കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് ശബരിമലയിലെ ബിജെപിയുടെ 'മാസ്റ്റര്‍ പ്ലാന്‍'; നടപ്പിലാക്കാന്‍ സന്നിധാനത്ത് എത്തിയത് 3000 ആളുകള്‍

Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമലയിൽ 3000 ക്രിമിനലുകളെ സജ്ജരാക്കി ബിജെപിയുടെ 'മാസ്റ്റര്‍ പ്ലാന്‍' | OneIndia Malayalam

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയും തുടര്‍ന്ന് നട തുറന്ന ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളും സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ആക്രമണ-പ്രത്യാരോപണങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാര്‍ വിശ്വാസികളുടെ വികാരം കണക്കിലെടുക്കുന്നില്ലെന്നാണ് ബിജെപിയും കോണ്‍ഗ്രസ്സും ഒരേപോലെ ആരോപിക്കുന്നത്.

<strong>ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിക്കപ്പെട്ട സംഭവം; കേസില്‍ നിന്ന് പിന്മാറാന്‍ ഒരു കോടി രൂപ വാഗ്ദാനം</strong>ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിക്കപ്പെട്ട സംഭവം; കേസില്‍ നിന്ന് പിന്മാറാന്‍ ഒരു കോടി രൂപ വാഗ്ദാനം

അതേസമയം മറുപക്ഷത്ത് സിപിഎം ആവട്ടെ ബിജെപിക്കെതിരേയും സംഘപരിവാറിനെതിരേയും പ്രത്യാരോപണങ്ങള്‍ നടത്തുന്നു. കോടതി വിധി നടപ്പിലാക്കേണ്ടത് സര്‍ക്കാറിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. അത് സര്‍ക്കാറിന് നടപ്പിലാക്കിയേ തീരു. ഇതറിയാമായിരുന്നിട്ടം ശബരിമല വിഷയത്തില്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് എന്ന ആരോപണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിക്കുന്നത്.. പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..

ക്ഷേത്രം തുറക്കുന്ന വേളയില്‍

ക്ഷേത്രം തുറക്കുന്ന വേളയില്‍

തുലമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം തുറക്കുന്ന വേളയില്‍ വിശ്വാസത്തിന്റെ പേരില്‍ സംസ്ഥാനത്ത് വര്‍ഗീയ ലഹളയുണ്ടാക്കാനായിരുന്നു ബിജെപി ലക്ഷ്യമിട്ടിരുന്നത്. ശബരിമലയെ മറ്റൊരു അയോധ്യയായി മാറ്റാനുള്ള മാസ്റ്റര്‍ പ്ലാനാണ് ബിജെപിയും ആര്‍എസ്എസും ആവിഷ്‌കരിച്ചതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിക്കുന്നു.

മൂവായിരത്തോളം ക്രിമിനലുകള്‍

മൂവായിരത്തോളം ക്രിമിനലുകള്‍

ശബരിമലയില്‍ കലാപം സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി മൂവായിരത്തോളം ക്രിമിനലുകളെയാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി സജ്ജരാക്കി നിര്‍ത്തിയിരുന്നത്.

സുപ്രീംകോടതിയുടെ വിധിനടപ്പിലാക്കുന്നതിന്

സുപ്രീംകോടതിയുടെ വിധിനടപ്പിലാക്കുന്നതിന്

അവര്‍കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ക്കും വിക്രിയകള്‍ക്കും സമാനതകളില്ല. മലകയറാന്‍ വന്ന 50 കഴിഞ്ഞ സ്ത്രീകളെപ്പോലും ഉപദ്രവിച്ചു. സുപ്രീംകോടതിയുടെ വിധിനടപ്പിലാക്കുന്നതിന് വേണ്ടി യുവതികള്‍ക്ക് സംരക്ഷണം നല്‍കുക എന്ന നിയമബാധ്യത നടപ്പിലാക്കാന്‍ ശ്രമിച്ച പോലീസുകാരേയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരേയും ക്രൂരമായി മര്‍ദ്ദിച്ചു.

ശാരീരികമായി കയ്യേറ്റം ചെയ്തു

ശാരീരികമായി കയ്യേറ്റം ചെയ്തു

ഏഴ് വനിതകളെയടക്കം നിരവധി മാധ്യമപ്രവര്‍ത്തകരെ ശാരീരികമായി കയ്യേറ്റം ചെയ്തു. ചാനലുകളുടെ ക്യാമറകളും മൈക്കുകളും വിവിധി മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങളും തല്ലിതകര്‍ത്തെന്നും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കുന്നു.

സംഘപരിവാറിന്റെ കൊലക്കത്തി

സംഘപരിവാറിന്റെ കൊലക്കത്തി

സംഘപരിവാറിന്റെ കൊലക്കത്തിയുടെ മുനയില്‍ നിന്ന് രക്ഷനേടാന്‍ ശബരിമല ക്ഷേത്രം അടയ്ക്കുന്ന ദിവസം മാധ്യമങ്ങള്‍ മണിക്കൂറുകള്‍ക്കു മുമ്പേ അവിടെ നിന്ന് കൂട്ടത്തോടെ മാറിനില്‍ക്കേണ്ട അവസ്ഥയുണ്ടായി.

സീറ്റും വോട്ടും നേടാനുള്ള തന്ത്രം

സീറ്റും വോട്ടും നേടാനുള്ള തന്ത്രം

ശബരിമലയില്‍ അക്രമം നടത്തി നാട്ടില്‍ വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ നോക്കിയത് വിശ്വാസം സംരക്ഷിക്കാനല്ല. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റും വോട്ടും നേടാനുള്ള നീചമായ രാഷ്ട്രീയ തന്ത്രമാണ് സംഘപരിവാര്‍ നടത്തിയത്.

മാസ്റ്റര്‍ പ്ലാന്‍ നടക്കാതെ പോയത്

മാസ്റ്റര്‍ പ്ലാന്‍ നടക്കാതെ പോയത്

പ്രബുദ്ധരായ വിശ്വാസികളുടേയും മതനിരപേക്ഷശക്തികളുടെ ഇടപെടലും പോലീസിന്റേയും സര്‍ക്കാറിന്റേയും ജാഗ്രതാപൂര്‍ണമായ നടപടികളും കാരണമാണ് ബിജെപിയുടേയും ആര്‍എസ്എസിന്റേയും മാസ്റ്റര്‍ പ്ലാന്‍ നടക്കാതെ പോയതെന്നും കോടിയേരി എഴുതുന്നു.

വിധി നടപ്പാക്കണം

വിധി നടപ്പാക്കണം

ശബരിമല സ്ത്രീപ്രവേശന വിധി തിടുക്കപ്പെട്ട് നടപ്പാക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപമാണ് സംസ്ഥാന സര്‍ക്കാറിനും സിപിഎമ്മിനുമെതിരെ ബിജെപിയും കേരളത്തിലെ കോണ്‍ഗ്രസ്സും ഉന്നയിക്കുന്നത്. വിധി നടപ്പാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരോ പ്രധാനമന്ത്രിയോ പറഞ്ഞിട്ടില്ല. വിധി നടപ്പാക്കണമെന്നാണ് മേനകാ ഗാന്ധിയും സുബ്രഹ്മണ്യന്‍ സ്വാമിയുമൊക്കെ ആവശ്യപ്പെട്ടത്.

കോടതി എന്ത് വിധിച്ചാലും

കോടതി എന്ത് വിധിച്ചാലും

സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിന്റെ വിധി പൊടുന്നനെ പൊട്ടിവീണ ഒന്നല്ല. ക്ഷേത്രാചാരത്തെയടക്കം തലനാരിഴകീറി പരിശോധിച്ച് പന്ത്രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കോടതിയില്‍ നിന്ന് വിധിയുണ്ടായത്. കോടതി എന്ത് വിധിച്ചാലും അത് നടപ്പാക്കുകയെന്നതാകും എല്‍ഡിഎഫ് സര്‍ക്കാറിന്റെ നയം.

അവരിപ്പോള്‍ തകിടം മറിഞ്ഞു

അവരിപ്പോള്‍ തകിടം മറിഞ്ഞു

ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാന്‍ പാടില്ലെന്ന് എഐസിസിയോ കോണ്‍ഗ്രസ് അധ്യക്ഷനോ ഇതുവരെ പറഞ്ഞിട്ടില്ല. വിധി വന്ന വേളയില്‍ കെപിസിസി നേതൃത്വവും പ്രതിപക്ഷ നേതാവും അതിനെ സ്വാഗതം ചെയ്തു. എന്നാല്‍ അവരിപ്പോള്‍ തകിടം മറിഞ്ഞു.

നിലപാട് മാറി എന്നതിനപ്പുറം

നിലപാട് മാറി എന്നതിനപ്പുറം

നിലപാട് മാറി എന്നതിനപ്പുറം ബിജെപിയുടെ ഉച്ചഭാഷിണിയായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തരംതാഴുകയും ചെയ്തിരിക്കുന്നു. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന ശ്രീധരന്‍പിള്ളയുടെ ആവശ്യം ചെന്നിത്തല തള്ളിയെങ്കിലും കെപിസിസിസ രാഷ്ട്രീയകാര്യ സമിതി ചേര്‍ന്ന് ചെന്നിത്തലയുടെ നിലപാട് തള്ളി ശ്രീധരന്‍പിള്ളയുടെ ആവശ്യത്തിന് അംഗീകാരം നല്‍കുന്ന കൗതുകകരമായ സംഭവമാണ് ഉണ്ടായതെന്നും കോടിയേരി പരിഹസിക്കുന്നു.

കോണ്‍ഗ്രസ്സിനെ കാത്തിരിക്കുന്നത്

കോണ്‍ഗ്രസ്സിനെ കാത്തിരിക്കുന്നത്

നാട്ടില്‍ വര്‍ഗീയ ലഹള സൃഷ്ടിക്കുക എന്നതാണ് ബിജെപിയും സംഘപരിവാറും ലക്ഷ്യംവെക്കുന്നത്. ഇതിന് കൂട്ടുനില്‍ക്കുന്ന കോണ്‍ഗ്രസ്സും യുഡിഎഫ് കക്ഷികളും മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് നാടിനോട് കാട്ടുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ്സിനെ കാത്തിരിക്കുന്നത് ഗുജറാത്തിലെ കോണ്‍ഗ്രസ്സിന് നേരിട്ട തകര്‍ച്ചയാണ്.

തന്ത്രിയുടെ പ്രഖ്യാപനം

തന്ത്രിയുടെ പ്രഖ്യാപനം

തുടര്‍ന്ന് സ്ത്രീകള്‍ കയറിയാല്‍ നട അടിച്ചിടുമെന്ന തന്ത്രിയുടെ പ്രഖ്യാപനത്തേയും കോടിയേരി വിമര്‍ശിക്കുന്നു. സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും അതീതരാണ് തന്ത്രിയും പരികര്‍മികളുമെന്ന ചിന്ത ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാവുന്നതല്ലെന്നും ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പന്തളം കൊട്ടാരത്തിന് അല്ലെന്നും കോടിയേരി വ്യക്തമാക്കുന്നു.

<strong>താരാട്ട് പാടി ഉറക്കുമ്പോഴും ജസീല തേടിയത് കുഞ്ഞിനെ ഇല്ലാതാക്കാനുള്ള വഴികള്‍; നാടിനെ നടുക്കിയ ക്രൂരത </strong>താരാട്ട് പാടി ഉറക്കുമ്പോഴും ജസീല തേടിയത് കുഞ്ഞിനെ ഇല്ലാതാക്കാനുള്ള വഴികള്‍; നാടിനെ നടുക്കിയ ക്രൂരത

English summary
kodiyeri balakrishnan about bjp master plan in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X