കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടകര കുഴല്‍പ്പണ കവര്‍ച്ച; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും, 19 ബിജെപി നേതാക്കള്‍ സാക്ഷികള്‍

Google Oneindia Malayalam News

തൃശൂര്‍: കൊടകരയില്‍ കുഴല്‍പ്പണം കവര്‍ന്ന കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. 22 അംഗ ക്രിമിനല്‍ സംഘത്തിനെതിരായ കുറ്റപത്രത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 ബിജെപി നേതാക്കള്‍ സാക്ഷികളാണ്. കവര്‍ച്ച ചെയ്ത പണത്തില്‍ മൂന്നര കോടി രൂപ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.

ഏപ്രില്‍ 3ന് പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവം. തൃശൂരിനടുത്ത കൊടകര ദേശീയപാതയില്‍ വച്ച് വാഹനത്തില്‍ കൊണ്ടുവന്ന കോടിക്കണക്കിന് രൂപ ഒരു സംഘം തട്ടിയെടുക്കുകയായിരുന്നു. ഈ പണം ബിജെപിയുടേതാണ് എന്ന് പോലീസ് കണ്ടെത്തി. 22 പേരാണ് സംഘത്തിലുണ്ടായിരുന്നതത്രെ. ഇവര്‍ക്കെതിരെയാണ് കുറ്റപത്രം. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം കൈമാറണമെന്നും പോലീസ് ആവശ്യപ്പെടുന്നു. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലെ ക്രിമിനല്‍ സംഘങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു.

പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്‌

17

കള്ളപ്പണം സംബന്ധിച്ച് അന്വേഷിക്കാന്‍ പരിമിതികളുണ്ട് എന്നാണ് പോലീസിന്റെ നിലപാട്. നേരത്തെ ബിജെപി നേതാക്കള്‍ മുള്‍മുനയില്‍ നിന്ന കേസാണിത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഉള്‍പ്പെടെ ചോദ്യം ചെയ്തിരുന്നു. ബിജെപിയുടെ ഫണ്ട് ബിജെപി നേതാക്കള്‍ തന്നെ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്തകളും വന്നിരുന്നു.

എന്നാല്‍ പോലീസ് അന്വേഷണം അന്തിമഘട്ടത്തിലേക്ക് എത്തിയപ്പോള്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ സാക്ഷിപ്പട്ടികയിലാണ്. ഇതില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു. പിണറായി വിജയന്റെ ദില്ലി സന്ദര്‍ശനം ഈ ഒത്തുതീര്‍പ്പിന് വേണ്ടിയായിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു.

Recommended Video

cmsvideo
BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

English summary
Kodakara Hawala Robbery: Charge Sheet will Submit today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X