സുധാകരനെ സഹായിക്കാന്‍ 3 പേര്‍; കൊടിക്കുന്നിലും സിദ്ദിഖും പിടി തോമസും വര്‍ക്കിങ് പ്രസിഡന്റുമാര്‍
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വന്‍ പൊളിച്ചെഴുത്താണ് ഹൈക്കമാന്റ് ഇന്ന് നടത്തിയിരിക്കുന്നത്. കെപിസിസി പ്രസിഡന്റായി കണ്ണൂര്‍ എംപി കെ സുധാകരനെ നിയമിച്ചു. മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരുണ്ട്. കൊടിക്കുന്നില്‍ സുരേഷ് എംപി, പിടി തോമസ്, ടി സിദ്ദിഖ് എംഎല്‍എ എന്നിവരാണ് വര്‍ക്കിങ് പ്രസിഡന്റുമാര്‍. നേരത്തെ വര്‍ക്കിങ് പ്രസിഡന്റായിരുന്ന കെവി തോമസിനെ മാറ്റി. സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, വര്‍ക്കിങ് പ്രസിഡന്റ് കെവി തോമസ് എന്നിവര്‍ക്ക് ഹൈക്കമാന്റ് നന്ദി അറിയിച്ചു.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ
അതേസമയം, സുധാകരന്‍ കെപിസിസി അധ്യക്ഷനായി എത്തിയതോടെ കേരളത്തില്‍ കോണ്‍ഗ്രസ് ശക്തിപ്പെടുമെന്നാണ് ഹൈക്കമാന്റ് കരുതുന്നത്. അശോക് ചവാന്‍ കമ്മിറ്റി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോടും എംഎല്‍എമാരോടും ചര്‍ച്ച ചെയ്ത ശേഷം നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഹൈക്കമാന്റ് പുതിയ അധ്യക്ഷനെ നിയമിച്ചിരിക്കുന്നത്. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള താരീഖ് അന്‍വറിന്റെ റിപ്പോര്‍ട്ടും ഹൈക്കമാന്റ് പരിഗണിച്ചു. തുടര്‍ന്ന് എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞ ശേഷമാണ് നിയമനങ്ങള്‍.
സുധാകരന് ആശംസയര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പ്രതികരിച്ചു. കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി നയിക്കാനും ശക്തമാക്കാനും സുധാകരന് സാധിക്കട്ടെ എന്ന് മൂവരും അഭിപ്രായപ്പെട്ടു. അധ്യക്ഷനെ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ഒരു വ്യക്തിയുടെ പേര് നിര്‍ദേശിച്ചിരുന്നില്ലെന്നും ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത് എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. അടുത്ത അധ്യക്ഷനെ കാത്തിരിക്കുകയായിരുന്നുവെന്നും ഏല്‍പ്പിച്ച ജോലി കൃത്യമായി നിര്‍വഹിച്ചു എന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ












Click it and Unblock the Notifications