കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടി സുനി അയല്‍വാസിയും സുഹൃത്തും... ബ്രിട്ടാസിനോട് ഫയാസ് പറഞ്ഞത്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഫാരിസ് അബൂബക്കര്‍ ആരെന്ന് കേരളം മുഴുവന്‍ അന്വേഷിച്ച് നടന്നപ്പോള്‍ ഫാരിസിനെ മലയാളികള്‍ക്ക് അഭിമുഖത്തിലൂടെ പരിചയപ്പെടുത്തിത്തന്നത് ജോണ്‍ ബ്രിട്ടാസ് ആയിരുന്നു. ഫാരിസ് സിപിഎമ്മിനുള്ളിലെ വിഭാഗീയതക്ക് ചൂടുപിടിപ്പിച്ചിരുന്ന കാലത്തായിരുന്നു ആ അഭിമുഖം.

അതിന് ശേഷം സിപിഎമ്മിനകത്ത് അല്‍പമെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കിയ പുറമേക്കാരനാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫയാസ്. ഇപ്പോള്‍ ഫയാസിന് പറയാനുള്ളതും ജോണ്‍ ബ്രിട്ടാസിലൂടെ പുറത്ത് വന്നിരിക്കുന്നു. ബ്രിട്ടാസിന്റെ ജെബി ജംഗ്ഷന്‍ എന്ന അഭുമുഖ പരിപാടിയില്‍ അതിഥിയായിരുന്നു ഫയാസ്. ഫായിസ് എന്നും ഫയാസ് എന്നും മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ച ഈ കഥാപാത്രത്തിന്‍റെ യഥാര്‍ത്ഥ പേര് ഫായിസ് എന്നാണ്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയേയും മോഹനന്‍മാഷേയും കോഴിക്കോട് ജില്ലാ ജയിലില്‍ അറബിയുടെ വേഷത്തില്‍ ഫായിസ് സന്ദര്‍ശിച്ചു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ജയിലില്‍ പോയത് കൊടി സുനിയെ കാണാന്‍ മാത്രമായിരുന്നുവെന്നാണ് ഫായിസ് പറയുത്.

ഫായിസും കൊടി സുനിയും അയല്‍ക്കാരായിരുന്നു. ബാല്യകാലം മുതലേ സുഹൃത്തുക്കളായിരുന്നു. സഹപാഠികളായിരുന്നു. കൊടിസുനിയെ കാണാന്‍ ചെന്നത് അറബിയുടെ വേഷത്തിലല്ല. നോമ്പ് കാലത്ത് മലബാറിലെ മുസ്ലീങ്ങള്‍ ധരിക്കുന്ന ഒരു തരം വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. മോഹനന്‍ മാഷെ യാദൃശ്ചികമായിട്ടാണ് കണ്ടത്. കൊടി സുനിയെ കാണാനും കഴിഞ്ഞില്ല- ഫായിസ് പറയുന്നതിങ്ങനെയാണ്.

Brittas Fayas

സ്വര്‍ണക്കടത്തുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്ന് ഫായിസ് പറയുന്നു. ഗള്‍ഫില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസായിരുന്നു. റസ്റ്റോറന്റും ഉണ്ട്. അല്ലാതെ കള്ളക്കടത്തോ തീവ്രവാദമോ ഒന്നും തനിക്കില്ലെന്നും ബ്രിട്ടാസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഫായിസ് പറയുന്നു.

സിനിമയിലും രാഷ്ട്രീയക്കാരിലും ഒരുപാട് സുഹൃത്തുക്കളുണ്ട്. സിനിമ നടിമാരുമായി മാത്രമല്ല, നടന്‍മാരുമായും അടുത്ത ബന്ധമുണ്ട്. എന്നാല്‍ ഇതിനെയല്ലാം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചതെന്നും ഫയാസ് പറയുന്നു. തന്റെ പേരിനൊപ്പം വലിച്ചിഴക്കപ്പെട്ടതോടെ മൈഥിലി അടക്കമുള്ള താരങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടി.

സിനിമ ഷൂട്ടിങ്ങുകള്‍ക്കായി നല്‍കിയ ആഡംബര കാറുകളൊന്നും തന്റേതല്ല. അത് സുഹൃത്തുക്കളുടേതാണ്. അതിന്റെ പേരില്‍ അവരും കുറേ കഷ്ടപ്പെട്ടു. 16 കോടി രൂപ ചെലവിട്ടല്ല താന്‍ വീട് നിര്‍മിച്ചത്. ആര്‍ക്ക് വേണമെങ്കിലും വന്ന് പരിശോധിക്കാമെന്നും ഫയാസ് പറഞ്ഞു.

<center><iframe width="100%" height="338" src="//www.youtube.com/embed/laeS-4_5ips" frameborder="0" allowfullscreen></iframe></center>

English summary
Kodi Suni is my neighbour and friend, says Fayas in JB Junction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X