കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൈസല്‍ വധക്കേസിലെ പ്രതിയുടെ കൊല: 3 പേര്‍ കസ്റ്റഡിയില്‍, വെളിപ്പെടുത്താതെ പോലീസ്...

വ്യാഴാഴ്ച രാത്രിയാണ് 3 പേരെ കസ്റ്റഡിയിലെടുത്തത്

  • By Sooraj
Google Oneindia Malayalam News

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയായ വിപിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെയാണ് വിപിനെ തിരൂരില്‍ റോഡരികില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. വിപിന്റെ കൊലപാതകത്തെ തുടര്‍ന്നു തിരൂരില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. വിപിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ആര്‍എസ്എസും സംഘപരിവാറും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

മൂന്നു പേര്‍ പിടിയില്‍

മൂന്നു പേര്‍ പിടിയില്‍

വ്യാഴാഴ്ച രാത്രിയാണ് വിപിന്റെ കൊലയുമായി ബന്ധപ്പെട്ട് സംശയത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

കസ്റ്റഡിയിലുള്ളത്

കസ്റ്റഡിയിലുള്ളത്

ഇപ്പോള്‍ പിടികൂടിയവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്യലിനൊടുവില്‍ കൂടുതല്‍ കാര്യങ്ങള്‍ പോലീസ് വെളിപ്പെടുത്തിയേക്കുമെന്നാണ് സൂചന.

വിപിന്റെ കൊലപാതകം

വിപിന്റെ കൊലപാതകം

വ്യാഴാഴ്ച രാവിലെ 7.30ഓടെയാണ് വെട്ടേറ്റ് ഗുരുതരമായ നിലയില്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ വിപിനെ റോഡരികില്‍ കണ്ടെത്തിയത്. പോലീസ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സംഭവിച്ചിരുന്നു.

ആക്രമിക്കപ്പെട്ടത്

ആക്രമിക്കപ്പെട്ടത്

രാവിലെ പണിക്കു പോവുമ്പോഴാണ് കൂലിപ്പണിക്കാരനായ വിപിന്‍ ആക്രമിക്കപ്പെട്ടതെന്നാണ് നിഗമനം. ബിപി അങ്ങാടി പുളിഞ്ചോട്ടിലാണ് വിപിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്.

ജാമ്യത്തിലിറങ്ങി

ജാമ്യത്തിലിറങ്ങി

ഏറെ വിവാദമായ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയായ വിപിന്‍ അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. കേസിലെ മറ്റു പ്രതികളും ജാമ്യത്തില്‍ പുറത്താണുള്ളത്.

ഫൈസല്‍ കൊലപാതകം

ഫൈസല്‍ കൊലപാതകം

ഇസ്ലാം മതം സ്വീകരിച്ചതിനെ തുടര്‍ന്നാണ് ഫൈസലിനെ ആര്‍എസ്എസ് പ്രവര്‍ത്തര്‍ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കേസ്. 2016 നവംബര്‍ 19ന് പുലര്‍ച്ചെ കൊടിഞ്ഞി പാലാ പാര്‍ക്കിനു സമീപത്തു വച്ചാണ് ഫൈസലിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

ഭീഷണിയുണ്ടായിരുന്നു

ഭീഷണിയുണ്ടായിരുന്നു

കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിയുണ്ടായിരുന്നു. ഇവര്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഇത്.

English summary
Kodinji Faisal case convict murder: 3 in custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X