• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചെന്നിത്തല ലംഘിച്ച അതേ പ്രോട്ടോകോളിന്റെ പേരിലല്ലേ ജലീലിന്റെ രാജിആവശ്യപ്പെട്ടത്: കോടിയേരി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. താന്‍ പ്രോട്ടോകോള്‍ ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞ ചെന്നിത്തല ഇന്നത് മാറ്റിപ്പറഞ്ഞു. പ്രോട്ടോകോളുകള്‍ കോണ്‍സുലേറ്റ് ജനറലിന് മാത്രമേ ബാധകമാകൂ എന്നാണ് ഇപ്പോള്‍ ചെന്നിത്തല പറയുന്നത്.

മൂന്ന് ഐ ഫോണ്‍ ചെന്നിത്തല കണ്ടെത്തി, ഒരു വാച്ചും... ഒരു ഐ ഫോൺ കിട്ടിയത് കോടിയേരിയുടെ മുൻ സ്റ്റാഫിന്

ഇത് ഇരട്ടത്താപ്പാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കുന്നത്. ഇതേ പ്രോട്ടോകള്‍ ലംഘിച്ചു എന്നതിന്റെ പേരിലല്ലേ കെടി ജലീല്‍ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് സമരം നടത്തിയത് എന്നാണ് കോടിയേരിയുടെ ചോദ്യം. ലക്കി ഡ്രോ നടത്തുന്നത് പ്രോട്ടോകോള്‍ ലംഘനം ആയിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നു എന്ന് പറയുന്നത് പരിഹാസ്യമാണെന്നും കോടിയേരി പറയുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവന വായിക്കാം....

സമരങ്ങളെ തള്ളിപ്പറയുന്നതിന് തുല്യം

സമരങ്ങളെ തള്ളിപ്പറയുന്നതിന് തുല്യം

പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ഇന്നത്തെ പത്ര സമ്മേളനത്തിലെ പ്രതികരണങ്ങൾ യുഡിഎഫ് നടത്തിയ മുഴുവൻ സമരങ്ങളേയും പരസ്യമായി തള്ളിപ്പറയുന്നതാണ്. കള്ളം കയ്യോടെ കണ്ടുപിടിക്കപ്പെട്ടപ്പോഴുണ്ടായ പരിഭ്രാന്തിയിലാകാം ചില സത്യങ്ങൾ അറിയാതെ തുറന്നു പറയാൻ അദ്ദേഹം നിർബന്ധിതനായത്.

പ്രോട്ടോകോൾ ലംഘനം

പ്രോട്ടോകോൾ ലംഘനം

യുഎഇ കോൺസുലേറ്റിൽ ലക്കി ഡ്രോയിൽ പങ്കെടുത്ത ചെന്നിത്തല പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന കാര്യം ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. താനൊരു പ്രോട്ടോക്കോളും ലംഘിച്ചില്ലെന്നാണ് ഇന്നലെ അദ്ദേഹം വെല്ലുവിളി പോലെ പ്രഖ്യാപിച്ചത്. വിദേശ കാര്യ മന്ത്രാലയത്തിൻ്റെ പ്രോട്ടോക്കോൾ പുസ്തകത്തിലെ 38-ാം അദ്ധ്യായത്തിൽ സി യിൽ പറയുന്നത് കോൺസുലേറ്റുകളും മറ്റും നറുക്കെടുപ്പുകൾ നടത്താൻ പാടില്ലെന്നതാണ് . Lucky Draws 3. Organizing "Lucky Draws" or lottery in India except by a State or under the authority of a State Government is an offence under the Indian Penal Code; as it is not a legitimate diplomatic activity, FRs shall refrain from organizing "Lucky Draws". ഇത്രയും പ്രകടമായി പറഞ്ഞിട്ടുള്ള വ്യവസ്ഥയാണ് ചെന്നിത്തല ലംഘിച്ചത് .

പുതിയ കണ്ടുപിടിത്തം

പുതിയ കണ്ടുപിടിത്തം

ഇതു മനസിലായതുകൊണ്ടായിരിക്കാം പ്രോട്ടോക്കോളുകൾ എല്ലാം കോൺസുലേറ്റ് ജനറലിന് മാത്രമേ ബാധകമാകുകയുള്ളെന്ന പുതിയ കണ്ടുപിടുത്തം ചെന്നിത്തല നടത്തിയത്. അപ്പോൾ ഇതേ പ്രോട്ടോക്കോൾ ലംഘിച്ചെന്നു പറഞ്ഞല്ലേ ജലീൽ രാജിവെയ്ക്കണെമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടത്. അതിൻ്റെ പേരിൽ സമരാഭാസവും സംഘടിപ്പിച്ചത്.

പരിഹാസ്യമായ പ്രസ്താവന

പരിഹാസ്യമായ പ്രസ്താവന

ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റകരമായതുകൊണ്ടാണ് ലക്കി ഡ്രോ സംഘടിപ്പിക്കരുതെന്ന് പ്രോട്ടോക്കോളിൽ പറയുന്നത്. ഇതു സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നു എന്ന മുൻ അഭ്യന്തര മന്ത്രിയുടെ പരസ്യ പ്രസ്താവന എത്ര പരിഹാസ്യമാണ്. നിയമമറിയില്ലെന്ന ന്യായം സാധാരണക്കാർക്ക് പോലും ശിക്ഷയിൽ നിന്നും രക്ഷപ്പെടുന്നതിന് ന്യായീകരണമല്ലെന്നതാണ് ഇന്ത്യയിലെ നിയമം.

ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റം

ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റം

കേവലം പ്രോട്ടോക്കോൾ ലംഘനം മാത്രമല്ല ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റം കൂടി ചെയ്തുവെന്നാണ് പത്രസമ്മേളനത്തിൽ ചെന്നിത്തല പ്രഖ്യാപിച്ചിട്ടുള്ളത്.

കോൺസുലേറ്റിൽ നിന്നും തന്നത് വിതരണം ചെയ്യുക മാത്രമാണ് താൻ ചെയ്തന്നെ ന്യായീകരണം പറഞ്ഞ ചെന്നിത്തല ജലീലിനെതിരെ ഉന്നയിച്ച ആരോപണം പിൻവലിച്ച് മാപ്പ് പറയണം. എന്നാൽ, ഇതിൻ്റെ പേരിൽ സമരം നടത്തി കോവിഡ് വ്യാപിപ്പിച്ച കുറ്റത്തിന് ജനങ്ങൾ ഒരു കാലത്തും മാപ്പ് നൽകില്ലെന്ന് ഉറപ്പ്.

cmsvideo
  Ramesh chennithala's black humour went wrong | Oneindia Malayalam
  സ്വന്തം വാർത്താ സമ്മേളനങ്ങൾ

  സ്വന്തം വാർത്താ സമ്മേളനങ്ങൾ

  ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആരെക്കുറിച്ചും ഇങ്ങനെ ആരോപണം ഉന്നയിക്കരുതെന്നും ചെന്നിത്തല പറഞ്ഞതായി കണ്ടു. കഴിഞ്ഞ മൂന്നു മാസം അദ്ദേഹം തന്നെ നടത്തിയ പത്രസമ്മേളനങ്ങൾ സ്വയം കണ്ടു നോക്കണം. മാധ്യമങ്ങളിൽ കണ്ടെന്നു പറഞ്ഞു വരെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരെ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെയും കുറിച്ച് പലതും വിളിച്ചു പറഞ്ഞ പ്രതിപക്ഷ നേതാവ് സ്വയം കുറ്റവാളിയാണെന്നു കൂടി പ്രഖ്യാപിക്കുകയാണ് ഇപ്പോൾ ചെയ്തത് - തൻ്റെ പേഴ്സണൽ സ്റ്റാഫിന് പാരിതോഷികം ലഭിച്ചെന്ന് സമ്മതിക്കേണ്ടി വന്ന ചെന്നിത്തല അതിനു ന്യായീകരണമായി 2011 ൽ എൻ്റെ സ്റ്റാഫിൽ അംഗമായിരുന്ന സർക്കാർ ഉദ്യോഗസ്ഥനും സമ്മാനം കിട്ടിയെന്നു കണ്ടെത്തിയ ചെന്നിത്തല സ്വയം തുറന്നു കാട്ടപ്പെട്ടു.

  കോവിഡ് ജാഗ്രത തകർക്കുന്നതിനും രോഗം വ്യാപിപ്പിക്കുന്നതിനും വേണ്ടി വിവാദം സൃഷ്ടിക്കുകയും സമാരാഭാസം നടത്തുകയും ചെയ്ത പ്രതിപക്ഷ നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

  English summary
  Kodiyeri Balakrishnan questions Ramesh Chennithala's stand on protocol breach by himself and KT Jaleel
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X