കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടകര കുഴൽപണ കേസ്: ഇഡിയെ കോടതിയിലേക്ക് മുന്നിലേക്ക് എത്തിക്കുന്നു; സലീം മടവൂരിന്റെ ഹർജി

Google Oneindia Malayalam News

കൊച്ചി: കൊടകര കുഴൽപ്പണ കൊള്ള എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂർ ഹൈക്കോടതിയിൽ ഹർജി നൽകി. അന്തർ സംസ്ഥാന ബന്ധമുള്ള കള്ളപ്പണത്തിൻ്റെ സ്രോതസ്സ് കണ്ടെത്താൻ എൻഫോഴ്സ്മെൻറ് അന്വേഷണം ആവശ്യമാണെന്നാണ് ഹർജിയിൽ പറയുന്നത്.

എൻഫോഴ്മെൻറിന് പരാതി നൽകിയിട്ട് ഒരു മാസമായിട്ടും നടപടിയെടുത്തില്ലെന്ന പരാതിയും ഉൾപ്പെടുത്തിയാണ് ഹൈക്കോടതിയിലെ ഹർജി. മൂന്നര കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് ഭാരതീയ ജനതാ പാർട്ടിക്ക് നേരിട്ട് ബന്ധമുള്ളതാണെന്നും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി ബിജെപിയുടെ നേതൃത്വത്തിൽ കൊണ്ടുവന്നതാണെന്ന് കൊണ്ടു വന്നതാണെന്നും ഹർജിയിൽ ആരോപിച്ചു.

Black Money BJP

കള്ളപ്പണം അന്വേഷിക്കാൻ ചുമതലപ്പെട്ട എൻഫോഴ്സ്മെൻറ് ഡയരക്ടറേറ്റ് അന്വേഷണത്തിന് മടിക്കുന്നത് ദുരൂഹമാണെന്നും ഹൈക്കോടതി ഇടപെട്ട് അന്വേഷണത്തിന് നിർദേശിക്കണമെന്നും അഗസ്റ്റിൻ ആൻറ് നിമോദ് എൻ്റർപ്രൈസസ് മുഖേന നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടു.

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു തൃശൂർ ജില്ലയിലെ കൊടകരയിൽ വച്ച് മൂന്നര കോടി രൂപയുടെ കുഴൽപണം കാർ സഹിതം തട്ടിയെടുത്തത്. ദേശീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണം എന്ന മട്ടിലായിരുന്നു അന്ന് വാർത്തകൾ വന്നിരുന്നു. പരാതിക്കാരനായ ധർമരാജൻ പറഞ്ഞത് ഭൂമി ഇടപാടിനുള്ള 25 ലക്ഷം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളു എന്നായിരുന്നു.

എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിയുന്നതാണ് കേരളം കണ്ടത്. ധർമരാജൻ ആർഎസ്എസ് പ്രവർത്തകനാണെന്ന് വെളിപ്പെടുത്തപ്പെട്ടു. ധർമരാജന് പണം നൽകിയത് യുവമോർച്ചയുടെ മുൻ സംസ്ഥാന ട്രഷറർ ആയ സുനിൽ നായിക് ആണെന്നും വ്യക്തമായി. ഒടുവിൽ, നഷ്ടപ്പെട്ടത് 25 ലക്ഷമല്ല മൂന്നര കോടി തന്നെയാണ് ധർമരാജനും സുനിൽ നായിക്കും സമ്മതിക്കുന്ന നിലയിലേക്കും കാര്യങ്ങൾ എത്തി.

കുഴൽപണ കവർച്ച എന്ന കേസിന് അപ്പുറം വലിയ കുഴൽപണ ഇടപാട് നടന്നു എന്ന വിവരം ആണ് ഇതോടെ വ്യക്തമായത്. ഇത്തരം ഇടപാടുകൾ അന്വേഷിക്കാനുള്ള ബാധ്യതയുള്ള കേന്ദ്ര ഏജൻസിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തിൽ സ്വർണക്കടത്ത് കേസ് അന്വേഷണത്തിന് എത്തിയ ഇഡി, തുടർന്ന് എടുത്ത കേസുകളും അതിൽ സ്വീകരിച്ച നടപടികളും ഏറെ വിമർശന വിധേയമായതാണ്. എന്നിട്ടും ബിജെപിയുമായി ബന്ധപ്പെട്ട കുഴൽപണ കേസിൽ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല എന്നത് ഏറെ ദിവസങ്ങളായി വലിയ ചർച്ചയായിട്ടുണ്ട്.

പണം ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറർക്ക് നൽകാനുള്ളതായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ധർമരാജന്റേയും ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്തയുടേയും ഫോൺ വിവരങ്ങൾ പരിശോധിച്ചിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലെ ഏറ്റവും നിർണായക പദവിയാണ് സംഘടാ ജനറൽ സെക്രട്ടറി. ആർഎസ്എസ് നേരിട്ട് നിയമിക്കുന്ന ഈ പദവിയിൽ ഇരിക്കുന്ന എം ഗണേശനേയും അന്വേഷണ സംഘം ചോദ്യം ചെയ്തുകഴിഞ്ഞിട്ടുണ്ട്.

കൊടകര കുഴല്‍പണ കേസ്: സതീശന്റെ മൊഴിയില്‍ ബിജെപി കുടുങ്ങുന്നു? ആരൊക്കെ ആണ് ആ നേതാക്കള്‍കൊടകര കുഴല്‍പണ കേസ്: സതീശന്റെ മൊഴിയില്‍ ബിജെപി കുടുങ്ങുന്നു? ആരൊക്കെ ആണ് ആ നേതാക്കള്‍

ധര്‍മരാജന് തിരഞ്ഞെടുപ്പില്‍ നിര്‍ണായക ചുമതലകള്‍.. എം ഗണേശന്റെ മൊഴി; ബിജെപിയ്ക്ക് വീണ്ടും പ്രതിസന്ധിധര്‍മരാജന് തിരഞ്ഞെടുപ്പില്‍ നിര്‍ണായക ചുമതലകള്‍.. എം ഗണേശന്റെ മൊഴി; ബിജെപിയ്ക്ക് വീണ്ടും പ്രതിസന്ധി

കൊടകര കുഴല്‍പ്പണക്കേസില്‍ ട്വിസ്റ്റ് സംഭവിക്കുമോ? അന്വേഷണം ഉന്നത നേതാക്കളിലേക്ക്, ബിജെപിയില്‍ ആശങ്കകൊടകര കുഴല്‍പ്പണക്കേസില്‍ ട്വിസ്റ്റ് സംഭവിക്കുമോ? അന്വേഷണം ഉന്നത നേതാക്കളിലേക്ക്, ബിജെപിയില്‍ ആശങ്ക

Recommended Video

cmsvideo
Central government is not supplying free food kit to any states

English summary
Kodakara Black Money Case: Saleem Madvoor files plea in High Court demanding ED investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X