ജയിലിനകത്തും പണി നടത്തി കൊടി സുനി, ഖത്തറിലെ പ്രവാസി വ്യവസായിക്ക് കൊടി സുനിയുടെ ഭീഷണി!
കോഴിക്കോട്: വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നിന്ന് ടിപി കേസ് പ്രതികളില്‍ നിന്നടക്കം മൊബൈല്‍ ഉള്‍പ്പെടെ പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെ ജയിലുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ടിപി ചന്ദ്രശേഖരന് കൊലക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിയായ കൊടി സുനി ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി. കോഴിക്കോട് കൊടുവളളി നഗരസഭാ കൗണ്‍സിലര്‍ കോഴിശേരി മജീദ് ആണ് കൊടിസുനിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കോഴിശ്ശേരി മജീദ് ഖത്തറിലെ ജ്വല്ലറി ഉടമ കൂടിയാണ്. കഴിഞ്ഞ മാസം 20തിനാണ് കൊടിസുനി ആദ്യമായി വിളിച്ചതെന്ന് മജീദ് പറയുന്നു. സുഹൃത്തിന്റെ കൈവശമുളള സ്വര്‍ണം മജീദ് വാങ്ങണം എന്നതായിരുന്നു കൊടിസുനിയുടെ ആവശ്യം. എന്നാല്‍ കൃത്യമായ രേഖകള്‍ ഉണ്ടെങ്കില്‍ സ്വര്‍ണം വാങ്ങാമെന്ന് മജീദ് അന്ന് മറുപടി നല്കി.

പിന്നീട് ഒരു തവണ കൂടി വിളിച്ച കൊടി സുനി സ്വര്‍ണം വാങ്ങണമെന്ന് നിര്‍ബന്ധിച്ചു. ഇതോടെ മജീദ് ഖത്തര്‍ പോലീസിനെ സമീപിച്ചു. മജീദ് പോലീസ് സഹായം തേടിയതോടെയാണ് കൊടി സുനി ഭീഷണിയുമായി വീണ്ടും വിളിച്ചതെന്ന് മജീദ് ആരോപിക്കുന്നു. ഖത്തറിലെ കച്ചവടം നിര്‍ത്തിക്കുമെന്നും കുടുംബത്തിലുളളവരെ ജീവിക്കാന്‍ സമ്മതിക്കില്ലെന്നും ആയിരുന്നു ഭീഷണി.
എന്നാല്‍ മജീദ് ഭീഷണക്ക് വഴങ്ങിയില്ല. മാത്രമല്ല സംഭവം നിയമപരമായി നേരിടുമെന്ന് കൊടി സുനിയോട് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതിന് ശേഷം കൊടി സുനി വിളിച്ചിട്ടില്ല. ഖത്തര്‍ എംബസ്സിക്ക് പരാതി നല്കിയ മജീദ് താമരശ്ശേരി ഡിവൈഎസ്പിക്കും സംഭവത്തില്‍ പരാതി നല്‍കാനിരിക്കുകയാണ്. ടിപി കേസ് പ്രതികള്‍ ജയിലില്‍ ചട്ടം ലംഘിച്ച് ഫോണുപയോഗിക്കുന്നതായും മറ്റും നേരത്തെ തന്നെ കണ്ടെത്തിയിട്ടുളളതാണ്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications