Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്ക കൊടിക്കുന്നില്‍ സുരേഷ്? പ്രോ ടേം സ്പീക്കറായേക്കുമെന്ന് സൂചന

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ ഏറുമ്പോള്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള ചുമതല കോണ്‍ഗ്രസ് എംപി കൊടുക്കുന്നില്‍ സുരേഷിനാകുമെന്ന സൂചന. ചട്ടപ്രകാരം ലോക്സഭാംഗങ്ങളില്‍ ഏറ്റവും സീനിയര്‍ ആയിട്ടുള്ള അംഗം പ്രോ ടേം സ്പീക്കര്‍ ആകും എന്നതിന്‍റെ അടിസ്ഥാനത്തിലാണിത്. നേരത്തേ സന്തോഷ് ഗാങ്വാര്‍ പ്രോ ടേം സ്പീക്കര്‍ ആകുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം മന്ത്രിസഭയില്‍ അംഗമാകാനുള്ള സാധ്യത വര്‍ധിച്ചു. ഇതോടെയാണ് കൊടിക്കുന്നില്‍ തന്നെ പ്രോ ടേം സ്പീക്കര്‍ ആയേക്കും എന്ന് കണക്കാക്കപ്പെടുന്നത്.

kodikkunil-

മനേക ഗാന്ധി, സന്തോഷ് ഗാങ്ങ്വാര്‍ എന്നിവര്‍ എട്ട് തവണ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇരുവരും മന്ത്രിസഭയില്‍ അംഗങ്ങളായേക്കാനുള്ള സാധ്യത കൂടി. ഇവര്‍ കഴിഞ്ഞാല്‍ ഏറ്റവും സീനിയോറിറ്റി കൊടിക്കുന്നില്‍ സുരേഷിനാണ്. ഏഴ് തവണയാണ് അദ്ദേഹം ലോക്സഭാംഗമായത്. അതേസമയം ഇരുവരും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിട്ടില്ലേങ്കില്‍ സുരേഷിന് അവസരം നഷ്ടപ്പെട്ടേക്കും.

കഴിഞ്ഞ തവണ കര്‍ണാടകയില്‍ നിന്നുള്ള ലോക്സഭാംഗമായ മുനിയപ്പയായിരുന്നു സീനിയര്‍ അംഗം എന്ന നിലയില്‍ പ്രോ ടേം സ്പീക്കറായത്. ഇത്തവണ അദ്ദേഹം പരാജയപ്പെട്ടിരുന്നു. വൈകീട്ട് ഏഴ് മണിക്കാണ് മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ്. രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ഇവിടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. വിദേശ രാഷ്ട്രതലവന്‍മാരുള്‍പ്പടെ ക്ഷണിക്കപ്പെട്ട 80000ത്തോളം പേരാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+