കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രതികളെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെങ്കില്‍ എന്തുകൊണ്ട് മുല്ലപ്പള്ളി പൊലീസിനെ അറിയിച്ചില്ല'

Google Oneindia Malayalam News

തിരുവനന്തപുരം: കൂടത്തായി കൊലപാതക കേസില്‍ അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ അത് മറച്ചുവച്ചുവെന്ന കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിലെ പ്രതികളെ പിടികൂടിയതിനെ കെപിസിസി പ്രസിഡന്റ് എതിര്‍ത്തു എന്നത് അത്ഭുതകരമാണെന്നും പ്രതികളെ കുറിച്ച് നേരത്തെ അറിയാമായിരുന്നെങ്കില്‍ എന്തുകൊണ്ട് ആ വിവരം നേരത്തെ പോലീസിനെ അറിയിച്ചില്ലെന്നും കോടിയേരി ചോദിച്ചു.

അന്നമ്മയെ കൊന്നത് റോയിക്ക് അറിയാമായിരുന്നു; ജോളിയുടെ മൊഴിയില്‍ ഞെട്ടി ബന്ധുക്കളും നാട്ടുകാരുംഅന്നമ്മയെ കൊന്നത് റോയിക്ക് അറിയാമായിരുന്നു; ജോളിയുടെ മൊഴിയില്‍ ഞെട്ടി ബന്ധുക്കളും നാട്ടുകാരും

തൃശൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ യഥാര്‍ത്ഥ പ്രതികളെ 25 വര്‍ഷത്തിനുശേഷം കഴിഞ്ഞ ദിവസമാണ് പിടികൂടി. മുസ്ലീം തീവ്രവാദസംഘത്തില്‍പെട്ടവരാണ് പിടിയിലായത്. ഉപതെരഞ്ഞെടുപ്പായതുകൊണ്ട് ആ തീവ്രവാദസംഘത്തില്‍പെട്ടവരെ പിടികൂടരുതെന്ന് മുല്ലപ്പള്ളി പറയുമോ. ഉപതെരഞ്ഞെടുപ്പായതുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്നത് വിചിത്രമായ നിലപാടാണ്.

kodiyeri-

പൊലീസിന്‍റെ കേസ് അ അന്വേഷണം പൂര്‍ത്തീകരിച്ച് പ്രതിയാണെന്ന് കണ്ടെത്തുന്ന സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യുന്നത്. അപ്പോള്‍ ഉപതെരഞ്ഞെടുപ്പാണെന്നോ പൊതുതെരഞ്ഞെടുപ്പാണെന്നോ സാധാരണഗതിയില്‍ പൊലീസ് നോക്കാറില്ല. അറസ്റ്റ് ചെയ്യുന്നത് മാറ്റിവെച്ച് പ്രതി രക്ഷപെട്ടുപോയാല്‍ ആര് ഉത്തരവാദിത്വം പറയുമെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

റോയിയുടെ മരണം ജോളി ആഘോഷിച്ചത് ജോണ്‍സനൊപ്പം; അതും കല്ലറയിലെ മണ്ണ് ഉണങ്ങുതിന് മുമ്പ്റോയിയുടെ മരണം ജോളി ആഘോഷിച്ചത് ജോണ്‍സനൊപ്പം; അതും കല്ലറയിലെ മണ്ണ് ഉണങ്ങുതിന് മുമ്പ്

ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മറ്റ് വിഷയങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനാണ് ഇപ്പോള്‍ കേസ് എടുത്ത് പുറത്തിട്ടതെന്നായിരുന്നു മുല്ലപ്പള്ളി കഴിഞ്ഞ ദിവസം ആരോപിച്ചത്. ഈ കേസിന്റെ മേജര്‍ ബ്രേക്ക് ത്രൂ ഉണ്ടായിട്ട് നാലഞ്ച് മാസമായി. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരാണ് ഇക്കാര്യം പറഞ്ഞത്. ഇലക്ഷന്‍ സമയത്ത് ഒരു ബോംബ് പൊട്ടിക്കുന്നതുപോലെ പൊട്ടിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

English summary
kodiyeri against mullappally ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X