കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടകര കുഴൽപ്പണ കേസ്: കെ സുരേന്ദ്രനെ ചോദ്യം ചെയ്യും

അതേസമയം സുരേന്ദ്രൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജാരാകാന്‍ സാധ്യതയില്ല എന്നാണ് സൂചന

Google Oneindia Malayalam News

തൃശൂർ: ഏറെ വിവാദമായ കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സുരേന്ദ്രന് അന്വേഷണ സംഘം നോട്ടീസ് കൈമാറി. കോഴിക്കോട്ടെ സുരേന്ദ്രന്റെ വീട്ടിൽ നേരിട്ടെത്തിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10ന് തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്.

K Surendran

അതേസമയം സുരേന്ദ്രൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജാരാകാന്‍ സാധ്യതയില്ല എന്നാണ് സൂചന. അന്വേഷണവുമായി സഹകരിക്കില്ല എന്ന് നേരത്തെ ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. ഈ നിലപാട് തുടരാനാണ് സാധ്യത എന്നാണ് വിവരം. തുടക്കത്തിൽ ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നായിരുന്നു സുരേന്ദ്രനടക്കം പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഈ നിലപാടിൽ നിന്ന് പിന്മാറുകയായിരുന്നു.

Recommended Video

cmsvideo
#Breaking: കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രന് നോട്ടീസ്

ബിജെപിക്കുവേണ്ടി എത്തിച്ച മൂന്നരക്കോടി രൂപ കവര്‍ച്ച ചെയ്ത കേസിലാണ് ചോദ്യം ചെയ്യല്‍. പണത്തിന്റെ ഉറവിടം, എങ്ങോട്ടാണ് കൊണ്ടു പോയത് തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ വേണ്ടിയാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂർ ജില്ലാ ഭാരവാഹികളെയും ചോദ്യം ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതികളിലൊരാളായ ധർമ്മരാജനുമായുള്ള ഫോൺ കോളുകളും സുരേന്ദ്രന്റെ മകനുമായി ധർമ്മരാജൻ പല തവണ ബന്ധപ്പെടുകയും ചെയ്തതാണ് അന്വേഷണം സുരേന്ദ്രനിലേക്കും എത്താനുള്ള കാരണം.

English summary
Kodakara Black Money case: police to question BJP state president K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X