കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊടി'യുടെ നിറം ചുവപ്പായതിനാല്‍ ജയിലില്‍ കിടക്കേണ്ട: കൊടി സുനിക്ക് വീണ്ടും പരോള്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ടിപി ചന്ദ്രശേഖന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിക്ക് വീണ്ടും പരോള്‍. ഏപ്രില്‍ 28ന് ആണ് സുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പരോളില്‍ ഇറങ്ങിയത്. 15 ദിവസത്തെ പരോള്‍ മെയ് 12ന് അവസാനിക്കും. ടിപി കേസുമായി ബന്ധപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കിടക്കുന്ന മറ്റു തടവുകാര്‍ക്കൊന്നും പരോള്‍ അനുവദിച്ചിട്ടില്ല. ടിപി വധക്കേസിലെ പ്രതികള്‍ സി പി എമ്മിന് വേണ്ടപ്പെട്ടവരാണെന്ന കാര്യം ഒന്നും കൂടി ഊട്ടി ഉറപ്പിക്കുന്നതായി പുതിയ പരോള്‍ തീരുമാനം. കുഞ്ഞനന്തന് വേണ്ടി നിരന്തരം പരോള്‍ നല്‍കിയ സര്‍ക്കാരാണ് ഇപ്പോള്‍ കൊടി സുനിക്ക് വേണ്ടിയും രംഗത്തുള്ളത്. ചട്ടങ്ങളെല്ലാം തന്നെ കാറ്റിപ്പറത്തിയാണ് പരോള്‍ അനുവദിച്ചിട്ടുള്ളത്.

ചന്ദ്രശേഖരന്റെ ഘാതകന്‍ കൊടി സുനിക്ക് രണ്ടര മാസത്തിനിടെ രണ്ട് തവണയാണ് പരോള്‍ നല്‍കിയത്. ഏപ്രില്‍ 28ന് ആണ് സുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പരോളില്‍ ഇറങ്ങിയത്. 15 ദിവസത്തെ പരോള്‍ മെയ് 12ന് അവസാനിക്കും. രണ്ടര മാസത്തിനിടെയാണ് കൊടി സുനിക്ക് വീണ്ടും പരോള്‍ അനുവദിക്കുന്നത്. നിയമം പാലിക്കാതെയാണ് പരോള്‍ അനുവദിക്കുന്നതെന്ന ആരോപണം മുമ്പുതന്നെയുണ്ടായിരുന്നു. കൂടുതല്‍ ശ്രദ്ധവേണ്ട കുറ്റവാളികളുടെ കാര്യത്തില്‍ പൊലീസ് റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്. പരോള്‍ നല്‍കുമ്പോള്‍ അതതു സ്‌റ്റേഷനുകളില്‍നിന്നുള്ള എന്‍ഒസി നിര്‍ബന്ധമായും ജയില്‍ അധികൃതര്‍ തേടാറുണ്ട്. എന്നാല്‍, കൊടിസുനി ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ ഇതുണ്ടായില്ലെന്നാണ് ആരോപണം. ഓരോ ആഴ്ചയിലും പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നാണ് നിയമം. കഴിഞ്ഞ തവണ പരോളില്‍ ഇറങ്ങിയപ്പോള്‍ കൊടി സുനി എതെങ്കിലും സ്‌റ്റേഷനുകളില്‍ ഹാജരായതായി വിവരമില്ല.

kodisuni

കഴിഞ്ഞ തവണ കൊടി സുനിയും ടിപി കേസില്‍ ഉള്‍പ്പെട്ട മറ്റു തടവുകാരും പരോളില്‍ ഇറങ്ങിയ സമയത്ത് കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷൂഹൈബ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്നിരുന്നു. ടിപി വധക്കേസിലെ പ്രതികളായ കൊടി സുനി, കിര്‍മാണി മനോജ്, എംസി അനൂപ് എന്നിവര്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും ഇവര്‍ പാലിക്കുന്നില്ലെന്ന് അകമ്പടി പൊലീസ് തന്നെ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ടവര്‍ക്ക് ആറ് മാസത്തിലൊരിക്കലോ അടിയന്തരാവശ്യത്തിന് മൂന്ന് മാസത്തിലൊരിക്കലോ മാത്രമേ പരോള്‍ അനുവദിക്കാവൂ എന്നിരിക്കെയാണ് ഫെബ്രുവരിയിലും മേയിലും സുനിക്ക് പരോള്‍ അനുവദിച്ചത്. ക്യാമ്പില്‍നിന്നുള്ള രണ്ട് പൊലീസുകാര്‍ സുനിക്ക് അകമ്പടിയുണ്ട്.


ടിപി വധക്കേസിലെ പ്രതികളായ കൊടി സുനി, കിര്‍മാണി മനോജ്, എംസി അനൂപ് എന്നിവര്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും ഇവര്‍ പാലിക്കുന്നില്ലെന്ന് അകമ്പടി പൊലീസ് തന്നെ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാറുണ്ടത്രെ. പരോള്‍ കാലയളവില്‍ പ്രദേശത്തെയോ പോകുന്ന സ്ഥലത്തെയോ പൊലീസ് സ്‌റ്റേഷനുകളില്‍ ഹാജരാവണം. എന്നാല്‍ ഇതുവരെ ഒരു സ്‌റ്റേഷനിലും സുനിയടക്കമുള്ളവര്‍ ഹാജരായിട്ടില്ലെന്നാണ് വിവരം. സമാന കേസിലുള്‍പ്പെട്ടവര്‍ക്ക് ഒരേ സമയം പരോള്‍ അനുവദിക്കാറില്ലെന്നിരിക്കെ ജനുവരിയിലെ പരോള്‍ ഇവര്‍ക്ക് ഒരുമിച്ചായിരുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ക്കും സഹതടവുകാര്‍ക്കും ഇവര്‍ തലവേദനയാണ്. കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ മനുഷ്യാവകാശ കമീഷനും ഇടപെട്ടിരുന്നു.

English summary
Kodi Suni got parole again within two and half months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X