു സുനില്‍ നായിക് സംസ്ഥാന ട്രഷറര്‍ ആയിരുന്നത്. സുരേന്ദ്രനുമായി ബിജെപിയുടെ കേന്ദ്ര നേതാക്കളുമായും അടുത്ത ബന്ധമുള്ള ആളാണ് സുനില്‍ നായിക്.

നിഷേധിച്ചു, പക്ഷേ...

നിഷേധിച്ചു, പക്ഷേ...

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുഴല്‍പണം എത്തിച്ചു എന്ന ആരോപണം കെ സുരേന്ദ്രന്‍ നിഷേധിക്കുന്നുണ്ട്. തങ്ങളുടെ പണമിടപാടുകളെല്ലാം ഡിജിറ്റല്‍ ആയിട്ടാണെന്നും പറഞ്ഞു. എന്നാല്‍, കൊടകര കേസില്‍ നിര്‍ണായക വിവരങ്ങള്‍ എന്തെങ്കിലും പുറത്ത് വന്നാല്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാകും.

മിണ്ടാട്ടമില്ലാതെ ഇഡി

മിണ്ടാട്ടമില്ലാതെ ഇഡി

കുഴല്‍പണം കടത്തും, അത് തട്ടിയെടുത്ത സംഭവവും കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിലും പരാതിയായി എത്തിയിട്ടുണ്ട്. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ആയിരുന്നു ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതിയില്‍ ഇതുവരെ നടപടിയൊന്നും ആയിട്ടില്ല എന്നാണ് വിവരം.

Recommended Video

cmsvideo
The corona virus is a nuclear organism, so it has the right to live just like us: BJP MLA

'അതിൽ ഒരു മര്യാദകേടുണ്ട്'; സത്യപ്രതിജ്ഞ ചടങ്ങിൽ ചർച്ചകൾ കൊഴുക്കുന്നു- കെജെ ജേക്കബിന്റെ വൈറൽ പോസ്റ്റ്'അതിൽ ഒരു മര്യാദകേടുണ്ട്'; സത്യപ്രതിജ്ഞ ചടങ്ങിൽ ചർച്ചകൾ കൊഴുക്കുന്നു- കെജെ ജേക്കബിന്റെ വൈറൽ പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസിന്റെ ഇമെയില്‍ പുറത്തുവിട്ട് കെ സുരേന്ദ്രൻ; കുറ്റം മുഴുവൻ പിണറായിക്ക്! ഒത്തുതീർപ്പില്ലെന്നുംഏഷ്യാനെറ്റ് ന്യൂസിന്റെ ഇമെയില്‍ പുറത്തുവിട്ട് കെ സുരേന്ദ്രൻ; കുറ്റം മുഴുവൻ പിണറായിക്ക്! ഒത്തുതീർപ്പില്ലെന്നും

ക്യൂട്ട് ലുക്കില്‍ തിളങ്ങി നടി ഇന്ദുജ; വൈറലായ ഫോട്ടോഷൂട്ട് കാണാം

English summary
Kodakara Black Money Case: Interrogation and evidence collection of 19 arrested accused complete. Police investigation now moves to political involvement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X