കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വന്‍ കുടുക്കിലേക്ക്... കുഴല്‍പണം കേസില്‍ നിര്‍ണായക മൊഴി; 25 ലക്ഷമല്ല, മൂന്നരക്കോടിയെന്ന് ധര്‍മരാജന്‍

Google Oneindia Malayalam News

തൃശൂര്‍: വോട്ടെടുപ്പിന് മുമ്പ് എറണാകുളത്തേക്ക് എത്തിക്കാന്‍ ശ്രമിച്ച കുഴല്‍ പണം തട്ടിയെടുക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ് . 25 ലക്ഷം രൂപ മത്രമേ നഷ്ടപ്പെട്ടു എന്ന് പറഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിലപാട് മാറ്റിയിരിക്കുകയാണ് .

കൊടകര കുഴല്‍പ്പണം: ബിജെപി വലിയ പ്രതിസന്ധിയിലേക്ക്... ആരാണ് സുനില്‍ നായിക്? ധര്‍മരാജന്‍ ആര്‍എസ്എസ്കൊടകര കുഴല്‍പ്പണം: ബിജെപി വലിയ പ്രതിസന്ധിയിലേക്ക്... ആരാണ് സുനില്‍ നായിക്? ധര്‍മരാജന്‍ ആര്‍എസ്എസ്

ആ മൂന്നരക്കോടി കുഴല്‍പണം ബിജെപിയുടേതോ? വാര്‍ത്തയില്‍ കണ്ടത് 'ദേശീയ പാര്‍ട്ടി'; പരാതിയില്‍ ഇഡി ഇറങ്ങുമോ...ആ മൂന്നരക്കോടി കുഴല്‍പണം ബിജെപിയുടേതോ? വാര്‍ത്തയില്‍ കണ്ടത് 'ദേശീയ പാര്‍ട്ടി'; പരാതിയില്‍ ഇഡി ഇറങ്ങുമോ...

മൂന്നര കോടി രൂപ കാറില്‍ ഉണ്ടായിരുന്നു എന്നാണ് പരാതിക്കാരനായ കോഴിക്കോട് സ്വദേശിയായ ധര്‍മരാജന്‍ ഇപ്പോള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. അന്വേഷണം കൂടുതല്‍ ബിജെപി നേതാക്കളിലേക്ക് നീങ്ങുമെന്നാണ് പുറത്ത് വരുന്ന വിവരം. വിശദാംശങ്ങള്‍ ...

വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

അത് മൂന്നര കോടി തന്നെ

അത് മൂന്നര കോടി തന്നെ

കാറില്‍ കൊടുത്തുവിട്ടത് 25 ലക്ഷം രൂപ മാത്രം ആയിരുന്നു എന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ധര്‍മരാജന്‍ ആദ്യം നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാറില്‍ മൂന്നര കോടി രൂപ ഉണ്ടായിരുന്നു എന്നാണ് ഇയാള്‍ ഇപ്പോള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. പണവും കാറും ആയിരുന്നു തട്ടിയെടുക്കപ്പെട്ടത്.

രഹസ്യ അറയില്‍

രഹസ്യ അറയില്‍

കാറിനുള്ളില്‍ രഹസ്യ അറ ഉണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത് എന്നാണ് വെളിപ്പെടുത്തല്‍. കാര്‍ ഡ്രൈവര്‍ ആയ ജംഷീര്‍ അറിയാതെ ആണ് ഇത് ചെയ്തത് എന്നും ധര്‍മരാജന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. കേസില്‍ ഏറെ നിര്‍ണായകമാണ് ഈ മൊഴി.

പുതിയ അന്വേഷണ സംഘം

പുതിയ അന്വേഷണ സംഘം

ധര്‍മരാജന്റെ പുതിയ മൊഴിയുടെ സാഹചര്യത്തില്‍ കേസ് അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചിട്ടുണ്ട് ഡിജിപ്. തൃശൂര്‍ റേഞ്ച് ഡിഐജി എ അക്ബറിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് റേഞ്ച് ഐജിയും വ്യക്തമാക്കിയിട്ടുണ്ട്.

പറഞ്ഞതെല്ലാം വിഴുങ്ങി

പറഞ്ഞതെല്ലാം വിഴുങ്ങി

നഷ്ടപ്പെട്ട പണം സംബന്ധിച്ച് ധര്‍മരാജന്‍ ആദ്യം പറഞ്ഞ കാര്യങ്ങളില്‍ നിന്ന് തികച്ചും വിഭിന്നമാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഭൂമി ഇടപാടിന് വേണ്ടിയുള്ള പണം എന്നാണ് ആദ്യം ഇയാള്‍ പറഞ്ഞിരുന്നത്. മൂന്നര കോടി ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയതോടെ മറ്റ് കാര്യങ്ങളും ഇയാള്‍ പറയേണ്ടി വരും.

യുവമോര്‍ച്ച മുന്‍ നേതാവ്

യുവമോര്‍ച്ച മുന്‍ നേതാവ്

യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷററും ദേശീയ സമിതി അംഗവും ആയിരുന്ന സുനില്‍ നായിക്കിലേക്കുള്ള അന്വേഷണം കൂടുതല്‍ കടുക്കുമെന്നും ഉറപ്പായി. സുനില്‍ നായിക് ആണ് തനിക്ക് പണം നല്‍കിയത് എന്ന് ധര്‍മരാജന്‍ ആദ്യമേ പറഞ്ഞിരുന്നു. സുനില്‍ നായിക് ഇത് നിഷേധിക്കുകയും ചെയ്തിരുന്നില്ല.

പണം മുഴുവന്‍

പണം മുഴുവന്‍

ധര്‍മരാജനുമായി ബിസിനസ് ബന്ധവും പണമിടപാടുകളും ഉണ്ടെന്ന് സുനില്‍ നായിക് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കുഴല്‍പണ തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നാണ് പറഞ്ഞിരുന്നത്. 25 ലക്ഷത്തില്‍ നിന്ന് കേസ് മൂന്നര കോടിയിലേക്ക് എത്തുമ്പോള്‍ സുനില്‍ നായിക് എന്ത് നിലപാട് സ്വീകരിക്കും എന്നതും നിര്‍ണായകമാണ്.

സുരേന്ദ്രന്‍ അടക്കം

സുരേന്ദ്രന്‍ അടക്കം

കെ സുരേന്ദ്രന്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായിരിക്കെ ആയിരുന്നു സുനില്‍ നായിക്ക് സംസ്ഥാന ട്രഷറര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. സുരേന്ദ്രനുമായി അടുത്ത ബന്ധവും ഇയാള്‍ക്കുണ്ട്. കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപിയുടെ പല ദേശീയ നേതാക്കളുമായും സുനില്‍ നായിക്കിന് അടുത്ത ബന്ധമുണ്ട് എന്നണ് പുറത്ത് വരുന്ന വിവരം.

വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും

ധര്‍മരാജന്റെ ആദ്യത്തെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുനില്‍ നായിക്കനെ പോലീസ് ഒരുതവണ ചോദ്യം ചെയ്തിരുന്നു. പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. കര്‍ണാടകത്തില്‍ നിന്നാണ് പണം എത്തിച്ചത് എന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

സംഭവിച്ചതെന്ത്

സംഭവിച്ചതെന്ത്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എറണാകുളം ജില്ലയിലേക്ക് എത്തിക്കാനുള്ള പണമായിരുന്നു ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ വച്ച് കൃത്രിമ അപകടം സൃഷ്ടിച്ച് ഒരു സംഘം പണവും കാറും തട്ടിയെടുത്ത് കടക്കുകയായിരുന്നു. ബിജെപിയിലെ തന്നെ ഒരു വിഭാഗം ആണ് ഇതിന് പിന്നില്‍ എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

പിടിച്ചുനില്‍ക്കാനായില്ല

പിടിച്ചുനില്‍ക്കാനായില്ല

ആദ്യം 25 ലക്ഷം എന്ന് പരാതിപ്പെട്ടെങ്കിലും ധര്‍മരാജന് പിന്നീട് സത്യം വെളിപ്പെടുത്തേണ്ടി വരികയായിരുന്നു. പിടികൂടിയ പ്രതികളില്‍ നിന്ന് 25 ലക്ഷത്തില്‍ അധികം തുക പോലീസ് തന്നെ കണ്ടെടുത്ത സാഹചര്യത്തില്‍ ആയിരുന്നു ഇത്. തൃശൂരിലെ ബിജെപി ബന്ധമുള്ള ഒരു അഭിഭാഷകനിലേക്കും അന്വേഷണം നീളുകളാണ് ഇപ്പോള്‍.

അമിതാവേശം! കേന്ദ്ര ഏജന്‍സികളെ ഇറക്കിക്കളിച്ചതില്‍ ബിജെപിയ്ക്ക് മനസ്താപം? ഹെലികോപ്റ്ററും പണി തന്നുഅമിതാവേശം! കേന്ദ്ര ഏജന്‍സികളെ ഇറക്കിക്കളിച്ചതില്‍ ബിജെപിയ്ക്ക് മനസ്താപം? ഹെലികോപ്റ്ററും പണി തന്നു

പിണറായി ചരിത്രം കുറിച്ചത് എളുപ്പത്തിലല്ല; കേരളം ഇടതിനൊപ്പം നിന്നതിന് പിന്നിൽ, ബിജെപി അമ്പേ തകർന്നതിന് പിന്നിൽപിണറായി ചരിത്രം കുറിച്ചത് എളുപ്പത്തിലല്ല; കേരളം ഇടതിനൊപ്പം നിന്നതിന് പിന്നിൽ, ബിജെപി അമ്പേ തകർന്നതിന് പിന്നിൽ

സൂപ്പർ നായിക തമന്നയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

English summary
Kodakara Black Money Case: RSS worker Dharmarajan confesses that the amount was 3.5 crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X