കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ ജഗദീഷ് വേണോ വേണ്ടയോ? കോണ്‍ഗ്രസില്‍ തമ്മിലടി

  • By Anwar Sadath
Google Oneindia Malayalam News

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ ജഗദീഷിനെ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ തമ്മിലടി. ജഗദീഷിന്റെ സ്ഥാനാര്‍ഥിത്വത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന കൊടിക്കുന്നില്‍ സുരേഷ് രംഗത്തെത്തി.

ജഗദീഷ് പത്തനാപുരത്ത് സ്ഥാനാര്‍ഥിയാകുമെന്നാണ് കൊടിക്കുന്നില്‍ വ്യക്തമാക്കുന്നത്. ജഗദീഷിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ചേരി തിരിവില്ലെന്നും അക്കാര്യം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ജഗദീഷ് സ്ഥാനാര്‍ഥിയാകുന്നതിനെ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

jagatheesh

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് ജഗദീഷിനെ പത്തനാപുരത്ത് മത്സര രംഗത്തിറക്കാന്‍ കെപിസിസി തീരുമാനിച്ചിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സിനിമാക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് കൊടിക്കുന്നില്‍. വിഷയത്തില്‍ ജഗദീഷിന് കൊടിക്കുന്നില്‍ ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, യാതൊരു രാഷ്ട്രീയ പശ്ചാത്തലവും ഇല്ലാത്ത ജഗദീഷിനെ കരുത്തനായ ഗണേഷ് കുമാറിനെതിരെ മത്സരിക്കാന്‍ ഇറക്കുന്നത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ തോല്‍വി ചോദിച്ചുവാങ്ങുന്നതിന് തുല്യമാണെന്ന് പ്രാദേശിക നേതൃത്വം പറയുന്നു. പത്തനാപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി കൊല്ലം തുളസി എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ താരമത്സരത്തിനാണ് പത്തനാപുരം വേദിയാകുക.

English summary
Kodikunnil Suresh says Jagadish will be the election candidate in Pathanapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X