ഫൈസല്‍ വധക്കേസിലെ പ്രതിയുടെ കൊല: അറസ്റ്റ് ഉടന്‍, കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍...
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് 3 പേരെ കസ്റ്റഡിയിലെടുത്തത്
മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസലിലെ രണ്ടാം പ്രതിയായ ബിബിന്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പോലീസ് അറസ്റ്റിലേക്ക് നീങ്ങുന്നു. വ്യാഴാഴ്ച രാവിലെയാണ് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ബിപിന്‍ വെട്ടേറ്റു മരിച്ചത്. ഇതേ തുടര്‍ന്നു തിരൂരില്‍ സംഘര്‍ഷാവസ്ഥയുമുണ്ടായിരുന്നു. ബിപിന്‍ കൊല ചെയ്യപ്പെട്ട ദിവസം തിരൂരില്‍ ആര്‍എസ്എസും സംഘപരിവാറും ഹര്‍ത്താലും നടത്തിയിരുന്നു.

അറസ്റ്റ് ഉടന്‍
കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരേ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നില്ല. കസ്റ്റഡിയിലായിരുന്ന ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് ഇപ്പോള്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ?
കസ്റ്റഡിയിലുള്ള മൂന്നു പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്നു പേരും തൃപ്പങ്ങോട് സ്വദേശികളാണ്.

സിസിടിവി ദൃശ്യങ്ങള്‍
സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളുമാണ് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിനെ സഹായിച്ചത്. അക്രമികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് പോലീസിന്റെ നിഗമനം.

നേരത്തേ ആസൂത്രണം ചെയ്തു
കേസില്‍ ജയിലിലായ ബിബിന്‍ ജാമ്യത്തില്‍ പുറത്തിറങ്ങുന്നതിനു മുമ്പ് തന്നെ അക്രമികള്‍ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായാണ് സൂചന. വ്യാഴാഴ്ച രാത്രിയാണ് കൊലപാകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

ബിബിന്റെ കൊലപാതകം
വ്യാഴാഴ്ച രാവിലെ 7.30 ഓടെയാണ് വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ ബിബിനെ ബിപി അങ്ങാടിയിലെ പുളിഞ്ചോട്ടില്‍ റോഡരികില്‍ കണ്ടെത്തിയത്. പോലീസ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സംഭവിച്ചിരുന്നു.

അടുത്തിടെ പുറത്തുവന്നു
വിവാദമായ കേസിലെ രണ്ടാം പ്രതിയായ ബിബിന്‍ അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. കേസിലെ മറ്റു പ്രതികളും ജാമ്യത്തില്‍ പുറത്താണ്. വ്യാഴാഴ്ച ജോലിക്കു പോവുമ്പോഴാണ് ബിബിന്‍ ആക്രമിക്കപ്പെട്ടത്.

ഫൈസല്‍ കൊലപാതകം
2016 നവംബര്‍ 19ന് പുലര്‍ച്ചെയാണ് ഫൈസല്‍ കൊല ചെയ്യപ്പെട്ടത്. ഇസ്ലാം മതം സ്വീകരിച്ചതിനെ തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഫൈസലിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കേസ്. കൊടിഞ്ഞി പാലാ പാര്‍ക്കിനു സമീപത്തു വച്ചാണ് ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
ഇങ്ങനെ പോയാന്‍ പച്ചക്കറി, ഫ്രൂട്ട്സ് വില കുറയും; നാട് പട്ടിണിയിലാകും, ഗള്‍ഫ് കയറ്റുമതി നിലച്ചു -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് 85800 രൂപ! സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇരിപ്പുറക്കുന്നില്ല, മുന്നിലുള്ളത് വന്‍നഷ്ടം! -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
നഴ്സുമാർക്ക് എന്തിനാണ് 40,000 രൂപ ശമ്പളം? വിലക്കയറ്റം ഒക്കെ വെറും തോന്നലല്ലേ? പിന്തുണയുമായി നടി സരിത -
37 കോടിയുടെ ബിഗ് ടിക്കറ്റ് ബംപർ മലയാളിക്ക്; തുക ഇങ്ങനെ ചെലവഴിക്കുമെന്ന് ഡ്രൈവറായ വിബീഷ് -
ധന രാജയോഗം 30 വർഷത്തിന് ശേഷം; ഈ രാശിക്കാർക്ക് പണവും ജോലിയും ആഡംബരവും ഒരുമിച്ച് കിട്ടും! -
ബിഹാറിൽ വൻ രാഷ്ട്രീയമാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു; നിതീഷ് കുമാർ രാജിവയ്ക്കും, രാജ്യസഭാ എംപി ആവും?











Click it and Unblock the Notifications