700 കോടി ഹവാല ഇടപാടിന്റെ അഗ്രം മാത്രമാണ് കൊടകര; സുരേന്ദ്രന്റെ വിശ്വസ്തർക്കും പങ്കുണ്ട്: രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി നേതൃത്വം ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്. തിരഞ്ഞെടുപ്പിലെ നാണം കെടുത്തുന്ന തോല്‍വിക്ക് പിന്നാലെ കൊടകര കുഴല്‍പ്പണ വിവാദവും ബിജെപിയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കൂടാതെ കഴിഞ്ഞ ദിവസം പുറത്തുവന്ന ജെആര്‍പി നേതാവ് പ്രസീതയുടെ ഫോണ്‍ സന്ദേശവും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സികെ ജാനുവിന് പത്ത് ലക്ഷം രൂപ നല്‍കിയെന്നും ഇത് കള്ളപ്പണമാണെന്ന ആരോപണവുമാണ് ഇപ്പോള്‍ ഉയരുന്നത്.

ഇപ്പോഴിതാ കെ സുരേന്ദ്രനെതിരെയും ബിജെപിക്കെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത് ഞെട്ടിക്കുന്നതാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് രാഹുലിന്റെ വിമര്‍ശനം. കുറിപ്പ് ഇങ്ങനെ..

ശ്രീ. കെ സുരേന്ദ്രനെതിരെ ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. കൊടകരയിലെ ബിജെപി കുഴല്‍പ്പണക്കേസില്‍ അദ്ദേഹത്തിന്റെ വിശ്വസ്തരില്‍ പലരും ഉള്‍പ്പെട്ടിരിക്കുന്നു. 700 കോടിയുടെ ഹവാല ഇടപാടിന്റെ അഗ്രം മാത്രമാണ് കൊടകര.

ഇന്നലെ പുറത്ത് വന്ന ജനാധിപത്യ പാര്‍ട്ടി നേതാവ് പ്രസീദയും സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഗൗരവത്തോട് കൂടി വേണം കാണുവാന്‍. ഐപിഎല്‍ ഐക്കോണിക്ക് താരങ്ങള്‍ക്ക് കൂടുതല്‍ പണം നല്കി ടീം മാറ്റിക്കുന്നതു പോലെ, ഒരു പാര്‍ട്ടിയെ പണം നല്കി മുന്നണി മാറ്റിക്കുന്നതു ജനാധിപത്യത്തിന് കടുത്ത വെല്ലുവിളിയാണ്.

ശ്രീമതി സികെ ജാനുവിന് അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ 10 ലക്ഷം കൈമാറിയെന്നാണ് ശബ്ദരേഖയില്‍ നിന്ന് വ്യക്തമാകുന്നത്.
കൂടുതല്‍ അന്വേഷണം ആവശ്യമാണ്.
1) അമിത് ഷാ പങ്കെടുത്ത ആ പരിപാടിയില്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന മറ്റുള്ളവര്‍ക്കും സുരേന്ദ്രന് പണം നല്‍കിയോ?
2) ഇത്തരത്തില്‍ പാര്‍ട്ടിയില്‍ ചേരുന്നവര്‍ക്ക് നല്കുവാനുള്ള പണത്തിന്റെ സോഴ്സ് എന്താണ്?
3) അമിത് ഷായുടെ കൂടി അറിവോടെയാണോ ഈ ഹവാല പണം വിതരണം ചെയ്യുന്നത്?
4) സുരേന്ദ്രന് നയിച്ച വിജയ യാത്ര ഹവാല പണമിടപാടിനു വേണ്ടിയുള്ളതാണോ?
5) സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രകളില്‍ ഹവാല പണമിടപാടുണ്ടായോ?

അതേസമയം, ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട ആരോപണം കെ സുരേന്ദ്രന് നിഷേധിച്ചിട്ടുണ്ട്. താന്‍ ജാനുവുമായി സംസാരിച്ചിട്ടില്ലെന്നും പണം നല്‍കിയിട്ടില്ലെന്നും സുരേന്ദ്രന് പറയുന്നു. ആദിവാസി നേതാവായതുകൊണ്ടാണോ സികെ ജാനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രന് ചോദിച്ചു.
ആരാധകര്‍ കാത്തിരുന്ന ഫോട്ടോഷൂട്ട് എത്തി, കൃതി സാനോനിന്റെ ചിത്രങ്ങള്‍ വൈറല്‍
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications