കൊടകര കുഴല്‍പണം ബിജെപിയുടെ തന്നെ! കുറ്റപത്രം നാളെ, 22 പ്രതികളും 200 സാക്ഷികളും, സുരേന്ദ്രനും സാക്ഷി
തൃശൂര്‍: കൊടകര കുഴല്‍പണ കവര്‍ച്ചാ കേസില്‍ ബിജെപിയെ വലിയ പ്രതിരോധത്തിലാക്കുന്നതായിരിക്കും കുറ്റപത്രം എന്ന് റിപ്പോര്‍ട്ട്. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടേതാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത് എന്നാണ് വിവരം.
ജൂലായ് 23, വെള്ളിയാഴ്ച പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ 22 പ്രതികളാണുള്ളത്. 200 സാക്ഷികളും ഉണ്ട്. സാക്ഷികളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അടക്കം 19 ബിജെപി നേതാക്കളും ഉണ്ടെന്നാണ് വിവരം.

കവർച്ച നടന്നത്
2021 ഏപ്രില്‍ 3 ന് പുലര്‍ച്ചെ ആയിരുന്നു കൊടകരയില്‍ വച്ച് മൂന്നര കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ടത്. ബാലുശ്ശേരി സ്വദേശിയായ ധര്മരാജന്റേതായിരുന്നു പണം എന്നായിരുന്നു ആദ്യറിപ്പോര്‍ട്ടുകള്‍. 25 ലക്ഷം രൂപയും കാറും തട്ടിയെടുക്കപ്പെട്ടു എന്നായിരുന്നു ധര്മരാജന് കൊടകര പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതി.

ദേശീയ പാർട്ടി
എന്നാല്‍ ഇതിനകം തന്നെ മറ്റൊരു രീതിയില്‍ വാര്‍ത്ത പടര്‍ന്നിരുന്നു. ഒരു ദേശീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ച പണം ആ പാര്‍ട്ടിയിലെ തന്നെ വേറൊരു വിഭാഗം ഗൂഢാലോചന നടത്തി കവര്‍ച്ച ചെയ്തു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ധര്മരാജന് ആര്‍എസ്എസ് പ്രവര്ത്തകന് ആണെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയതോടെ കേസിന്റെ മാനം മാറുകയും ചെയ്തു.

ധർമരാജന്റെ മൊഴികൾ
പോലീസ് നടത്തിയ റെയ്ഡുകളില് കൂടുതല്‍ പണം പിടിച്ചെടുത്തതോടെ ആയിരുന്നു, നഷ്ടപ്പെട്ടത് മൂന്നര കോടി രൂപയാണെന്ന് ധര്മരാജന് സമ്മതിച്ചത്. യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്കിന്റേയും കൂടിയാണ് പണം എന്നും പറഞ്ഞിരുന്നു. എന്നാല്‍ രേഖകളില്ലാത്ത പണമാണെന്ന് പോലീസിനോട് സമ്മതിച്ച ധര്മരാജന് പിന്നീട് കോടതിയില്‍ പറഞ്ഞത് മറ്റൊന്നായിരുന്നു. പണത്തിന് രേഖയുണ്ട് എന്നും പോലീസ് പിടിച്ചെടുത്ത പണം തിരികെ ലഭിക്കണം എന്നും ആയിരുന്നു ആവശ്യം.

ബിജെപി നേതാക്കൾ
ഇതിനിടെ ബിജെപിയുടെ പല പ്രമുഖ നേതാക്കളേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്, ബിജെപിയുടെ തൃശൂര്‍ ജില്ലാ ഭാരവാഹികള്‍, ആലപ്പുഴ ജില്ലാ ട്രഷറര്‍, സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി തുടങ്ങിയവരെ ചോദ്യം ചെയ്തു. ഏറ്റവും ഒടുവില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

ഫോൺ വിളികൾ
കര്‍ണാടകത്തില്‍ നിന്നാണ് പണം എത്തിയത് എന്നും ഈ പണം ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയെ ആയിരുന്നു ഏല്പിക്കാന് നിര്‍ദ്ദേശിച്ചിരുന്നത് എന്നും ധര്മരാജന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ബിജെപി നേതാക്കളെല്ലാം ഇക്കാര്യം നിഷേധിച്ചിരുന്നു. അതേസമയം ധര്‍മരാജന്റെ ബിജെപി/ആര്‍എസ്എസ് ബന്ധം നിഷേധിക്കുകയും ചെയ്തിരുന്നില്ല. പണം കവര്‍ച്ച ചെയ്യപ്പെട്ടതിന് ശേഷം ധര്മരാജന് ആദ്യം വിളിച്ചത് കെ സുരേന്ദ്രന്റെ മകന്റെ പേരിലുള്ള മൊബൈല്‍ നമ്പറിലേക്കായിരുന്നു. അതിന് ശേഷം വിളിച്ചത് ഏഴ് മറ്റ് ബിജെപി നേതാക്കളേയും.

ബിജെപിയുടെ പണം
കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്നതാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ അതുകൊണ്ട് ഈ കേസില്‍ അന്വേഷണം നടത്തുമോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. അന്വേഷണ സംഘം ഇപ്പോള്‍ സമര്‍പ്പിക്കാന്‍ പോകുന്ന കുറ്റപത്രം കവര്‍ച്ചാ കേസിലേത് മാത്രമാണ്. കുഴല്‍പണം സംബന്ധിച്ച് പ്രത്യേക കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
അതിരപ്പള്ളിയില്‍ മഴ നനഞ്ഞ് അനാര്‍ക്കലി മരയ്ക്കാര്‍; ഹോട്ട് ചിത്രങ്ങള്‍ വൈറല്‍
-
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ്












Click it and Unblock the Notifications