കൊടിഞ്ഞി ഫൈസലിന്റെ പിതാവ് കൃഷ്ണൻ നായരും ഇസ്ലാമായി! മഞ്ചേരി മർക്കസുൽ ഹിദായയിൽ മതപഠനത്തിൽ...
ഫൈസൽ കൊല്ലപ്പെട്ടതിന് ശേഷം മാതാവ് മീനാക്ഷിയും സഹോദരിമാരും ഇസ്ലാം മതം സ്വീകരിച്ചു.
Recommended Video

മലപ്പുറം: മതം മാറിയതിന്റെ പേരിൽ സംഘപരിവാർ ക്രിമിനലുകൾ കൊലപ്പെടുത്തിയ കൊടിഞ്ഞിയിലെ ഫൈസലിന്റെ പിതാവും ഇസ്ലാം മതം സ്വീകരിച്ചു. മതം മാറി ഇസ്ലാമായ മകൻ കൊല്ലപ്പെട്ട് പത്ത് മാസങ്ങൾക്ക് ശേഷമാണ് പിതാവ് കൃഷ്ണൻ നായരും ഇസ്ലാം മതം സ്വീകരിച്ചിരിക്കുന്നത്.
ഫൈസലിന്റെ ഭാര്യയും മക്കളും അദ്ദേഹം കൊല്ലപ്പെടുന്നതിന് മുൻപേ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഫൈസൽ കൊല്ലപ്പെട്ടതിന് ശേഷം മാതാവ് മീനാക്ഷിയും സഹോദരിമാരും ഇസ്ലാം മതം സ്വീകരിച്ചു. ഇതിനു പിന്നാലെയാണ് ഫൈസലിന്റെ പിതാവും ഇസ്ലാം മതം സ്വീകരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാഴ്ച മുൻപ് പൊന്നാനിയിലെ മൗനത്തുൽ ഇസ്ലാം സഭയിൽ നിന്നാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

ഫൈസലിന്റെ കുടുംബം...
ഗൾഫിൽ വെച്ച് മതം മാറിയ ഫൈസലിന്റെ ഭാര്യയും മക്കളും നേരത്തെ തന്നെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. 2016 നവംബറിൽ ഫൈസൽ കൊല്ലപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ അമ്മ മീനാക്ഷിയും സഹോദരിമാരും മതം മാറി.

പിതാവും...
ഫൈസലിന്റെ കുടുംബത്തിൽ കൃഷ്ണൻ നായർ മാത്രമായിരുന്നു ഇതുവരെ ഹിന്ദുമതവിശ്വാസിയായിട്ടുണ്ടായിരുന്നത്. രണ്ടാഴ്ച മുൻപ് പൊന്നാനിയിലെ മൗനത്തുൽ ഇസ്ലാം സഭയിൽ നിന്ന് അദ്ദേഹവും ഇസ്ലാം മതം സ്വീകരിച്ചതായി
ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മതപഠനത്തിൽ...
പൊന്നാനിയിൽ നിന്ന് മതം മാറിയ കൃഷ്ണൻ നായർ, നിലവിൽ മഞ്ചേരിയിലെ മർക്കസുൽ ഹിദായയിൽ മതപഠനം നടത്തുകയാണെന്നും റിപ്പോർട്ടിലുണ്ട്.

മതം മാറിയതിന് പ്രതികാരം...
ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിലാണ് കൊടിഞ്ഞിയിൽ വെച്ച് ഫൈസലിനെ കൊലപ്പെടുത്തിയത്. ഈ കേസിൽ ഫൈസലിന്റെ ഭാര്യാ സഹോദരനടക്കമുള്ള സംഘപരിവാർ ക്രിമിനലുകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഭയത്തിൽ...
ഹിന്ദുമതത്തിൽ നിന്നും ഇസ്ലാമിലേക്ക് മാറിയ ഫൈസൽ, കൂടുതൽ ബന്ധുക്കളെ ഇസ്ലാമാക്കുമെന്ന് പേടിച്ചാണ് ഫൈസലിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്.

ജാമ്യം...
ആർഎസ്എസ് തിരൂർ മണ്ഡലം കാര്യവാഹക് മഠത്തിൽ നാരായണൻ അടക്കമുള്ള കേസിൽ അറസ്റ്റിലായ 16 പേർക്കും പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

പ്രതിയും കൊല്ലപ്പെട്ടു...
കൊടിഞ്ഞി ഫൈസൽ വധക്കേസിൽ ജാമ്യത്തിലിറങ്ങിയ ബിബിൻ എന്ന ആർഎസ്എസ് പ്രവർത്തകൻ ആഗസ്റ്റ് 24ന് തിരൂരിൽ വെച്ച് കൊല്ലപ്പെട്ടു. ഈ കേസിൽ ആറു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications