Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണിയുമായുള്ള സഖ്യം പാര്‍ട്ടിയുടെ ഇരട്ടമുഖം.. കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു!!

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന് പിന്തുണ കൊടുത്തതോടെ, സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. 2015 ല്‍ കെ എം മാണിയും ബി ജെ പിയും കൈകോര്‍ക്കുന്നു എന്ന വാര്‍ത്ത പരന്നപ്പോള്‍ കോടിയേരി എഴുതിയ പോസ്റ്റാണ് വൈറലാകുന്നത്.

Read Also: #entevaka500... ആഷിഖ് അബുവിന് ഓര്‍മയുണ്ടോ ഈ ഹാഷ്ടാഗ്.. അന്തംകമ്മികള്‍ക്കോ? ട്രോളി കൊല്ലുന്നേ...!!

ഇതാണ് കോടിയേരിയുടെ പോസ്റ്റ്

ഇതാണ് കോടിയേരിയുടെ പോസ്റ്റ്

മാണി ഗ്രൂപ്പുമായി സഹകരിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ പ്രസ്താവന അഴിമതിയുടെ കാര്യത്തിലുള്ള ബിജെപിയുടെ ഇരട്ടമുഖമാണ് വെളിച്ചത്തൂകൊണ്ടുവരുന്നത്. സ്ഥാനമാനങ്ങള്‍ക്ക് ഏത് അഴിമതിക്കാരനുമായും ചേരുമെന്നാണ് ബിജെപി പറയുന്നത്. - മാണിയും ബി ജെ പിയും സഹകരിക്കുന്നു എന്ന് കേട്ട കോടിയേരി ബാലകൃഷ്ണന്‍ രണ്ട് വര്‍ഷം മുമ്പ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണിത്.

ഇതായിരുന്നു ആ രഹസ്യധാരണ

ഇതായിരുന്നു ആ രഹസ്യധാരണ

മാണിയുമായി ബിജെപി കേന്ദ്രനേതൃത്വത്തിന് രഹസ്യധാരണയുണ്ട്. അഴിമതി ആരോപണം നേരിടുമ്പോഴും ജിഎസ്ടി ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായി മാണിയെ നിയമിച്ചത് ഇതിനാലാണ്. രാജിവയ്ക്കുംവരെ മാണിയെ ആ സ്ഥാനത്ത് നിലനിര്‍ത്തി. അരുണ്‍ ജെയ്റ്റ്‌ലി കേരളത്തിലെത്തി മാണിയുടെ പുസ്തകം പ്രകാശനം ചെയ്തതും ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്.

മാപ്പ് പറയണമെന്ന് വരെ

മാപ്പ് പറയണമെന്ന് വരെ

ബാര്‍ കോഴക്കേസില്‍ യുവമോര്‍ച്ച ചെയ്ത സമരം വെറും നാടകം മാത്രമായിരിക്കും. അല്ലെങ്കില്‍ ബിജെപി മോര്‍ച്ചയോട് മാപ്പുപറയണം. സോളാര്‍ സമരത്തിലും ബിജെപി നേതൃത്വം ഒളിച്ചോടുകയായിരുന്നു. സോളാര്‍ കമീഷനുമുന്നില്‍ തെളിവുനല്‍കാന്‍ ബിജെപി നേതാവ് തയ്യാറാവാത്തത് അതുകൊണ്ടാണ്. ത്രിപുരയില്‍ കോണ്‍ഗ്രസും ബി ജെ പിയും കൈകോര്‍ക്കുന്ന വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ കേരളത്തിലെ ബി ജെ പി നീക്കങ്ങളില്‍ അസ്വഭാവികതയില്ല.

ഉളുപ്പ് എന്ന് കേട്ടിട്ടുണ്ടോ സഖാവേ

ഉളുപ്പ് എന്ന് കേട്ടിട്ടുണ്ടോ സഖാവേ

ഈ ഉളുപ്പ് എന്ന വാക്കിന്റെ അര്‍ത്ഥം അറിയാമോ സഖാവേ... കേരളത്തിലെ ജനങ്ങള്‍ ഇതൊന്നും ബിജെപിയില്‍ നിന്ന് പ്രതീക്ഷിക്കാത്തതുകൊണ്ടാണല്ലോ അവരെപ്പറ്റി നിങ്ങള്‍ ചിന്തിക്കുന്ന അത്രപോലും ചിന്തിക്കാത്തത്. പക്ഷേ ആദര്‍ശ പാര്‍ട്ടിക്കാര്‍ വര്‍ഗീയപ്പാര്‍ട്ടിക്കാരേക്കാള്‍ തരം താഴ്ന്ന്, സ്വന്തം നേതാവ് അഴിമതിക്ക് ജയിലിലടച്ച ബാലകൃഷ്ണപിള്ളയെ ഒക്കെ ആസനം താങ്ങി കൂടെ വച്ചപ്പോ പണ്ട് പറഞ്ഞതൊന്നും ഓര്‍മ്മ വച്ചില്ലല്ലോ...

പഴയതൊക്കെ ഓര്‍ക്കണം

പഴയതൊക്കെ ഓര്‍ക്കണം

ഇപ്പോ മാണിയും.. ഫേസ്ബുക്ക് എന്നത് പറഞ്ഞത് ഇടയ്ക്കിടെ മാറ്റിപ്പറയുന്ന ഉളുപ്പില്ലായ്മക്ക് ചേര്‍ന്നതല്ല സഖാവേ, അത് ഇടയ്ക്കിടെ പഴയതൊക്കെ ഓര്‍മ്മപ്പെടുത്തുന്ന മാദ്ധ്യമമാണ്. സുക്കര്‍ ബര്‍ഗ്ഗിനെ പരസ്യമായിട്ടൊന്നു ശാസിക്കണം. അല്ലപിന്നെ. പണ്ടൊക്കെ ആയിരുന്നേല്‍ തള്ളീട്ട് തള്ളിപ്പറഞ്ഞാ മതിയായിരുന്നു. ഇതിപ്പോ തള്ളുന്നതല്ലാതെ നീങ്ങുന്നില്ലല്ലോ..

മാണിക്കുഞ്ഞു നന്നായാ സാറേ

മാണിക്കുഞ്ഞു നന്നായാ സാറേ

ഇപ്പൊ എങ്ങിനെയാ കോടിയേരി സാറേ..? മാണിക്കുഞ്ഞു നന്നായാ. രണ്ടില ചുവക്കുന്നു എന്നല്ല, രണ്ടില പഴുക്കുന്നു എന്നതാണ് കൂടുതല്‍ ശരി. പഴുത്തു വീഴാറാവുന്നു. കോട്ടയത്തെ രണ്ടില ചുവന്നു. ആ ഇല ചുവപ്പിക്കാന്‍ നിങ്ങള്‍ പണയം വെച്ച ആ ചെങ്കൊടി ഉണ്ടല്ലോ സഖാവെ, വെറുമൊരു പീറത്തുണിയല്ലത്, അനേകായിരം സഖാക്കളുടെ ജീവന്റെയും, ത്യാഗത്തിന്റെയും വിലയുണ്ടതിന്. ഭരണം കണ്ട് വളര്‍ന്നവരല്ല, സമരം ചെയ്ത് വളര്‍ന്നവരാണ് നമ്മള്‍. അത് മറക്കരുത്

കള്ളക്കഥകളല്ലേ പോരട്ടേ

കള്ളക്കഥകളല്ലേ പോരട്ടേ

എസ് ഡി പി ഐയുടെയും ജമാഅത്തെ ഇസ്ലാമിയെയും പോലുള്ള വര്‍ഗ്ഗീയ ഭീകര സംഘടനകളുമായി ഉണ്ടാക്കിയ കൂട്ട്‌കെട്ട് ജനം കൈയോടെ പിടികൂടിയതിലുള്ള ജാള്യത മറച്ചുവെക്കാന്‍ കളളകഥകള്‍ മെനയുന്നത് ശീലമാക്കിയ സി പി എം കാര്‍ ഇതും ഇതിലപ്പുറവും പറഞ്ഞ് പ്രചരിപ്പിക്കും എന്ന് കേരളത്തിലെ അംഗന്‍വാടി കുട്ടികള്‍ക്ക് വരെ നന്നായി അറിയാവുന്നത് ക്കൊണ്ട് ഒന്ന് മാറ്റിപിടിച്ചാല്‍ നന്നായിരുന്നു എന്നൊരു അപേക്ഷയുണ്ട്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ മാണി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ മാണി

സി.പി.എം എന്ന്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ മാണിയെന്ന് മാറ്റിയൊ സഖാവെ. നന്നായി പറഞ്ഞു ബാലകൃഷ്്ണാ....മാണിയെ കൂടെ കൂട്ടിയ സ്ഥിതിക്ക് കോണിയെ കൂടി കൂട്ടണം. മാണിക്ക് 500 രൂപ അയച്ച സഖാക്കന്‍മാര്‍ക്ക് എകെജി സെന്റര്‍ വഴി പണം തിരികെ നല്കുന്നതായിരിക്കും. ഇതാരാ ഇപ്പൊ കുത്തിപ്പൊക്യേ, പെഴച്ചുപോകാന്‍ സമ്മതിക്കില്ല അല്ലേ

ഞങ്ങള്‍ക്കുമാത്രം മതി

ഞങ്ങള്‍ക്കുമാത്രം മതി

അതു ശരി! അപ്പൊ അഴിമതി വീരന്‍മാരെ കൂട നിര്‍ത്തിയുളള ശീലം ഞങ്ങള്‍ക്കു മതി. അങ്ങനെ ഉളളവരെ തട്ടി എടുക്കാന്‍ ഞങ്ങള്‍ മറ്റ് ആരെയും അനുവദിക്കില്ല. ഇതിപ്പോ എന്തായാലും ബിജെപിയുടെ ചിലവില്‍ വേണ്ട. സിപിഎം വലിക്കൂന്ന അവസാന സ്വാസം കേരളത്തില്‍ നിന്നാണ്. അതിന്റെ അവസാന ആണി അടിക്കൂന്നത് പിണറായി ആയിരിക്കും. നേതാവിനെ തിരുത്താന്‍ ബാലേട്ടനോ പാര്‍ട്ടിക്കോ കഴിയില്ല.

ബാലകൃഷ്ണപിള്ളയെ കൂടെ കൂട്ടിയിട്ടല്ലേ

ബാലകൃഷ്ണപിള്ളയെ കൂടെ കൂട്ടിയിട്ടല്ലേ

സ്വന്തം നേതാവ്(വി എസ്സ്) അഴിമതി നടത്തിയതായി തെളിയിച്ച ബാലകൃഷ്ണപിള്ളയെ കക്ഷത്ത് വച്ചിട്ടാണ് സഖാവ് അഴിമതിയാരോപണം മാത്രമുള്ളവരെ കുറിച്ച് പറയുന്നതിന്റെ ലോജിക്ക് നമുക്ക് മനസ്സിലാവാത്തത്. ഒരു ഉളുപ്പും ഇല്ലാതെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഏത് അഴിമതിക്കാരനുമായും ചേരുമെന്ന് ആദ്യം സി പി എം തെളിയിച്ച കാര്യമാണല്ലോ.

ക്രെഡിബിലിറ്റി ഇല്ലാത്ത പാര്‍ട്ടി

ക്രെഡിബിലിറ്റി ഇല്ലാത്ത പാര്‍ട്ടി

പറയുന്ന വാക്കിന് അര ശതമാനം പോലും ക്രെഡിബിലിറ്റി ഇല്ലാത്ത ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടി എന്ന രീതിയില്‍ താങ്കള്‍ക്ക് അഭിമാനിക്കാം സഖാവെ ... കോടിയേരി സാറേ ഇങ്ങളെ തിരിഞ്ഞു കൊത്തുന്നത് മാധ്യമങ്ങള്‍ ഒന്നുമല്ല ഇതുപോലുള്ള സ്റ്റാറ്റസുകളാണ്. പോസ്റ്റ് മുക്കാനറിയാവോ സാറേ? - എങ്കില്‍ അതാ നല്ലത്. - കോടിയേരി ബാലകൃഷ്ണനോട് സോഷ്യല്‍ മീഡിയയ്ക്ക് പറയാനുള്ളത് ഇതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+