കമ്മ്യൂണിസ്റ്റ്കാരെ നിശബ്ദരാക്കാമെന്ന് മോദിയും ഷായും കരുതേണ്ട; മുന്നറിയിപ്പുമായി കോടിയേരി
കമ്മ്യൂണിസ്റ്റ്കാരെ നിശബ്ദരാക്കാമെന്ന്മോദിയും ഷായും കരുതേണ്ട; മുന്നറിയിപ്പുമായി കോടിയേരി
തിരുവനന്തപുരം: കേരളത്തിലെ ബിജെപി ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും ആഹ്വാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോടിയേരി. ജനാധിപത്യ ഇന്ത്യയുടെ കഴുത്ത് ഞെരിക്കുന്ന ഹീന നടപടിയാണിതെന്നാണ് കോടിയേരിയുടെ വിമര്‍ശനം.
രാജ്യത്ത് അക്രമവും അരാജകത്വവും സൃഷ്ടിക്കാനുള്ള പരസ്യ ആഹ്വാനമാണിതെന്നാണ് കോടിയേരി പറഞ്ഞു.ഭീഷണിപ്പെടുത്തിയും അക്രമം അഴിച്ചുവിട്ടും ആര്‍എസ്എസിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും പൊരുതുന്ന കമ്മ്യൂണിസ്റ്റ്കാരെ നിശബ്ദരാക്കാമെന്ന് ഷായും മോദിയും കരുതേണ്ടെന്ന് കോടിയേരി മുന്നറിയിപ്പ് നല്കി.
ജനാധിപത്യ ഇന്ത്യയുടെ കഴുത്ത് ഞെരിക്കുന്ന നടപടി
ദില്ലിയിലെ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനുള്ള ഷായുടെയും മോദിയുടെയും ആഹ്വാനം ജനാധിപത്യ ഇന്ത്യയുടെ കഴുത്ത് ഞെരിക്കുന്ന നടപടിയെന്ന് കോടിയേരി.
നിശബ്ദരാക്കാമെന്ന് കരുതേണ്ട
രാജ്യത്ത് അക്രമവും അരാജകത്വവും സൃഷ്ടിക്കാനുള്ള പരസ്യ ആഹ്വാനമാണ് ഇതെന്ന് കോടിയേരി പറയുന്നു. അക്രമം അഴിച്ച് വിട്ടും ഭീഷണിപ്പെടുത്തിയും ആര്‍എസ്എസിനെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ നെറികേടുകള്‍ക്കെതിരെയും പൊരുതുന്ന കമ്മ്യൂണിസ്റ്റ്കാരെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം.
കൊലയാളി മുഖത്തിന് മറയിടാന്‍
കേരളത്തില്‍ സിപിഎം അക്രമം നടത്തുകയും ബിജെപിക്കാരെ കൂട്ടത്തോടെ വകവരുത്തുകയും ചെയ്യുന്നുവെന്ന നുണ പ്രചാരണം ആര്‍എസ്എസിന്റെ കൊലയാളി മുഖത്തിന് മറയിടാനാണെന്നും കോടിയേരി.
നിരുത്തരവാദപരം
അക്രമ രാഷ്ട്രീയത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവാദിയാണെന്ന അമിത്ഷായുടെ അഭിപ്രായം നിരുത്തരവാദപരമാണെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍
ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മരണപ്പെട്ടതിന്റെ നാലിരട്ടി കമ്യൂണിസ്റ്റുകാര്‍ സംഘപരിവാറിന്റെ തേര്‍വാഴ്ചയില്‍ ജീവന് വെടിഞ്ഞിട്ടുണ്ടെന്ന യാഥാര്‍ഥ്യം മൂടിവച്ച് സമാധാനത്തിന്റെ വെള്ളരിപ്രാവുകളാണ് ആര്‍എസ്എസുകാരെന്ന് അവകാശപ്പെടുകാണ് ഷായെന്നും കോടിയേരി.
നിര്‍ദേശം നല്‍കിയത് മോദി
സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിന് മുന്നിലേക്ക് പ്രകടനം നടത്താനുള്ള നിര്‍ദേശം നല്‍കിയത് പ്രാനമന്ത്രിയാണ് ദേശീയ എക്സിക്യൂട്ടീവിന് നല്‍കിയതെന്നാണ് കോടിയേരിയുടെ ആരോപണം.
പ്രകോപനങ്ങളില്‍ വീഴരുത്
സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ പുറത്തു നിന്നുള്ള അക്രമികളെ ഇറക്കി റൗഡിസം നടപ്പാക്കാകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കോടിയേരി. സിപിഎം പ്രവര്‍ത്തകരെയും അനുഭാവികളെയും പ്രകോപനങ്ങളില്‍ വീഴ്ത്താനാണ് ശ്രമമെന്നും ഇതില്‍ വീഴരുതെന്നും കോടിയേരി.