Get Updates
Get notified of breaking news, exclusive insights, and must-see stories!

ശാലുമേനോന്‍ പ്രശ്‌നം ഉയര്‍ത്തുന്നത് എസ്‌ജെഡിയാണെന്ന് കൊടിക്കുന്നില്‍

മാവേലിക്കര: യുഡിഎഫ് ഘടക കക്ഷിയായ എസ്‌ജെഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി വീണ്ടും രംഗത്തെത്തി. തനിക്കെതിരെ ശാലുമേനോന്‍ പ്രശ്‌നം ഉയര്‍ത്തിവിടുന്ന പ്രധാന കക്ഷികള്‍ എസ്‌ജെഡി ആണെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ആരോപണം ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്.

എന്നാലിപ്പോള്‍ ചില എസ്‌ജെഡി നേതാക്കള്‍ സംഭവം വീണ്ടും കുത്തിപ്പൊക്കുന്നത് മറ്റൊന്നും പറയാന്‍ ഇല്ലാത്തതുകൊണ്ടാണ്. ഇവരുടെ മുതിര്‍ന്ന നേതാക്കള്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ മറുപടി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. ആളില്ലാ പാര്‍ട്ടിയാണ് എസ്‌ജെഡി എന്നു പറഞ്ഞ കൊടിക്കുന്നില്‍ മന്ത്രി കെപി മോഹനനെതിരെ വീണ്ടും ആഞ്ഞടിച്ചു.

kodikunnil-suresh

ജന പ്രതിനിധികളെ ബഹുമാനിക്കാന്‍ അറിയാത്ത ആളാണ് കെപി മോഹനനെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യവും ജനപ്രതിനിധികളെ അറിയിക്കുന്നില്ല. കുട്ടനാട് പാക്കേജ് ഫലം കണ്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, തുടര്‍ച്ചയായി എസ്‌ജെഡിക്കെതിരെ പ്രതികരിക്കുന്ന കൊടിക്കുന്നിലിനെതിരെ സോണിയാ ഗാന്ധിക്ക് പരാതി നല്‍കുമെന്ന് ജെഡി നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞദിവസവും കൊടിക്കുന്നില്‍ സുരേഷ് എസ്‌ജെഡിയെയും കൃഷിമന്ത്രിയെയും വിമര്‍ശിച്ചിരുന്നു. ഇഎസ്‌ഐ മെഡിക്കല്‍ കോളജ് നടപ്പിലാകാതെ പോയത് മന്ത്രിയുടെ എതിര്‍പ്പുമൂലമാണെന്നാണ് കൊടിക്കുന്നില്‍ ആരോപിക്കുന്നത്. എസ്‌ജെഡി ഇപ്പോഴും എല്‍ഡിഎഫിന്റെ പക്ഷത്താണെന്നും സിപിഎമ്മിന്റെ അജണ്ടയാണ് മന്ത്രി നടപ്പാക്കുന്നതെന്നുമാണ് കൊടിക്കുന്നില്‍ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+