മാവേലിക്കരയുടെ ഹൃദയമറിഞ്ഞ കൊടിക്കുന്നില്‍ സുരേഷ്..... ഫണ്ട് വിനിയോഗത്തിലും മുന്‍പന്തിയില്‍!!
കേരളത്തില്‍ കോണ്‍ഗ്രസിന്റെ ജനപ്രിയ എംപിമാര്‍ ആരെന്ന് ചോദിച്ചാല്‍ ആദ്യ അഞ്ചില്‍ വരുന്ന പേരാണ് കൊടിക്കുന്നില്‍ സുരേഷിന്റേത്. ആറ് തവണ പാര്‍ലമെന്റില്‍ എത്തി എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ നേട്ടം. 2014ല്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അഭിമാനമുയര്‍ത്തിയ നേതാക്കളിലൊരാളായിരുന്നു കൊടിക്കുന്നില്‍. 1989ലാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്ക് മത്സരിക്കുന്നത്. പിന്നീട് 1991, 96, 99 വര്‍ഷങ്ങളിലും അദ്ദേഹം മത്സരിച്ചു. 1998, 2004 വര്‍ഷങ്ങളില്‍ മാത്രമാണ് കൊടിക്കുന്നില്‍ തോല്‍വിയറിഞ്ഞത്. 2009ല്‍ സിപിഎമ്മിന്റെ ആര്‍എസ് അനിലിനെയും 2014ല്‍ ചെങ്ങറ സുരേന്ദ്രനെയും പരാജയപ്പെടുത്തിയാണ് അദ്ദേഹം തിരിച്ചെത്തിയത്.

2009ല്‍ അദ്ദേഹത്തിന്റെ ജയം കേരള ഹൈക്കോടതി അസാധുവാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം സമര്‍പ്പിച്ച ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജനാണെന്നും, ശരിക്കും അദ്ദേഹം ക്രിസ്ത്യാനിയാണെന്നും പറഞ്ഞായിരുന്നു കോടതി വിധി. എന്നാല്‍ സുപ്രീം കോടതി ഈ വിധി പിന്നീട് തള്ളി. 2014 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളിലാണ് അദ്ദേഹം ഏറ്റവും ജനപ്രിയനാവുന്നത്. വിവാദങ്ങള്‍ ഉണ്ടെങ്കിലും മാവേലിക്കരയുടെ ഹൃദയമറിഞ്ഞ നേതാവെന്നാണ് ജനങ്ങള്‍ അദ്ദേഹത്തെ വിളിക്കുന്നത്. നിലവില്‍ കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ചുമതലയും കൊടിക്കുന്നില്‍ വഹിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിരവധി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഫണ്ട് വിനിയോഗത്തിലും മുന്‍പന്തിയിലുണ്ട് കൊടിക്കുന്നില്‍ എംപി. പഞ്ചായത്ത് അതോറിറ്റി അനുവദിച്ച 19.51 കോടിയില്‍ 12.96 കോടിയും അദ്ദേഹം മണ്ഡലത്തിന്റെ വികസനത്തിനായി ഉപയോഗിച്ചിട്ടുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ












Click it and Unblock the Notifications