Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി പോലീസ് ചങ്ങലക്കുള്ളിൽ; ജനാധിപത്യത്തെ അപമാനിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് കൊടിക്കുന്നിൽ

കൊച്ചി; സംസഥാനത്തൊന്നാകെ മനുഷ്യച്ചങ്ങല പടുത്തുയർത്തിയ സി പി എമ്മിന്റെ മുഖ്യമന്ത്രി ഇപ്പോൾ പോലീസ് ചങ്ങലക്കുള്ളിലാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. കാസർഗോഡ് മുതൽ പാറശ്ശാല വരെ പ്രതിഷേധത്തിന് മുന്നിട്ടിറങ്ങുന്നത് പ്രതിപക്ഷ പാർട്ടികളുടെ അണികൾ മാത്രമല്ല, സാധാരണ ജനങ്ങൾ കൂടിയാണ് എന്നത് ഈ സമരത്തെ ഒരു ജനകീയ പ്രക്ഷോഭമായി മാറ്റി, ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഒരു മുഖ്യമന്ത്രിക്കും അധികാരിക്കും തുടരാൻ കഴിയില്ല സമരത്തിന്റെ നാൾവഴികളിൽ പിണറായി വിജയന് രാജി വെച്ച് ഇറങ്ങിപ്പോകേണ്ടി വരുമെന്നും ഓർമിപ്പിക്കുകയാണെന്നും കൊടിക്കുന്നിൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

122-1630142584.jp

'സംസഥാനത്തൊന്നാകെ മനുഷ്യച്ചങ്ങല പടുത്തുയർത്തിയ സി പി എമ്മിന്റെ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേരളമുടനീളം നിരത്തിയ പോലീസ് ചങ്ങലക്കുള്ളിലാണ് കഴിയുന്നത്. ഇതുപോലെയൊരു ദയനീയമായ അവസ്ഥ മറ്റൊരു സി പി എം നേതാവിനോ സംസ്ഥാനം ഇന്നുവരെ ഭരിച്ച ഒരു മുഖ്യമന്ത്രിക്കോ ഇതുവരെ വന്നിട്ടില്ല.

കാസർഗോഡ് മുതൽ പാറശ്ശാല വരെ പ്രതിഷേധത്തിന് മുന്നിട്ടിറങ്ങുന്നത് പ്രതിപക്ഷ പാർട്ടികളുടെ അണികൾ മാത്രമല്ല, സാധാരണ ജനങ്ങൾ കൂടിയാണ് എന്നത് ഈ സമരത്തെ ഒരു ജനകീയ പ്രക്ഷോഭമായി മാറ്റി, ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഒരു മുഖ്യമന്ത്രിക്കും അധികാരിക്കും തുടരാൻ കഴിയില്ല സമരത്തിന്റെ നാൾവഴികളിൽ പിണറായി വിജയന് രാജി വെച്ച് ഇറങ്ങിപ്പോകേണ്ടി വരുമെന്നും ഓർമിപ്പിക്കുന്നു .

ഇന്ന് കണ്ണൂരിലും തളിപ്പറമ്പിലും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന പോലീസ് അതിക്രമം കൊണ്ടോ കോൺഗ്രസ് യു ഡി എഫ് പ്രവർത്തകർക്ക് നേരെയുള്ള പോലീസ് തേർവാഴ്ചയിലോ കൂടി ജനകീയ സമരത്തെ അടിച്ചമർത്താമെന്നു പിണറായി വിജയൻ കരുതിയാൽ ആ ധാരണ തിരുത്തുക തന്നെ ചെയ്യും. കള്ളക്കടത്തുകാരുടെ സങ്കേതമായി കേരളഭരണത്തിന്റെ സിരാകേന്ദ്രത്തെ പോലെയും മാറ്റിയ പിണറായി സർക്കാർ ജനാധിപത്യത്തെ അപമാനിക്കുനത് വെച്ചുപൊറുപ്പിക്കുകയില്ല',പോസ്റ്റിൽ ഇപി ജയരാജൻ പറഞ്ഞു.

അതിനിടെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ പോലീസും സി പി എം പ്രവർത്തകരും മർദ്ദിച്ചതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചാൽ തല്ലി കാലൊടിക്കും നട്ടെല്ലൊടിക്കും എന്നാണ് പോലീസും പാർട്ടി ഗുണ്ടകളും ഭീഷണിപ്പെടുത്തുന്നത്. ഇങ്ങനെ പോയാൽ പൊലീസിനോടുള്ള സമീപനം ഞങ്ങൾക്കും മാറ്റേണ്ടി വരുമെന്ന് സതീശൻ പറഞ്ഞു.

'അനുശ്രീ ഇത് ശരിക്കും മാജിക്കൽ ലുക്ക് തന്നെ'; ഒരേ പൊളി ഫോട്ടോസ്...വൈറൽ

'പോലീസ് ജീപ്പിലിരിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സിപിഎം തെരുവ് ഗുണ്ടകൾ ആക്രമിക്കുന്നത് കേരളത്തിലെ പോലീസിന് ഭൂക്ഷണമല്ല. ഞങ്ങളുടെ പ്രവർത്തകരെ സി പി എം ഗുണ്ടകളെ വച്ച് ആക്രമിച്ചാൽ ഉറപ്പായും പ്രതിരോധിക്കും. അവരെ സംരക്ഷിക്കേണ്ട ബാധ്യത ഞങ്ങൾക്കുണ്ട്. അത് വേണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിച്ചാൽ മതി',വിഡി സതീശൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+