കോടഞ്ചേരിയിലെ മിശ്ര വിവാഹം: ഷിജിനും ജ്യോത്സനയ്ക്കും ഒരുമിച്ച് ജീവിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: കോടഞ്ചേരിയിലെ മിശ്രവിവാഹത്തില്‍ ജ്യോത്സനയ്ക്കും ഭർത്താവ് ഷിജിനും ഒരുമിച്ച് പോവാന്‍ കഴിയുമെന്ന് വ്യക്തമാക്കി ഹൈക്കോടതിയും. ജ്യോത്സന സ്വന്തമായി തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ള സ്ത്രീയാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിധി. വിദേശത്ത് ജോലി ചെയ്തിട്ടുള്ള, 26 വയസ്സുള്ള ഒരു യുവതിക്ക് സ്വന്തം കാര്യം തീരുമാനിക്കാനുള്ള പക്വതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജ്യോത്സനയുടെ അച്ഛന്‍ ജോസഫ് ഹേബിയസ് കോർപ്പസ് ഹർജി നല്‍കിയതിനെ തുടർന്ന് യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ പൊലീസ് ഉത്തരിവിട്ടിരുന്നു.
ഇരുവർക്കും ഒരുമിച്ച് പോവാന്‍ കഴിയുമെന്ന് വ്യക്തമാക്കിക്കൊണ്ട് ജോസഫിന്റെ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി തീർപ്പാക്കുകയും ചെയ്തു. ജസ്റ്റിസ് സി എസ് സുധ അധ്യക്ഷയായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഒരു തരത്തില്‍ ജ്യോത്സന കസ്റ്റഡിയിലാണെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇന്ന് കോടതിയില്‍ ഹാജരായതിന് ശേഷം ഡിവിഷന്‍ ബഞ്ച് ആദ്യം ജ്യോത്സനയോട് നേരിട്ട് സംസാരിക്കുകയായിരുന്നു.

ഷിജിനൊപ്പം ജീവിക്കാന്‍ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നതാണെന്നും തനിക്ക് മേല്‍ യാതൊരു വിധ സമ്മർദ്ദങ്ങളും ഉണ്ടായിട്ടില്ലെന്നും ജ്യോത്സന കോടതിയെ ബോധിപ്പിച്ചു. മകളുമായി സംസാരിക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അവരുമായി സംസാരിക്കാന്‍ താത്പര്യമില്ല. പിന്നീടൊരിക്കല്‍ വിശദമായി സംസാരിച്ചുകൊള്ളാമെന്നും ജോയ്‍സ്ന വ്യക്തമാക്കി.
അതേസമയം, ജ്യോത്സനയെ നിർബന്ധപൂർവ്വം തട്ടിക്കൊണ്ട് പോയതാണെന്ന വാദം കോടതിയില്‍ ഇന്നും അച്ഛന്‍ ജോസഫ് വാദിച്ചു. ഷിജിനും ജോയ്‍സ്നയും രാജ്യം വിടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ജോയ്‍സ്ന വിദേശത്തേക്ക് പോകണമോ വേണ്ടയോ എന്ന കാര്യമെല്ലാം അവർ തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്നും, അതിൽ ഇടപെടാൻ കോടതിക്ക് സാധിക്കില്ലെന്നുമായിരുന്നു കോടതിയുടെ മറുപടി.
നേരത്തേ വിവാഹത്തിന് പിന്നാലെ താമരശ്ശേരി കോടതിയിൽ ഷിജിനൊപ്പം ഹാജരായപ്പോഴും താൻ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണെന്ന് ജ്യോത്സന വ്യക്തമാക്കിയിരുന്നു. എന്നാൽ അന്ന് തന്നെ ഹേബിയസ് കോർപ്പസ് ഹർജിയുമായി ജോയ്‍സ്നയുടെ അച്ഛൻ ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ട്ടേറിയേറ്റ് അംഗവും മുന്‍ തിരുവമ്പാടി എം എല്‍ എയുമായ ജോർജ് എം തോമസ്. ഡി വൈ. എഫ് ഐ കണ്ണോത്ത് മേഖലാ സെക്രട്ടറിയും സി പി എം ലോക്കല്‍ കമ്മിറ്റിയംഗവുമായ എം എസ് ഷെജിനും തെയ്യപ്പാറ സ്വദേശിനി ജോയ്സ്ന മേരി ജോസഫും തമ്മിലുള്ള വിവാഹം നേരത്ത വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. സംഭവം 'ലൗ ജിഹാദ്' ആണെന്നും, ഷിജിൻ ജോയ്‍സ്നയെ തട്ടിക്കൊണ്ടുപോയതാണെന്നും ആരോപിച്ച് സ്ഥലത്ത് ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധവുമുണ്ടായിരുന്നു












Click it and Unblock the Notifications