കൊടകര കുഴല്‍പ്പണക്കേസ്: അന്വേഷണ സംഘം സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിക്ക് കൂടുതല്‍ കുരുക്ക് മുറുകുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന നടനും എംപിയുമായ സുരേഷ് ഗോപിയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കൊടകര കേസിലെ ധര്മ്മരാജന് വന്നിരുന്നു എന്നുളള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
3.5 കോടി രൂപയുടെ കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട പണം തൃശൂര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ഫണ്ടായി എത്തിയിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. തൃശൂര്‍ മണ്ഡലത്തിലേക്ക് എത്ര തിരഞ്ഞെടുപ്പ് ഫണ്ട് എത്തി എന്നതും എത്ര ചെലവാക്കി എന്നതും അടക്കമുളള വിവരങ്ങളാവും സുരേഷ് ഗോപിയില്‍ നിന്നും അന്വേഷണ സംഘം തേടുക.
തലസ്ഥാന നഗരിയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ

തിരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിയും ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നതിനാല്‍ അതുള്‍പ്പെടെ അന്വേഷണം നടത്തണം എന്നാണ് കോണ്‍ഗ്രസ് എംപിയായ കെ മുരളീധരന് ആവശ്യപ്പെട്ടിരിക്കുന്നത്. പണം കടത്തുന്നതിന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതായി നേരത്തെ കെ സുരേന്ദ്രന് എതിരെ ആരോപണം ഉയര്‍ന്നിരുന്നു. സുരേന്ദ്രന് സഞ്ചരിച്ച ഹെലികോപ്റ്ററില്‍ നിന്നും ചില ബാഗുകള്‍ മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത് സംബന്ധിച്ചും നിരവധി ചോദ്യങ്ങള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയും ഡ്രൈവറേയും കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തു. തൃശൂര്‍ പോലീസ് ക്ലബ്ബില്‍ രാവിലെ 10.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് അവസാനിച്ചത്. ധര്‍മ്മരാജനുമായി ഫോണില്‍ സംസാരിച്ചത് സംബന്ധിച്ചാണ് പോലീസ് പ്രധാനമായും ഇവരില്‍ നിന്ന് വിവരം തേടിയത്. ഫോണില്‍ ബന്ധപ്പെട്ടിരുന്നത് ഇരുവരും സമ്മതിച്ചതായും എന്നാല്‍ കുഴല്‍പ്പണക്കേസുമായി ബന്ധമില്ലെന്ന വാദത്തില്‍ ഇവര്‍ ഉറച്ച് നിന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.
കറുപ്പിൽ അതീവ സുന്ദരിയായി നടി ശിവാത്മിക രാജശേഖർ
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications