'10കോടി ജാനുവിന്.. സാമാന്യ യുക്തിയുള്ളവർ വിശ്വസിക്കുമോ??ഞങ്ങളാരും ഒളിച്ചോടുന്നവരല്ല';അലി അക്ബർ
തിരുവനന്തപുരം; എൻഡിഎയിലേക്ക് വരാൻ സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന ആരോപണത്തിൽ പ്രതികരിച്ച് സംവിധായകൻ അലി അക്ബർ.
പത്തുകോടി കൊടുത്തുകൊണ്ടുവരാൻ തക്ക വോട്ട് ബലം ജാനുവിനുണ്ടെന്ന് വിശ്വസിക്കാൻ,സാമാന്യ യുക്തിയുള്ളവർക്ക് സാധിക്കുമോയെന്ന് അലി അക്ബർ ചോദിച്ചു. ബിജെപി പണമോ ഹവാലാ ഇടപാടോ നടത്തിയതായി തെളിഞ്ഞാൽ ന്യായീകരണത്തിന് ഒരണികളും തയ്യാറാവില്ലെന്നും തെളിയിക്കാൻ പിണറായിയുടെ അന്വേഷണസംഘമുണ്ടല്ലോ, തെളിയിക്കട്ടെയെന്നും അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

സ്വന്തം കുഴലിൽ സ്വർണ്ണം കടത്തുന്നവരും, കുഴൽ പണക്കാരും, കുഴലൂത്തുകാരും, സ്വർണ്ണം കടത്തുകാരും ഖുർആൻ കടത്തിനെ ന്യായീകരിച്ചവരും സ്വപ്നസുന്ദരിയെ പോറ്റിയവരും കുത്തിയിരുന്നു കുറിക്കേണ്ട,
കേരളത്തിലെ ഭാരതീയ ജനതാ പാർട്ടി കുഴൽ പണമോ, ഹവാലാ ഇടപാടോ നടത്തിയതായി തെളിഞ്ഞാൽ ന്യായീകരണത്തിന് ഒരണികളും തയ്യാറാവില്ല, തെളിയിക്കാൻ പിണറായിയുടെ ബെസ്റ്റ് അന്വേഷണസംഘമുണ്ടല്ലോ, തെളിയിക്കട്ടെ,
തെറ്റാരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഇടതു പക്ഷം ചെയ്യുമ്പോലെ ഫയൽ കത്തിക്കയും, അന്വേഷണത്തിനെതിരെ അനേഷണം നടത്താനും ബിജെപി തയ്യാറാവില്ല,എന്നാണെന്റെ വിശ്വാസം.
അന്വേഷണത്തിന് തീർപ്പുണ്ടാവുന്നത് വരെ ക്ഷമിക്കാം,അന്വേഷണം നടക്കട്ടെ.
പത്തുകോടി കൊടുത്തുകൊണ്ടുവരാൻ തക്ക വോട്ട് ബലം ജാനുവിനുണ്ടെന്ന് വിശ്വസിക്കാൻ,സാമാന്യ യുക്തിയുള്ളവർക്ക് സാധിക്കുമോ.ഞങ്ങളാരും ഒളിച്ചോടുന്നവരല്ല.
സുടാപ്പി കമ്മികൾ തല്ക്കാലം ക്ഷമിക്കുക.
ആരാധകര്‍ കാത്തിരുന്ന ഫോട്ടോഷൂട്ട് എത്തി, കൃതി സാനോനിന്റെ ചിത്രങ്ങള്‍ വൈറല്‍
-
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
കേരളം പോളിംഗ് ബൂത്തിലേക്ക്; നാളെ കൊട്ടിക്കലാശം! വോട്ടുറപ്പിക്കാൻ തീപാറുന്ന പോരാട്ടം -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ











Click it and Unblock the Notifications