കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവേലിക്കരയുടെ ഹൃദയമറിഞ്ഞ കൊടിക്കുന്നില്‍ സുരേഷ്..... ഫണ്ട് വിനിയോഗത്തിലും മുന്‍പന്തിയില്‍!!

Google Oneindia Malayalam News

കേരളത്തില്‍ കോണ്‍ഗ്രസിന്റെ ജനപ്രിയ എംപിമാര്‍ ആരെന്ന് ചോദിച്ചാല്‍ ആദ്യ അഞ്ചില്‍ വരുന്ന പേരാണ് കൊടിക്കുന്നില്‍ സുരേഷിന്റേത്. ആറ് തവണ പാര്‍ലമെന്റില്‍ എത്തി എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ നേട്ടം. 2014ല്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അഭിമാനമുയര്‍ത്തിയ നേതാക്കളിലൊരാളായിരുന്നു കൊടിക്കുന്നില്‍. 1989ലാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. പിന്നീട് 1991, 96, 99 വര്‍ഷങ്ങളിലും അദ്ദേഹം മത്സരിച്ചു. 1998, 2004 വര്‍ഷങ്ങളില്‍ മാത്രമാണ് കൊടിക്കുന്നില്‍ തോല്‍വിയറിഞ്ഞത്. 2009ല്‍ സിപിഎമ്മിന്റെ ആര്‍എസ് അനിലിനെയും 2014ല്‍ ചെങ്ങറ സുരേന്ദ്രനെയും പരാജയപ്പെടുത്തിയാണ് അദ്ദേഹം തിരിച്ചെത്തിയത്.

1

2009ല്‍ അദ്ദേഹത്തിന്റെ ജയം കേരള ഹൈക്കോടതി അസാധുവാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം സമര്‍പ്പിച്ച ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജനാണെന്നും, ശരിക്കും അദ്ദേഹം ക്രിസ്ത്യാനിയാണെന്നും പറഞ്ഞായിരുന്നു കോടതി വിധി. എന്നാല്‍ സുപ്രീം കോടതി ഈ വിധി പിന്നീട് തള്ളി. 2014 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളിലാണ് അദ്ദേഹം ഏറ്റവും ജനപ്രിയനാവുന്നത്. വിവാദങ്ങള്‍ ഉണ്ടെങ്കിലും മാവേലിക്കരയുടെ ഹൃദയമറിഞ്ഞ നേതാവെന്നാണ് ജനങ്ങള്‍ അദ്ദേഹത്തെ വിളിക്കുന്നത്. നിലവില്‍ കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ചുമതലയും കൊടിക്കുന്നില്‍ വഹിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിരവധി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഫണ്ട് വിനിയോഗത്തിലും മുന്‍പന്തിയിലുണ്ട് കൊടിക്കുന്നില്‍ എംപി. പഞ്ചായത്ത് അതോറിറ്റി അനുവദിച്ച 19.51 കോടിയില്‍ 12.96 കോടിയും അദ്ദേഹം മണ്ഡലത്തിന്റെ വികസനത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

ടൈഗര്‍ സിന്ദാ ഹെ... മാസ് ഡയലോഗുമായി ശിവരാജ് സിംഗ് ചൗഹാന്‍.... തിരിച്ചുവരവ് ഉണ്ടാകും!!ടൈഗര്‍ സിന്ദാ ഹെ... മാസ് ഡയലോഗുമായി ശിവരാജ് സിംഗ് ചൗഹാന്‍.... തിരിച്ചുവരവ് ഉണ്ടാകും!!

ലോക്‌സഭയില്‍ തിളങ്ങാതെ പോയ ജോസ് കെ മാണി; രണ്ടാമൂഴം രാജ്യസഭയില്‍ലോക്‌സഭയില്‍ തിളങ്ങാതെ പോയ ജോസ് കെ മാണി; രണ്ടാമൂഴം രാജ്യസഭയില്‍

English summary
kodikkunnil suresh perfomance in mavelikkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X