Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനദ്രോഹം തോല്‍വിക്ക് കാരണം; കൊടിക്കുന്നില്‍ സുരേഷ്

മവേലിക്കര: ജനദ്രോഹപരമായ നടപിടികള്‍ ആവര്‍ത്തിച്ചതാണ് കോണ്‍ഗ്രസിന്റെയും യുപിഎയുടേയും കനത്ത് തോല്‍വിയ്ക്ക് കാരണമെന്ന് കൊടിക്കുന്നില്‍ സുരേഷ്. ജനങ്ങളെ മനസിലാക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ പരാജയമായിരുന്നെന്നും കൊടിക്കുന്നില്‍ സുരേഷ്. മന്ത്രിമാര്‍ അധികാരത്തില്‍ മത്ത് പിടിച്ച് ഇരിയ്ക്കുകയായിരുന്നെന്നും കൊടിക്കുന്നില്‍ സുരേഷ്.

പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വര്‍ധനവ് ഉള്‍പ്പടെയുള്ള ജനദ്രോഹപരമായ വിഷയങ്ങില്‍ മന്ത്രിമാര്‍ നേക്കിയിരുന്നു. ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ കണ്ണുമടച്ച് നടപ്പാക്കി. ജനദ്രോഹനടപടികള്‍ തിരുത്തുന്നതിന് പകരം അവ ആവര്‍ത്തിയ്ക്കുകയാണ് പാര്‍ട്ടി ചെയ്തത്.

Kodikkunnil Suresh

രണ്ടാം യുപിഎ സര്‍ക്കാരിന്റെ മൂന്നാം വര്‍ഷം മുതല്‍ ജനങ്ങള്‍ എതിരായി തുടങ്ങിയിരുന്നു. യോഗ്യത നോക്കാതെ നേതാക്കളെ കൊണ്ട് വന്നിട്ടൊന്നും കാര്യമില്ല. പ്രവര്‍ത്തിച്ചില്ലെങ്കിലും നേതാവാകാമെന്ന രീതി കോണ്‍ഗ്രസില്‍ മാറണം. വിലക്കയറ്റം, പെട്രോള്‍ വില വര്‍ധന, ഗ്യാസ് സിലിണ്ടര്‍ എണ്ണം കുറയ്ക്കല്‍ തുടങ്ങിയവ ജനങ്ങളെ എതിരാക്കുമെന്നും മറുപടി പറയേണ്ടി വരുമെന്നും പറഞ്ഞെങ്കിലും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+