കോടനാട് കേസ്;പ്രതി സയന്റെ ഭാര്യയുടെയും മകളുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്...
ശനിയാഴ്ച പുലര്‍ച്ചെയാണ് സയനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ പാലക്കാട് കണ്ണാടിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്.
പാലക്കാട്: കോടനാട് കൊലപാതക കേസിലെ പ്രതി സയന്റെ ഭാര്യയുടെയും മകളുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇരുവരുടെയും മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ശരീരത്തിലുള്ളത് സ്വാഭാവിക മുറിവുകളാണെന്നും, സുഷുമ്‌ന നാഡിയിലുണ്ടായ അപകടത്തിലുണ്ടായതാകാമെന്നും ഡോക്ടര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെയാണ് സയനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ പാലക്കാട് കണ്ണാടിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സയന്റെ ഭാര്യ വിനുപ്രിയയും മകള്‍ നീതുവും മരണപ്പെട്ടിരുന്നു. കോടനാട് കേസിലെ ഒന്നാം പ്രതി കനകരാജ് സേലത്ത് ബൈക്കപകടത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു സയന്‍ സഞ്ചരിച്ച കാര്‍ പാലക്കാട് അപകടത്തില്‍പ്പെട്ടത്. ഇതാണ് സംഭവത്തിലെ ദുരൂഹത വര്‍ദ്ധിക്കാന്‍ കാരണമായത്.

അതേസമയം, കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് പൂര്‍ത്തിയായി. കേസില്‍ പിടിയിലായ പ്രതികളെ കോടനാട് എസ്‌റ്റേറ്റിലെത്തിച്ച് വളരെ രഹസ്യമായിട്ടായിരുന്നു തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന് ശേഷം പ്രതികളെ നീലഗിരി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.












Click it and Unblock the Notifications