പരവൂര്‍ വെടികെട്ട് ദുരന്തം; സര്‍ക്കാറിന്റെ പിടിപ്പുകേടെന്ന് കോടിയേരി
തിരുവനന്തപുരം: പരവൂരിലെ പുറ്റിങ്ങള്‍ ക്ഷേത്രത്തിലുണ്ടായ അപകടത്തിന് കാരണം സര്‍ക്കാറിന്റെ പിടിപ്പുകേടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രക്ഷാപ്രവര്‍ത്തനത്തിന് സിപിഎം പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപെട്ടു.
നല്ലതോതിലുള്ള സുരക്ഷാ പാളിച്ച ഉണ്ടായി. അതേസമയം സമഗ്ര അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. ദുരന്തത്തിന്റെ പശ്ചാതലത്തില്‍ കെപിസിസിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കമ്പപ്പുരയില്‍നിന്ന് വെടികെട്ട് സാമഗ്രികള്‍ മൈതാനത്തേക്ക് കൊണ്ടുപോകുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് സൂര്യകാന്ത്രി എന്നു പേരുള്ള ഒരുതരം അമിട്ട് ലക്ഷംയം തെറ്റി വീഴുകയായിരുന്നു.

മുന്‍ വര്‍ഷങ്ങളില്‍ മത്സര അടിസ്ഥാനത്തിലായിരുന്നു ഈ ക്ഷേത്രത്തില്‍ വെടികെട്ട് നടത്തിയിരുന്നത്. ഇതിനെതിരെ നാട്ടുകാര്‍ പരാതിപെട്ടതിന്റെ അടിസ്ഥാനത്തില്‍ ആചാരപ്രകാരമുള്ള വെടികെട്ട് മാത്രം നടത്താന്‍ തീരുമാനിക്കുകയായിരുന്നു എന്നാല്‍ മത്സരകമ്പത്തിനായി കരുതിയ മുഴുവന്‍സ്‌ഫോടക വസ്തുക്കളും അവിടെയുണ്ടായിരുന്നു.
വെടികെട്ട് തുടങ്ങുന്നതിനു മുന്നെ മുന്‍ എംപിയായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് നന്ദി അറിയിച്ചുകൊണ്ട് അനൗന്‍സ് ചെയ്തിരുന്നു അതിനെ കുറിച്ചും അന്വേഷണം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും എല്ലാ പ്രവര്‍ത്തകരും ദുരന്തനിവാരണത്തിന് മുന്നിലുണ്ടാകുമെന്ന് എംഎ ബേബി സ്ഥലം സന്ദര്‍ശിച്ച് പറഞ്ഞു. നിയമലംഘകരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications