മാവേലിക്കരയിൽ ഇക്കുറി ചെങ്കൊടി പാറുമോ? യുഡിഎഫ് കമ്മിറ്റി വിലയിരുത്തൽ ഇങ്ങനെ
ചെങ്ങന്നൂര്‍: മാവേലിക്കരയിൽ കൊടുക്കുന്നിൽ സുരേഷ് തന്നെ വിജയിക്കുമെന്ന വിലയിരുത്തലുമായി യു ഡി എഫ്. എന്നാൽ ഭൂരിപക്ഷം കുറയും. ഇക്കുറി 48,000 വോട്ടിന്റെ ഭൂരിപക്ഷമായിരിക്കും ലഭിക്കുകയെന്നാണ് യു ഡി എഫ് തിരഞ്ഞെടുപ്പ് സമിതിയുടെ നിഗമനം. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നിരുന്നു. യോഗത്തിൽ ഏഴ് നിയോജക മണ്ഡല കമ്മിറ്റികൾ കൈമാറിയ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 61,138 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കൊടിക്കുന്നിൽ സുരേഷ് വിജയിച്ചത്.
ചങ്ങനാശേരി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇവിടെ 17000-20000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചേക്കും. മാവേലിക്കരയിൽ വോട്ട് കുത്തനെ കുറയും. 500 മുതൽ 1000 വോട്ടിൻറെ ഭൂരിപക്ഷം മാത്രമായിരിക്കും ലഭിക്കുക. പത്തനാപുരം 10000, കൊട്ടാരക്കര 2000-3000, കുന്നത്തൂര്‍ 7000-10000, കുട്ടനാട് 5000, ചെങ്ങന്നൂര്‍ 8000 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിൽ പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം.

ഇത്തവണ പോളിംഗ് കുറഞ്ഞതിൽ ആശങ്കപ്പെടേണ്ടെന്നും സി പി എമ്മിന്റേയും ബി ജെ പിയുടേയും അനുഭാവികളാണ് വോട്ട് ചെയ്യാൻ എത്താതിരുന്നതെന്നുമാണ് സമിതി വിലയിരുത്തൽ. വോട്ടർ പട്ടികയിൽ ഉൾപ്പെട്ട വിദേശത്തുള്ളവർ കൂടുതലായി എത്തായിരുന്നതാണ് പോളിംഗ് കുറയാന്‍ കാരണമായതെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. പഴുതടച്ച് നടത്തിയ തിരഞ്ഞെടുപ്പ് പ്രവർത്തനം വിജയം കാണുമെന്നും സമിതി വിലയിരുത്തി.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 440,415 വോട്ടായിരുന്നു കൊടിക്കുന്നിൽ നേടിയത്. അന്ന് സി പി എമ്മിന് വേണ്ടി കളത്തിലിറങ്ങിയ ചിറ്റയം ഗോപകുമാറിന് 3,79,277 വോട്ടുകളാണ് ലഭിച്ചത്. എന്‍ ഡി എ പാളയത്തില്‍ നിന്നും ബി ഡി ജെഎസിനായി മത്സരിച്ച തഴവ സഹദേവന് 1,33,546 വോട്ടുകളും നേടാനായിരുന്നു. 2014 ല്‍ 32,737 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കൊടിക്കുന്നിലിന് ലഭിച്ചത്.
പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമാണ് മാവേലിക്കര. ചരിത്രം പരിശോധിച്ചാല്‍ രണ്ട് തവണ മാത്രമാണ് മാവേലിക്കര ഇടത്തേക്ക് ചാഞ്ഞിട്ടുള്ളത്. 1967 ലായിരുന്നു ആദ്യമായി ഇവിടെ ഇടതുപക്ഷ സ്ഥാനാർത്ഥി വെന്നിക്കൊടി പാറിച്ചത്. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ജി പി മംഗലത്തുമഠത്തിലൂടെയായിരുന്നു വിജയം. പിന്നീട് 33 വർഷത്തിന് ശേഷമായിരുന്നു സി പി എം മണ്ഡലത്തിൽ വിജയിച്ചത്. 2004 ൽ സി പി എമ്മിന്റെ എസ് സുജാതയായിരുന്നു മണ്ഡലം പിടിച്ചത്. ഇക്കുറി ഇടതുപക്ഷത്തിന് വേണ്ടി എ ഐ വൈ എഫ് നേതാവായ സിഎ അരുണ്‍കുമാറാണ് മത്സരിക്കുന്നത്. യുവ നേതാവിലൂടെ മണ്ഡലം പിടിക്കാമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications