ഫേസ്ബുക്കില്‍ അപമാനം, കൊടിക്കുന്നില്‍ കേസിന്
ആലപ്പുഴ: കോന്ദ്രമന്ത്രിയും മാവേലിക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ആയ കൊടിക്കുന്നില്‍ സുരേഷിനെ അപമാനിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പ്രചാരണം. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ആലപ്പുഴ സൗത്ത് പോലീസിനെയാണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
സോളാര്‍ തട്ടിപ്പ് കേസില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു മന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ പേര്. അതിനിടെ ശാലു മേനോനും മന്ത്രിയും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

ശാലു മേനോന്റെ വീട്ടില്‍ മന്ത്രി സന്ദര്‍ശനം നടത്തുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നത്. മന്ത്രിയെ വ്യക്തി ഹത്യ ചെയ്യുന്ന തരത്തിലാണ് പല പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ പ്രചാരണം കനക്കുന്നത്. മന്ത്രിയുടെ കൃത്രിമ ഫോട്ടോ വച്ചല്ല തങ്ങള്‍ പ്രചാരണം നടത്തുന്നത് എന്നാണ് ചില ഫേസ്ബുക്ക് ആക്ടിവിസ്റ്റുകള്‍ അവകാശപ്പെടുന്നത്. യഥാര്‍ത്ഥ ചിത്രം പ്രചരിപ്പിക്കുന്നതില്‍ തെറ്റെന്താണെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
എന്തായാലും മന്ത്രി ജില്ലാ കളക്ടര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. മന്ത്രിക്കെതിരെയുള്ള പോസ്റ്റുകള്‍ ലൈക്ക് ചെയ്യുകയോ, ഷെയര്‍ ചെയ്യുകയോ ചെയ്തവര്‍ കുടുങ്ങും എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications