കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഴല്‍പ്പണകേസ്: ഇടഞ്ഞ് ബിജെപി നേതാക്കൾ, സുരേന്ദ്രൻ രാജിക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് പിപി മുകുന്ദൻ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കുഴല്‍പ്പണ വിവാദവും ബിജെപിയെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങള്‍ പാര്‍ട്ടിയുടെ മുഖച്ഛായ തകര്‍ത്തെന്ന ആരോപണങ്ങള്‍ ശക്തമാവുന്നുണ്ട്. പാര്‍ട്ടിയിലെ ഒരു വിഭാഗം സുരേന്ദ്രന്റെ രാജിക്കായി മുറവിളി കൂട്ടുന്നുണ്ടെന്നാണ് സൂചന. ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാന്‍ ബിജെപി ദേശീയ നേതൃത്വം രംഗത്തിറങ്ങിയിട്ടുണ്ട്.

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

ചാനൽ ചര്‍ച്ചയിൽ താരമായ ബിജെപി നേതാവിന് പ്രവര്‍ത്തകരുടെ മർദ്ദനം, പരാതിയുമില്ല കേസുമില്ല; സംഭവം ഇങ്ങനെചാനൽ ചര്‍ച്ചയിൽ താരമായ ബിജെപി നേതാവിന് പ്രവര്‍ത്തകരുടെ മർദ്ദനം, പരാതിയുമില്ല കേസുമില്ല; സംഭവം ഇങ്ങനെ

1

എന്നാല്‍ ഇപ്പോഴിതാ കുഴല്‍പ്പണ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പിപി മുകുന്ദന്‍. സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിച്ച സികെ ജാനുവിന് പണം നല്‍കിയെന്നതടക്കമുള്ള ആരോപണങ്ങളിലും പിപി മുകുന്ദന്‍ പ്രതികരിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുകുന്ദന്റെ പ്രതികരണം.

2

ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തെന്ന് പിപി മുകുന്ദന്‍ പറയുന്നു. രാജിക്കാര്യത്തില്‍ സുരേന്ദ്രന്‍ തന്നെ തീരുമാനമെടുക്കണമെന്നും മുകുന്ദന്‍ ആവശ്യപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ ജാനുവിന് പണം നല്‍കാമെന്ന് സുരേന്ദ്രന്‍ പറഞ്ഞത് വീഴ്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.

3

വിവാദങ്ങളുമായി തനിക്ക് ബന്ധമില്ലെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ഈ പണത്തിന്റെ ഉറവിടം എവിടെയാണെന്ന് കണ്ടെത്തണം. പാര്‍ട്ടിക്കാര്‍ ദുഖിതരാണ്. സുരേഷ് ഗോപിക്കെതിരെ കഴിഞ്ഞ ദിവസം അന്വേഷണം നടക്കുന്നതായി കണ്ടു. പാര്‍ട്ടിയുടെ പ്രതിച്ഛായയെ ഇത് ബാധിക്കുമെന്നും മുകുന്ദന്‍ വ്യക്തമാക്കി.

4

രണ്ട് സംസ്ഥാനങ്ങളില്‍ നടക്കുന്ന കേസായതിനാല്‍ ഇഡി വരുന്നതില്‍ തെറ്റില്ല. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര അന്വേഷണത്തിന് ശേഷം ദേശീയ നേതൃത്വമായിരിക്കും സുരേന്ദ്രന്റെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കുക. എന്റെ അഭിപ്രായത്തില്‍ രാജിക്കാര്യത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടത് സുരേന്ദ്രനാണ്.

5

നിയമസഭ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചത് പരീക്ഷണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്റെ അഭിപ്രായം നേരത്തെ വ്യക്തമാക്കിയതാണ്. രണ്ടിടത്തും തോറ്റു. പാര്‍ട്ടിക്കുള്ളില്‍ അഴിച്ചുപണി വേണമെന്നും അദ്ദേഹം വ്യക്തമാക്കി. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് നേരത്തെയും പിപി മുകുന്ദന്‍ പ്രതികരിച്ചിരുന്നു.

Recommended Video

cmsvideo
K Surendran Talks about the BJP Kerala controversy

ബിജെപിയെ 'ചതിച്ചത്' കർണാടക നേതാക്കൾ? കുഴൽപണത്തിൽ ഒത്തുതീർപ്പ് പാളിയത് ഇങ്ങനെ... കുടത്തിൽ നിന്ന് ചാടിയ ഭൂതംബിജെപിയെ 'ചതിച്ചത്' കർണാടക നേതാക്കൾ? കുഴൽപണത്തിൽ ഒത്തുതീർപ്പ് പാളിയത് ഇങ്ങനെ... കുടത്തിൽ നിന്ന് ചാടിയ ഭൂതം

സുരേന്ദ്രന്‍ തെറിക്കുമോ? സുരേഷ് ഗോപി 'തീരുമാനിക്കും'!! പാര്‍ട്ടിക്കാരെ വിശ്വസിക്കാതെ ദേശീയ നേതൃത്വംസുരേന്ദ്രന്‍ തെറിക്കുമോ? സുരേഷ് ഗോപി 'തീരുമാനിക്കും'!! പാര്‍ട്ടിക്കാരെ വിശ്വസിക്കാതെ ദേശീയ നേതൃത്വം

വിവാഹ വസ്ത്രത്തില്‍ അതി സുന്ദരിയായി യാമി ഗൗതം; ആഘോഷ ചിത്രങ്ങള്‍ കാണാം

English summary
Kodakara Black Money: Senior BJP leader PP Mukundan has criticized state president K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X