കൊടിഞ്ഞി ഫൈസല്‍ വധക്കേസ്: രണ്ടാം പ്രതി വെട്ടേറ്റു മരിച്ചു...കണ്ടെത്തിയത് റോഡരികില്‍
തിരൂരിര്‍ റോഡരികിലാണ് വിപിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്
മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയായ വിപിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂരിലെ പുളിഞ്ചോട്ടില്‍ വ്യാഴാഴ്ച രാവിലെ 7.30 ഓടെയാണ് വെട്ടേറ്റു ഗുരുതരമായ നിലയില്‍ വിപിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.

വിപിന്റെ കൊലപാതകത്തെ തുടര്‍ന്നു ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥയുണ്ട്. ഇപ്പോള്‍ മോര്‍ച്ചറിയിലുള്ള വിപിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട്ടേക്കു കൊണ്ടുപോവും. ഫൈസല്‍ വധക്കേസിലെ മറ്റു പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്.

ആറു മാസങ്ങള്‍ക്കുമുമ്പാണ് കൊടിഞ്ഞിയില്‍ ഫൈസലെന്ന യുവാവ് കൊല്ലപ്പെട്ടത്. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിലാണ് ഫൈസല്‍ ആക്രമിക്കപ്പെട്ടതെന്നാണ് പോലീസ് കേസ്. ഗള്‍ഫില്‍ വച്ചായിരുന്നു ഫൈനല്‍ മതം മാറിയത്. 2016 നവംബര്‍ 19നു പുലര്‍ച്ചെയാണ് ഫാറൂഖ് നഗറില്‍ ഫൈസല്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലെത്തിയ അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടു വരാന്‍ പോയപ്പോഴായിരുന്നു കൊലപാതകം. വിദേശത്തേക്ക് തിരിച്ചുപോവുന്നതിന്റെ തലേ ദിവസമാണ് ഫൈസല്‍ കൊല്ലപ്പെട്ടത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications