Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസ് ഓഫീസ് അക്രമം; വെളിപ്പെടുന്നത് സിപിഎമ്മിന്റെ ഭീരുത്വവും ഭീതിയുമെന്ന് കൊടിക്കുന്നിൽ

തിരുവനന്തപുരം; കോൺഗ്രസ് ഓഫീസുകൾക്ക് നേരെ സി പി എമ്മും ഡിവൈഎഫ്ഐയും നടത്തിയ ആക്രമണങ്ങൾ സി പി എമ്മിന്റെ ഭീതിയും ഭീരുത്വവുമാണ് വെളിപ്പെടുത്തുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഗാന്ധിജിയുടെ പ്രതിമയുടെ പോലും തല വെട്ടിമാറ്റിയ സി പി എം ഗുണ്ടകൾ തങ്ങളുടെ രാക്ഷസീയത കേരളീയ സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടുകയായിരുന്നുവെന്നും കൊടിക്കുന്നിൽ കുറ്റപ്പെടുത്തി.

'കറൻസിക്കടത്തും സ്വർണ്ണക്കടത്തും നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിക്കാനായി ഒരു സംസ്ഥാനത്തിന്റെ പ്രതിപക്ഷത്തെയൊന്നാകെ ആക്രമിച്ചേക്കാം എന്ന സ്വപ്‌നം ഈ പുലർച്ചയോടെ ഉണർന്നെണീക്കുമ്പോൾ മറക്കാൻ സി പി എമ്മിന് കഴിയണം. ഇല്ലെങ്കിൽ കോൺഗ്രസിന്റെ ശക്തമായ പ്രതികരണമാകും വരും നാളുകളിൽ മുഖ്യമന്തി പിണറായി വിജയനും സി പി എമ്മും നേരിടേണ്ടി വരികയെന്നും' അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കൊടിക്കുന്നിലിന്റെ പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

1

സി പി എം, ഡി വൈ എഫ് ഐ അക്രമികൾ ഇന്നലെ കേരളത്തിലൂടനീളം കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉൾപ്പെടെ ഉൾപ്പെടെയുള്ള വിവിധ കോൺഗ്രസ്സ് ഓഫീസുകൾക്കു നേരെ നടത്തിയ സംഘടിതമായ അക്രമം സി പി എമ്മിന്റെ ഭീതിയും ഭീരുത്വവും ആണ് വെളിപ്പെടുത്തുന്നത്. ഗാന്ധിജിയുടെ പ്രതിമയുടെ പോലും തല വെട്ടിമാറ്റിയ സി പി എം ഗുണ്ടകൾ തങ്ങളുടെ രാക്ഷസീയത കേരളീയ സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടുകയായിരുന്നു.

2


കണ്ണൂർ തിരുവനന്തപുരം വിമാനം തിരുവനന്തപുരത്തെത്തിയപ്പോൾ തീർത്തും സമാധാനപരമായി പ്രതിഷേധ സ്വരം ഉയർത്തിയ രണ്ട് ചെറുപ്പക്കാരെ വിമാനത്തിനുള്ളിൽവെച്ചു തന്നെ ഇ പി ജയരാജൻ ഒരു പാർട്ടി ഗുണ്ടയെപ്പോലെ ആക്രമിച്ചതും, തുടർന്ന് അവർ മദ്യപിച്ചിരുന്നു എന്ന് കള്ളപ്രചാരണം അഴിച്ചുവിടുകയും ചെയ്തതതും തുടർന്ന് അവർക്കു മേലെ വധശ്രമം ഉൾപ്പെടെയുള്ള കള്ളക്കേസുകൾ ചുമത്തിയതും അവരെ അതിക്രൂരമായി മർദ്ദിച്ചതും കോൺഗ്രസ്സ് കയ്യുംകെട്ടി നോക്കി നിൽക്കില്ല എന്ന് സി പി എമ്മിനെ വീണ്ടും ഓർമിപ്പിക്കുന്നു.

3


കോൺഗ്രസിന്റെ ആസ്ഥാന മന്ദിരമായ ഇന്ദിരാ ഭവൻ അടിച്ചുതകർക്കാനും ആക്രമിക്കാനും പദ്ധതിയിട്ട സി പി എം ഡി വൈ എഫ് ഐ ഗുണ്ടകളെ നിലക്കുനിർത്താനുള്ള ബാധ്യത സി പി എമ്മിനുണ്ട്, ഇനിയും വിവേകം ബാക്കി നിൽക്കുന്ന സി പി ഐ ക്കും ഉണ്ട്. ഇരുളിന്റെ മറവിൽ ആളില്ലാത്ത നേരത്ത് ഓഫീസുകൾ തല്ലിത്തകർത്തുകൊണ്ട്‌ വിപ്ലവവീര്യ പ്രകടിപ്പിക്കുന്ന ഇടതു ക്രിമിനൽ സംഘങ്ങൾ ഒന്നോർക്കുക, തിരിച്ചടിക്കാൻ കോൺഗ്രസിന് കഴിവുണ്ട് എന്ന കാര്യം , അതിലേക്ക് ഞങ്ങൾ എത്തിയാൽ തോറ്റോടാൻ മാത്രമേ നിങ്ങൾക്കാവൂ...

4

കറൻസിക്കടത്തും സ്വർണ്ണക്കടത്തും നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിക്കാനായി ഒരു സംസ്ഥാനത്തിന്റെ പ്രതിപക്ഷത്തെയൊന്നാകെ ആക്രമിച്ചേക്കാം എന്ന സ്വപ്‌നം ഈ പുലർച്ചയോടെ ഉണർന്നെണീക്കുമ്പോൾ മറക്കാൻ സി പി എമ്മിന് കഴിയണം ഇല്ലെങ്കിൽ കോൺഗ്രസിന്റെ ശക്തമായ പ്രതികരണം ആകും വരും നാളുകളിൽ മുഖ്യമന്തി പിണറായി വിജയനും സി പി എമ്മും നേരിടേണ്ടി വരിക... എത്രയൊക്കെ പോലീസ് വലയത്തിൽ ഒളിച്ചാലും പ്രതിഷേധം ശക്തമായി തുടരും, കാരണം ഇത് കോൺഗ്രസ്സ് ആണ്, വെള്ളക്കാരനെ, അവന്റെ സാമ്രാജ്യത്തെ മുട്ടുകുത്തിച്ച കോൺഗ്രസ്സ്... രാജ്യത്തിനു വേണ്ടി രക്തം ചിന്തിയ ഇന്ദിരയുടെയും രാജീവിന്റെയും കോൺഗ്രസ്സ്, ആ ഓർമ്മ സി പി എമ്മിന് ഉണ്ടാവണം. ഇനിയൊരു മൂവർണ്ണക്കൊടി ചൂടിയ കോൺഗ്രസ്സ് ഓഫീസ് തകർന്നാൽ, ഇനിയൊരു കോൺഗ്രസ്സ് പ്രവർത്തകന്റെ രക്തം ചിന്തിയാൽ അതെ നാണയത്തിലുള്ള മറുപടി ഉണ്ടാകും എന്ന് സി പി എം ഓർക്കുന്നത് നന്നാകും.

ക്യൂട്ട് ലൈനൊക്കെ മാറ്റി പിടിച്ച് നസ്രിയ..നടിയുടെ പുത്തൻലുക്ക് ഞെട്ടിച്ചെന്ന് ആരാധകർ...വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+